"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

മാര്‍ക്‌സിസ്റ്റ് വര്‍ത്തമാനകാലകമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും വികസന അജണ്ടയും - ശിവപ്രസാദ് ഇരവിമംഗലംലോകത്തെല്ലായിടത്തും പുരോഗതിയില്‍ നിന്നും വികസനത്തിലേക്കുള്ള വഴിമാറ്റം മുതലാളിത്തത്തിന്റേയും, കോര്‍പ്പറേറ്റുകളുടേയും കാഴ്ചപ്പാടിലൂടെയാണ് നടത്തുന്നത്. 1955 - 60 കാലഘട്ടങ്ങളിലാണ് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭൂരിപക്ഷ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന, അടിസ്ഥാനമാറ്റത്തിന് നാന്ദികുറിച്ചിരുന്ന പുരോഗതി എന്ന പദത്തില്‍ നിന്ന് വികസനമെന്ന് വിശാലത തോന്നിക്കുന്ന പദത്തിലേക്ക് വഴിമാറിയത്.

ഇവിടെ എന്തിനെയാണ് വികസനത്തിന്റെ അടിസ്ഥാന മാനദണ്ഡമായി എടുക്കേണ്ടത് - ഏറ്റവും വിശാലമായ അര്‍ത്ഥത്തില്‍ ജീവജാലങ്ങളുടെ നിലനില്‍പ്പിനാധാരമായ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുതന്നെ ആയിരിക്കണം. ജനങ്ങള്‍ കുറവും പ്രകൃതിവിഭവങ്ങള്‍ ധാരാളവും, കൃഷിസ്ഥലങ്ങള്‍ യഥേഷ്ടവും ഉണ്ടായിരുന്ന കാലത്ത് നമുക്ക് ഒരു പരിധിവരെ പ്രകൃതിയെ ചൂഷണം ചെയ്യാനും പുരോഗതിക്കുവേണ്ടി പ്രകൃതിയുടെ പ്രാകൃതഘടനയെ മാറ്റിമറിച്ചത് ഒരുപരിധിവരെ ചൂഷണം ചെയ്തിരുന്നത് കാര്യമായി നമ്മുടെ നിലനില്‍പ്പിനെ ബാധിച്ചിരുന്നില്ല.

എന്നാല്‍ ഇന്ന് ജനസംഖ്യാ വര്‍ദ്ധന മാത്രംകൊണ്ട് പ്രകൃതി നട്ടംതിരിയുന്ന അവസ്ഥയില്‍ തത്വദീക്ഷയില്ലാതെ പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യുന്നതും, ഘടനമാറ്റുന്നതും മനുഷ്യന്റേതടക്കം എല്ലാ ജീവന്റേയും നാശത്തിലേക്ക് വഴിതുറക്കും. ഇതൊന്നും നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് കാണാന്‍ കണ്ണില്ലാതായിരിക്കുന്നു.

ജനാധിപത്യത്തില്‍ അടിയുറച്ച നമ്മുടെ ഭരണക്രമത്തില്‍, ജനാധിപത്യം ഒരു ജീവിതക്രമം ആയി സ്വീകരിച്ച നമ്മുടെ ജനങ്ങളെ അവര്‍ വിശ്വസിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ പ്രയോക്താക്കളായ രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുന്നു.

ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ ഭേദമനുസരിച്ച് ജനസഞ്ചയത്തിനെ വേര്‍തിരിച്ച് പ്രത്യേകം പ്രത്യേകം വോട്ടുബാങ്കുകള്‍ ആക്കുന്ന രാഷ്ട്രീയ-മത സമുദായ നേതാക്കള്‍ അരങ്ങുവാഴുന്ന ഈ വര്‍ത്തമാനകാലത്ത് മാനവികതയിലടിയുറച്ച, മനുഷ്യനിര്‍മ്മിതിക്ക് നിദാനമാകേണ്ട - മുഴുവന്‍ ജനങ്ങളുടേയും, നിലനില്‍പ്പിന്റെ രാഷ്ട്രീയം നടപ്പാക്കേണ്ട ഇടതുപക്ഷ - കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഫാസിസ്റ്റ് പാര്‍ട്ടികളായി മാറിയിരിക്കുന്നു.

കോര്‍പ്പറേറ്റീവ് അജണ്ടകള്‍ മറ്റ് ഏതു പാര്‍ട്ടിയേക്കാള്‍ നന്നായി അവര്‍ക്കുവേണ്ടി ചെയ്തുകൊടുക്കാന്‍ ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കാണ് താത്പര്യം.

ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍, പാര്‍ശ്വവത്കൃത, ദളിത്, ആദിവാസി ജനങ്ങള്‍ക്കുവേണ്ടി സമരങ്ങള്‍ നയിക്കുകയും അവര്‍ക്ക് ചില നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തിട്ടുള്ള കാര്യം മറക്കുന്നില്ല. ഇടതുപാര്‍ട്ടികള്‍ ഇന്ന് ഈ വിഭാഗങ്ങളെ തീര്‍ത്തും അവഗണിക്കുകയും, കോര്‍പ്പറേറ്റീവ് നയങ്ങള്‍ക്കു പിന്നാലെ വാലുചുരുട്ടി നില്‍ക്കുകയും ചെയ്യുന്നു.

