"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച

തദ്ദേശീയ ജനതയും, പ്രസ്ഥാനങ്ങളും സ്വാഭിമാന ബോധത്തിലൂന്നിയ അധികാര നിര്‍മ്മിതിക്ക് വോട്ടവകാശം വിനിയോഗിക്കണം - വി സി സുനില്‍


കേരളത്തിന്റെ അധികാര ചരിത്രത്തില്‍ ഗൗരവതരമായ വ്യതിയാനമു ണ്ടാ കുന്ന തെരഞ്ഞെടുപ്പാണ് ആസന്നമായിരിക്കുന്നത്. മെയ് 16 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുമ്പൊന്നുമില്ലാത്ത വിധം ശാക്തിക ചേരികളിലും അധികാര സമവാക്യങ്ങളിലും കാതലായ പൊളിച്ചെഴുത്തു നടക്കുന്നതി നാല്‍ മുഖ്യധാരാ അധികാര രാഷ്ട്രീയത്തിന്റെ സ്വഭാവം സങ്കീര്‍ണ്ണമാ വുകയാണ്. ദ്വിപക്ഷ മുന്നണി സംവിധാനത്തില്‍നിന്ന് ത്രികക്ഷി മുന്നണി സംവിധാനമായി കേരളം വിഭജിക്കപ്പെടുന്നു എന്നതാണ് 14 -ാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.

ഒരു മുന്നണിക്കും കാതലായ അനുകുല തരംഗങ്ങളില്ല എന്നതും പ്രധാനമാണ്. പരമ്പരാഗത വോട്ടിംഗ് ശൈലിയിലുാകുന്ന പൊളിച്ചെഴു ത്താവും ഭരണകൂടാധികാര നിര്‍മ്മിതിക്ക് മുന്നണികളെ പ്രാപ്തമാക്കാനിട വരുത്തുന്നതും. മുഖ്യധാരാ എന്നു വിളിക്കപ്പെടുന്ന സവര്‍ണ്ണ പക്ഷ രാഷ്ട്രീയത്തിന്റെ മൂല്യപരമായ നയങ്ങളാണ് കോര്‍പ്പറേറ്റിസ്സത്തിന്റെ സങ്കീര്‍ണ്ണമായ സാമ്പത്തിക - രാഷ്ട്രീയ-വികസനക്രമങ്ങളില്‍ മൂന്നു മുന്നണികളും വെച്ചു പുലര്‍ത്തുന്നത്. അഴിമതിയുടേയും, സ്വജനപക്ഷ പാതിത്വ ത്തിന്റേയും കാര്യത്തില്‍ മാത്രമായിരിക്കും മുന്നണികള്‍ തമ്മില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നത്. പരമ്പരാഗത അധികാരശക്തികളായ യു.ഡി.എഫിനോടും എല്‍.ഡി.എഫിനോടും ഏറ്റുമുട്ടത്തക്കവിധം എന്‍.ഡി.എ. മുന്നണിയും പ്രായോഗികാര്‍ത്ഥത്തില്‍ വളര്‍ന്നു വികസിച്ചി രിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് ഈ തെരഞ്ഞെടുപ്പ്. കേന്ദ്രത്തിലെ മോദി ഗവണ്‍മെന്റിന്റെ നിഴലിലാണ് എന്‍.ഡി.എ. കേരളത്തില്‍ പടയൊരുക്കം നടത്തുന്നത്. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും സംയുക്തമായി മത്സരിച്ചു കൊണ്ടാണ് കേരളത്തില്‍ പരസ്പരമേറ്റുമുട്ടുന്നത് എന്നതും ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇന്‍ഡ്യന്‍ രാഷ്ട്രീയം കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, ആസാം, തെരഞ്ഞെടു പ്പുകള്‍ക്ക് ശേഷം പുതു പ്രവണതകള്‍ സ്വീകരിക്കാനുമിടയുണ്ട്.

മൂന്ന് പ്രബല മുന്നണികളും, ആര്‍.എം.പി., എസ്.യു.സി.ഐ., എം.സി.പി.യു മുന്നണി, മതേതര ജനാധിപത്യമുന്നണി, എസ്.ഡി.പി.ഐ., എസ്.പി. മുന്നണി, വെല്‍ഫയര്‍ പാര്‍ട്ടി, ബി.എസ്.പി, പി.ഡി.പി, സി.പി.ഐ (എംഎല്‍) പരിസ്ഥി തി പ്രസ്ഥാനങ്ങള്‍, സ്വതന്ത്രര്‍ എന്നിവരൊക്കെയാണ് ഈ തെരഞ്ഞെടുപ്പില്‍ മത്സരത്തിനെത്തുന്നത്.

