"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

റെജി ശങ്കര്‍



1966 മെയ് 5 ന് കോട്ടയത്ത് ഏറ്റുമാനൂരില്‍ ജനിച്ചു. പഠിച്ചതും വളര്‍ന്നതും ഇടുക്കി ജില്ലയിലെ അടിമാലിക്കടുത്ത് തക്കത്തിപ്പാറയില്‍.

ആദ്യഘട്ടത്തില്‍ ബിഎസ്പിക്കൊപ്പവും, അത് നിര്‍ജീവമായപ്പോള്‍ ദലിത് മൂവ്‌മെന്റ് രൂപീകരിച്ച് ജില്ലയിലെ സമരങ്ങള്‍ക്ക് നേതൃത്വം നല്കി. സി കെ ജാനുവിന്റെ കുണ്ടള, മതികെട്ടാന്‍ സമരങ്ങള്‍ക്ക് പ്രാദേശിക പിന്തുണ നല്കിയത് ദലിത് മൂവ്‌മെന്റായിരുന്നു. കുറിച്ചി സമരം തുടങ്ങി തൊണ്ണൂറുകളിലെ കേരളത്തിലെ ദലിത് സമരങ്ങളില്‍ സാന്നിധ്യമായിരുന്നു.

കവിതയിലായിരുന്നു എഴുത്തിന്റെ തുടക്കം. പിന്നീട് ലേഖനങ്ങളില്‍ ശ്രദ്ധിച്ചു. മാധ്യമം വീക്കിലിയിലായിരുന്നു ലേഖനങ്ങള്‍ ഏറെയും എഴുതിയത്. തമിഴ്, തെലുഗ് ഭാഷകളില്‍ നിന്നുള്ള കവിതകള്‍ ആനുകാലികങ്ങള്‍ക്കായി പരിഭാഷപ്പെടുത്തി. ഇപ്പോള്‍ അഴഗിയ പെരിയവന്റെ 'തകപ്പന്‍ കൊടി'യുടെ പരിഭാഷയിലാണ്.

'Third eye' എന്ന് കവിതക്ക് മാത്രമായി ഒരു ബ്ലോഗുണ്ട്.
2010 മുതല്‍ ടൂറിസ്റ്റ് ഗൈഡായി പ്രവര്‍ത്തിക്കുന്നു.

ജീവിതപങ്കാളി: അരുന്ധതി മധുമേഘ (കവയിത്രി) മക്കള്‍: മൈഥിലി സായ്മീര, മയൂരി മേഘചന്ദന, മധുരിമ സൂര്യവിസ്മയ, മിലോണ്‍ സംഘമിത്ര.