"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

സ്വര്‍ണം; തട്ടാന്മാരുടെ രഹസ്യഭാഷ - ശശിക്കുട്ടന്‍ വാകത്താനം


കേരളത്തിലെ ഗ്രോത്രവര്‍ഗ്ഗ ജനവിഭാഗമെന്നു കണക്കാക്കാവുന്നവരാണ് വിശ്വകര്‍മ്മജര്‍. ജീവിത രീതികളും ആചാര വിശ്വാസങ്ങളും തൊഴിലും പരമ്പരാഗതമായി കൊണ്ടുനടക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെ പണിയില്‍ വ്യാപൃതരായിരിക്കുകയും ചെയ്യുന്ന വിഭാഗമാണിവര്‍. ഇവര്‍ക്കിടയിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും നിരവധി കുടിയേറ്റങ്ങള്‍ സംഭവിച്ചിട്ടുമുണ്ട്. കുടിയേറിയവരില്‍ പലരും പിന്നീട് നമ്പൂതിരിമാരായി അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. നമ്പൂരിത്തത്തിന്റെ ചിഹ്നമായി പലരും പൂണൂല്‍ ധരിക്കുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ വിശ്വബ്രാഹ്മണരായി കണക്കാക്കിപ്പോന്നവരാണ് പാട്ടിത്തട്ടാന്മാര്‍. അവര്‍ക്കിടയില്‍ നിലനിന്നിരുന്ന ഭാഷയും അക്കങ്ങളുമാണ് താഴെ പ്രസ്താവിക്കുന്നത്. കോഴിക്കോടു പ്രദേശങ്ങളിലാണ് ഈ ഭാഷ കൂടുതലും ഉപയോഗിച്ചുപോന്നിരുന്നത്.

എളിവില്‍ -സ്വര്‍ണം
ഞളുങ്ങല് -തങ്കം
തോട്ടില്‍ അവിയ്ക്ക -തൂക്കത്തില്‍ കുറക്കുക
കമ്മം നവി -മിണ്ടാതിരി
വയ്യത്താളന്‍ -മോശം ആള്‍
വയ്യത്താളി -മോശം സ്ത്രീ
താളനെ തൊങ്കിടിക്ക് -അവനെ പറഞ്ഞുവിട്
തൊങ്കിക്കോ -സ്ഥലംവിട്ടോ
കടച്ചിത്താളന്‍ അവിഞ്ഞിട്ടുണ്ട്
തൊങ്കിക്കോ -പോലീസ് വന്നിട്ടുണ്ട് സ്ഥലംവിട്ടോ
എടപ്പാറം മുണ്ട നാവിച്ച്
ശതാവു ഗ്രാം തോട്ടി
തറുവാക്കി താളന്
ചെമ്പ്ഹിസാബാക്ക് -വിലകൂടുതല്‍ പറഞ്ഞ് 1 ഗ്രാം കുറച്ചു വന്ന ആള്‍ക്ക് പണം കൊടുക്ക്.

അക്കങ്ങള്‍

1/4 കൊളച്ചി
1/2 തങ്ങാന്‍
3/4 മുക്കൊളച്ചി
1 ചതാവ്
2 തൊ
3 തിരു
4 പാത്ത്
5 തട്ട
6 തടവില്‍
7 നൊണക്കല്
8 വലു
9 തായം
10 പുലു
11 പുല്‍ ചതാവ്
20 തൊ പുലു
100 ചതാവ് ഉരുട്ട്
1000 ചതാവു മുണ്ടിച്ചത്
10000 ചതാവ് മുഡു മുണ്ടിച്ചത്
100000 ചതാവ് മുഡു മുഡു മുണ്ടിച്ചത്

ആധാരഗ്രന്ഥങ്ങള്‍


ജോര്‍ജ്ജ് വറുഗീസ് കെ 2006 സ്വര്‍ണകേരളം പച്ചക്കുതിര, ഡി സി ബുക്‌സ് കോട്ടയം
ഗംഗാധരന്‍ എം വാണിജ്യകേരളം
രാഘവവാര്യര്‍ എം ആര്‍
രാജന്‍ഗുരുക്കള്‍ കേരള ചരിത്രം 2-ാം ഭാഗം വള്ള ത്തോള്‍ വിദ്യാപീഠം
രാഘവവാര്യര്‍ എം ആര്‍ മധ്യകാലകേരളം സമ്പത്ത് സമൂഹം സംസ്‌ക്കാരം
ചിന്ത തിരുവനന്തപുരം
ലോഗന്‍വില്യം മലബാര്‍മാന്വല്‍
മര്‍ക്‌സ്, എംഗല്‍സ് തിരഞ്ഞെടുത്ത കൃതികള്‍ വാല്യം1
ശ്രുതി സുബ്രഹ്മണ്യന്‍ സ്വര്‍ണം -ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
ശശിക്കുട്ടന്‍ വാകത്താനം വിശ്വകര്‍മ്മജരും കേരള ചരിത്രവും
വാസ്തുവിദ്യയുടെ സൗന്ദര്യ ദര്‍ശനം
വിശ്വകര്‍മ്മ പഠന ഗവേഷണകേന്ദ്രം- കോട്ടയം
ശങ്കുണ്ണിമേനോന്‍ പി തിരുവിതാംകൂര്‍ ചരിത്രം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം

ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപ്പത്രം 2014 ഡിസം15
മാതൃഭൂമി ദിനപ്പത്രം 2013ഏപ്രില്‍ 19,20 സ്വര്‍ണക്കൂമ്പാര ത്തിനു മുകളില്‍ ഇന്ത്യ-
വി ആര്‍ പരമേശ്വരന്‍
മലയാളം ആഷ്ചപ്പതിപ്പ് 2010 ജൂലൈ 2 ഇന്തുശേഖരിന്റെ ലേഖനം
2012മാര്‍ച്ച് 9 സി അഷറഫ്
Adressby Dr. Y U Reddy, Deputy Governerat the Gold Ecconomic conferance Organised by the Wqrld Councilat New Delhi on november 28,1996
National Maining Assosiation 101 constitution Avenue,Washington DC 20001
'Diagnostic Study of Goid Ornaments jewellery cluster Thrissur'(PDF) msme foundation.org. Retrieved 2010- 7-13
wikipedia, the freeencyclopedia
wwwhistory.idahogov/sites/default/files/uploads/pclulo-goldrush.pdf
Srinivas M.N 1962 Cast in Modern Indiaand otherEssays. Bombay, AsiaPublishing House.
Thomson Reuters GFMS Gold Survey 2013
Sreenivas M N 1962 Cast in Modern Indiaand other Essays. Bombay, Aisa Publishing House