ബി.ജെ.പിയുടേയും, നരേന്ദ്രമോദിയുടേയും ആശിര്‍വാദത്തോടെ, എസ്.എന്‍. ഡി.പി, കെ.പി.എം.എസ് ബന്ധവത്തില്‍ ഉടലെടുത്ത ബി.ഡി.ജെ.എസ്. എന്ന രാഷ്ട്രീയ പ്രസ്ഥാനം അധികാര നിര്‍ണ്ണയത്തില്‍ കാതലായ മാറ്റം സംഭവിപ്പിക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഗൗരവമായി കാണുന്നത്. ആദിവാസി നേതാവ് സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജെ.ആര്‍.എസ് പുതിയൊരു രാഷ്ട്രീയ സമീപനം എടുത്തതും ശ്രദ്ധേയമാണ്. കേരള രാഷ്ട്രീയത്തിന്റെ അധികാര ചേരിയില്‍ ഭാവനാ പൂര്‍ണ്ണമായ മൂന്നാം ചേരി ബി.ജെ.പി.യുടെ നേതൃത്വത്തില്‍ ഉത്ഭവം കൊണ്ടത് ഇടതു -വലുതു പ്രസ്ഥാനങ്ങളെ സാരമായി ബാധിക്കും. മൂന്നാം ചേരിയുടെ ഉദയത്തോടെ പരമ്പരാഗത പോരാട്ട ശക്തികള്‍ അപ്രസക്തമാവുന്നതും ഈ തെരഞ്ഞെ ടുപ്പില്‍ ദൃശ്യമാവുന്നുണ്ട്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ ബി.ഡി.ജെ.എസ്., ജെ.ആര്‍.എസ് കേരളാ കോണ്‍ഗ്രസ്സ് അടങ്ങുന്ന പതിനൊന്ന് പാര്‍ട്ടികള്‍ ചലന ക്ഷമമാവുന്നത് പ്രായോഗിക രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കും. തെരഞ്ഞെടുപ്പിനു ശേഷം കേരള സാമൂഹ്യ പരിവര്‍ത്തന ചരിത്രത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന മുന്നണിയായി വികസിക്കാനിടയുണ്ട് മൂന്നാം ചേരിയുടെ രാഷ്ട്രീയം. അസംതൃപ്ത വിഭാഗങ്ങളുടെ താത്പര്യമുയര്‍ത്തുന്ന മുന്നണി എന്ന നിലയില്‍ മൂന്നാം ചേരി 'ജനസ്വീകര്യതയുള്ള പ്രസ്ഥാനമായി' വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ വികസിക്കാന്‍ സാദ്ധ്യത കൂടുതലാണ്. രാണ്ടാം ഭൂപരിഷ്‌കരണവും തുല്യ നീതിയുമുയര്‍ത്തുന്ന മൂന്നാം ചേരിയുടെ രാഷ്ട്രീയ സമര പ്രക്ഷോഭണങ്ങള്‍ക്കും, ജനകീയ പ്രവര്‍ത്തനങ്ങളിലേക്കും വികസിച്ചാല്‍ രാഷ്ട്രീയ കേരളം കാതലായി മാറും. സി. കെ. ജാനുവിനെ പോലുള്ള സമര പ്രക്ഷോഭണ പാരമ്പര്യമുള്ള നേതൃത്വം മൂന്നാം ചേരിക്ക് ഒരു മുതല്‍കൂട്ടാണ്.

യുഡിഎഫ് ഉം എല്‍.ഡി.എഫ് ഉം കേരളത്തിലിനി അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കു വേണ്ടി അടിത്തട്ടിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുകയോ, വാദിക്കുകയോ ചെയ്യുകയില്ല. കാരണം 60 വര്‍ഷം കൊണ്ട് വ്യവസ്ഥാപിത ശക്തികളുമായി കൈകോര്‍ത്ത് വ്യവസ്ഥിതിയുടെ നടത്തിപ്പുകാരായി സ്വയം പരിവര്‍ത്തനപ്പെട്ടു മലിനമായി കഴിഞ്ഞു. ആ ജീര്‍ണ്ണതയാണ് കേരളത്തില്‍ എല്‍ഡിഎഫ് ഉം യുഡിഎഫ് ഉം ആയി തുടരുന്നത്. കാര്യക്ഷ മമായ നിലയില്‍ മൂന്നാം ചേരി അടിസ്ഥാന പ്രശ്‌നങ്ങളിലും പ്രവര്‍ത്ത നങ്ങളിലും നയപരമായ തീരുമാനത്തോടെ പ്രക്ഷോഭണ ങ്ങളിലേക്ക് കടന്നാല്‍ കേരളം മാറും ഭൂമി, വിദ്യാഭ്യാസം, തൊഴില്‍ പരിസ്ഥിതി, വിഭവങ്ങളുടെ തുല്യമായ പുനര്‍വിതരണം എന്നീ സങ്കല്പനങ്ങളിലുള്ള രാഷ്ടീയ അജണ്ടയ്ക്ക് ജനകീയത വികസിപ്പിക്കാന്‍ പ്രാപ്തിയുള്ളവയാണ്. ഇവയെ കേന്ദ്രമാക്കുന്ന രാഷ്ട്രീയ അജണ്ട എങ്ങിനെ ജനകീയമായി വികസിപ്പിക്കുന്നു, പ്രക്ഷോഭണ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നു എന്നതാണ് മൂന്നാം ചേരി അഭിമുഖികരിക്കുന്ന കാതലായ പ്രശ്‌നം.

