"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

മൃദുലാദേവി ശശിധരന്‍ചിങ്ങവനം കുഴിമറ്റത്ത് വരാനില്‍ എസ് വിജയന്റേയും ഉഷ എസ് വിജയന്റേയും മകളായി 1973 ഒക്ടോബര്‍ 9 ന് ജനിച്ചു.

ചിങ്ങവനം എന്‍എസ്എസ് സ്‌കൂളില്‍ നിന്നും എസ്എസ്എല്‍സിയും ബസേലിയസ് കോളേജില്‍ നിന്ന് പ്രീ - ഡിഗ്രിയും കോട്ടയം ബിസി എം കോളേജില്‍ നിന്ന് ഡിഗ്രിയും എസ് ബി കോളേജില്‍ നിന്ന് എംഎ (ഇംഗ്ലീഷ്) ഉം കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ കോളേജില്‍ നിന്ന് ബി എ്ഡ് ഉം നേടി.

സാഹിത്യ രംഗത്ത്:

കോളേജ് മാഗസിനുകള്‍ തൊട്ട് എഴുതിത്തുടങ്ങി. പാഠഭേദം, തന്മ, മുഖങ്ങള്‍ എന്നീ മാസികകളില്‍ കവിതകളും ലേഖനങ്ങളും വിവര്‍ത്തനങ്ങളും എഴുതുന്നു. ദ്രവീഡിയന്‍ ഹിസ്റ്ററിയാണ് ഇഷ്ട വിഷയം. ആഫ്രിക്കന്‍ വിമോചനത്തിന്റെ മൂന്നാം മുന്നണി പോരാളി ഫ്രാന്‍സിസ് ഫാനറെ കുറിച്ചും ട്രാന്‍സ് ജെന്ററുകളെ കുറിച്ചുമുള്ള വിവര്‍ത്തനങ്ങള്‍ ശ്രദ്ധേയങ്ങളായി.

സിനിമ സംവിധായകന്‍ പ്രിയനന്ദനന്‍, കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍, അഭിനയ രഘൂത്തമന്‍ തുടങ്ങിയവരുമായുള്ള അഭിമുഖങ്ങള്‍ പ്രസിദ്ധീകരിച്ചു.

ലക്ഷ്മി രാമന്റെ ആത്മകഥ 'പെങ്ങണത്തി'ക്കും പ്രേംചന്ദ് ചെറിയാത്തിന്റെ 'ഒരു ആരാഷ്ട്രീയ ബുദ്ധിജീവിയുടെ മരണം' എന്ന കൃതിക്കും അവതാരികകള്‍ എഴുതി.

കലാരംഗത്ത്:

പാമ്പാടിയിലുള്ള നൃത്ത അധ്യാപകന്‍ രാജേഷ് നാട്ടുവാങ്കത്തിന്റെ അടുത്തു നിന്നും ഭരതനാട്യം അഭ്യസിച്ചു. രാജസ്ഥാനി ഡാന്‍സ് ചെയ്യുന്നതില്‍ ഏറെ താത്പര്യം. കേന്ദ്രീയ വിദ്യാലയത്തില്‍ സ്വിറ്റ്‌സര്‍ലാന്റ് ഡാന്‍സും അവതരിപ്പിച്ചു. ബി എഡ് വിദ്യാര്‍ത്ഥികളുടെ സംസ്ഥാന കോലത്സവമായ 'രംഗോത്സവ്' മൂത്തകുന്നം എസ്എന്‍എം ട്രെയിനിംഗ് കോളേജില്‍ വെച്ച് നടന്നപ്പോള്‍ മോണോ ആക്ടില്‍ പങ്കെടുത്ത് രണ്ടാ സ്ഥാനം നേടി.

2016 ജനുവരിയില്‍ തൃശൂര് സംഘടിപ്പിച്ച ഇന്റര്‍ നാഷനല്‍ തിയേറ്റര്‍ ഫസ്റ്റിവെലില്‍ (ITFOK) പ്രേക്ഷകരുടെ ഭാഗത്തു നിന്നിറങ്ങിയ 'തേഡ് ബെല്‍' എന്ന ബുള്ളറ്റിന്റെ കളക്ടീവുകളില്‍ ഒരാളായിരുന്നു.

2014 ല്‍ ഡെല്‍ഹിയില്‍ നടന്ന നിര്‍ഭയവധം കേന്ദ്രപ്രമേയമാക്കി രൂപപ്പെടുത്തിയ സംഗീത - നൃത്ത ശില്പം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലും തെരുവോരങ്ങളിലും അവതരിപ്പിച്ചു.

സാമൂഹ്യ സേവന രംഗത്ത്:

കോട്ടയം സോഷ്യല്‍ ഓണ്‍ലൈന്‍ കൂട്ടായ്മയുടെ സാമൂഹ്യ സേവന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പാലക്കാട് ഗോവിന്ദാപുരം കോളനിയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് സഹകരിക്കുന്നു. എന്‍ഹാന്‍സ്ഡ് എജ്യൂക്കേഷന്‍ പ്രോഗ്രാം (EEP) ലും സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.

കോട്ടയം കഞ്ഞിക്കുഴി കൊച്ചുവേലിക്കുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കു വേണ്ടി PSC കോച്ചിങ് സൗജന്യമായി നടത്തിവരുന്നു.

അംബേഡ്കര്‍ ഇന്നോവേറ്റീവ് മൂവ്‌മെന്റിന്റെ (AIM) ന്യൂ ഡെല്‍ഹി കണ്‍വെന്‍ഷനില്‍ പ്രതിനിധിയായിരുന്നു.

ജീവിത പങ്കാളി: ശശിധരന്‍ കയ്‌റോസ് (അലൂമിനിയം ഫാബ്രിക്കേറ്റര്‍) മകള്‍: മാളവിക ശശിധരന്‍ (ആറാം ക്ലാസ്)