കേരളത്തിലെ തദ്ദേശിയ ജനതയെ സംബന്ധിച്ചിടത്തോളവും ഈ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. സ്വന്തം വ്യക്തിത്വത്തി ലേക്കുയരുന്ന ഒരു സമൂഹമാക്കി മത - ഉപജാതി ചിന്തകള്‍ക്കതീതമായി ഒരു സമൂഹമാക്കി തദ്ദേശീയ ജനവിഭാഗങ്ങളെ പതവര്‍ത്തനപ്പെടുത്താ നിടയാക്കും ഈ തെരഞ്ഞെടുപ്പ് കാരണം പരമ്പരാഗത സാമുദായിക - രാഷ്ട്രീയ - സാമ്പത്തിക സമവാക്യങ്ങള്‍ ഈ തെരഞ്ഞെടുപ്പിലൂടെ കുറെയൊക്കെ കൊഴിഞ്ഞു പോകും. ഈ വിളളലുകളിലൂടെ അടിസ്ഥാന രാഷ്ട്രീയ മുയര്‍ത്തി സ്വതന്ത്ര അസ്ഥിത്വമുള്ള ഒരു സാമൂഹിക വിഭാഗമായി ഉയര്‍ന്നുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തദ്ദേശീയ പ്രസ്ഥാനങ്ങള്‍ അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് അജണ്ട നിശ്ചയിക്കേത്. ഡോ. അംബേദ്കര്‍ക്കും അദ്ദേഹം മുന്നോട്ടുവെച്ച ആശയ ധാരയ്ക്കും മുന്‍കാലത്തേക്കാള്‍ പ്രസക്തിയും, പ്രചാരവും, സ്വീകാര്യതയും കേരളത്തിലും, ഇന്‍ഡ്യയിലും, ലോകത്തുമുണ്ടാവുന്നുണ്ട്. ഡോ. അംബേദ്കറുടെ ആശയങ്ങളെ മുന്നോട്ടു വെച്ചുകൊണ്ടും, സമകാലികമായി ലോകസാഹചര്യത്തെ വിശകലനം ചെയ്യുന്ന നയപരിപാടികള്‍ക്ക നുസൃതമായ പാര്‍ശ്വവത്കൃതരുടേതായ ഒരു നാലാംപക്ഷ രാഷ്ട്രീയം ദേശീയാടിസ്ഥാനത്തിലും, സംസ്ഥാനാടിസ്ഥാനത്തിലും വികസിപ്പിക്കണം. ദേശീയമായി ബി.എസ്.പി - വെല്‍ഫയര്‍പാര്‍ട്ടി തുടങ്ങിയവര്‍ ഇത്തരമൊരു നീക്കത്തിലാണ് എന്നത് ശുഭസൂചനയാണ്. കേരള സാഹചര്യത്തില്‍ കാലോചിതമായി തദ്ദേശീയ ജനതയും പ്രസ്ഥാനങ്ങളും സ്വയാര്‍ജ്ജിതമായി നേതൃത്വം നല്കിയും, വിപുലികരിച്ചും, ഇതര പുരോഗമന ശക്തികളു മായി കൈകോര്‍ത്തും നയപരമായി രൂപപ്പെടുത്തേണ്ടതാണ് നാലാം പക്ഷ പാര്‍ശ്വവത്കൃത രാഷ്ട്രീയം.

എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ക്ക് ബദലായനയവും പരിപാടിയുമുള്ളവരുടെ പുതിയ രൂപഭാവങ്ങളിലുള്ള കണ്‍സോളിഡേഷനും ഈ തെരഞ്ഞെട്ടപ്പ് ഇടവരുത്തും. ഭാവനാപൂര്‍ണ്ണമായി ഇതിനെ വികസിത മാക്കാനുള്ള ആത്മാര്‍ത്ഥ ശ്രമമാണ് പ്രായോഗികമായി ഉണ്ടാവേണ്ടത്.

കേരള രാഷ്ട്രീയ ചരിത്രത്തെ കാതലായി പരിവര്‍ത്തനപ്പെടുത്തുന്ന അടിസ്ഥാന നയങ്ങളിലൂന്നി യാവണം വിമോചനത്തിന്റെ പാതയില്‍ ഡോ. അംബേദ്കറെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന നാലാം പക്ഷരാഷ്ട്രിയം അടിത്തട്ടുജനതയില്‍ നിന്ന് ഉരുത്തിരിഞ്ഞ് വികസിതമാവേണ്ടത്.

- സ്‌നേഹത്തോടെ/സവിനയം,
ഡയറക്ടര്‍ വി.സി. സുനില്‍
അംബേദ്കര്‍ സെന്റര്‍ ചീഫ് എഡിറ്റര്‍