കേരളത്തില്‍ ശ്രീ. പിണറായി വിജയന്‍ ചില മുദ്രാവാക്യമുയര്‍ത്തി കേരളാ വികസനത്തിന് കാസര്‍ഗോഡുനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര നടത്തി.

ജാഥയ്ക്കു മുന്നേതന്നെ പാര്‍ട്ടിയുടെ വികസന നയം പാര്‍ട്ടി ചര്‍ച്ച ചെയ്തത് ജനങ്ങളെ പറഞ്ഞ് അടിച്ചേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ജാഥയിലുടനീളം അതു പറഞ്ഞുറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. അതിരപ്പള്ളിയില്‍ വന്നപ്പോള്‍ അതിരപ്പള്ളി പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി എല്‍.ഡി.എഫിലെ ഘടകകക്ഷിയായ സി.പി.ഐ. അപ്പോള്‍ത്തന്നെ അതിന് തക്കതായ മറുപടി കൊടുക്കുകയും, മുതല്‍മുടക്കു കുറഞ്ഞ എത്രയൊ ചെറുകിട പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുമെന്ന് അവര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെടേണ്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കേവലം ഒരു സീറ്റിനുവേണ്ടി പ്രകൃതിയെ തത്വദീഷയില്ലാതെ ചൂഷണം ചെയ്യുന്ന ജനവിഭാഗങ്ങളോട് സന്ധിചെയ്തതിന് വരുംകാലഘട്ടത്തില്‍ ജനത്തിനോട് മാപ്പുപറയേണ്ടിവരും. (ഗാഡ്ഗില്‍ കമ്മറ്റി പഠന റിപ്പോര്‍ട്ട് പ്രകാരം ഒരു കുടുംബത്തെപ്പോലും കുടിയിറക്കുന്നില്ല എന്നുള്ള കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ആറുസംസ്ഥാനങ്ങളിലെ ജലസ്രോതസ്സുകളെ സമൃദ്ധമാക്കുന്ന പശ്ചിമഘട്ട മലനിരകള്‍ സംരക്ഷിക്കപ്പടണമെന്നുള്ളത് മാനവരാശിയുടെ മുഴുവന്‍ ആവശ്യമാണ്.

സി.പി.എം.ന്റെ വികസന ദൃംഷ്ട്രകള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത് പിണറായി ജാഥയിലൂടെയാണ്. അദ്ദേഹം പറയുന്നു. അതിവേഗ റെയില്‍വേ കോറിഡോര്‍ പദ്ധതി നടപ്പാക്കണമെന്ന്. ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ഒന്നാമതായി കേരളത്തിലെ ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ടിയാണെന്ന വാദഗതി മുന്നോട്ടുവച്ചാണ് കെ.എച്ച്.ആര്‍.സി. പദ്ധതി നടപ്പാക്കാന്‍ ഇടതു വലതു കക്ഷികള്‍ മുന്നോട്ടു വന്നിട്ടുള്ളത്. കേരളത്തിന്റെ ഗതാഗത പ്രശ്‌നം വളരെ ഗൗരവതരമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുാകില്ല. അതിന് അതിവേഗ റെയില്‍വേ ഒരു പരിഹാരമാണൊ? അല്ല എന്നുള്ളത് അതുമായി ബന്ധപ്പെട്ട് പ്രാഥമിക അറിവെങ്കിലും ഉള്ളവര്‍ സമ്മതിക്കും. കാരണം അതിവേഗ റെയില്‍വെ എം.കെ.എച്ച്.ആര്‍.സി. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ 5.25 കി.മീ. പണി പൂര്‍ത്തിയായി വരുമ്പോള്‍ കേവലം ആറ് ബോഗികളില്‍ സഞ്ചരിക്കാന്‍ കഴിയുന്നത് 815 യാത്രക്കാര്‍ക്കാണ്. ഇങ്ങനെ എത്രയാത്രക്കാര്‍ക്ക് ഇതിലൂടെ സഞ്ചരിക്കാന്‍ കഴിയും. മറ്റൊന്ന് ഇപ്പോള്‍ത്തന്നെ പ്രാഥമിക പഠന റിപ്പോര്‍ട്ട് പ്രകാരം കി.മീറ്ററിന് 6 രൂപാ നിരക്ക് ഇതില്‍ സഞ്ചരിക്കാന്‍വേണ്ടിവന്നപ്പോള്‍ അങ്ങനെയെങ്കില്‍ തിരുവനന്തപുരത്തുനിന്നും എറണാകുളത്തെത്തണമെങ്കില്‍ 2000 രൂപയോളം വേിവരും.

ഏറ്റവും താഴ്ന്ന നിരക്കുള്ള നമ്മുടെ സാധാരണ റെയില്‍വേ പോലും ഒരുരൂപ വര്‍ദ്ധിച്ചാല്‍ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക് അത് താങ്ങാന്‍ കഴിയില്ല.

സാമ്പത്തിക, പരിസ്ഥിതി പ്രശ്‌നങ്ങള്‍ അതിലെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ചിന്തിക്കേതുണ്ട്. ഇപ്പോള്‍ത്തന്നെ നമ്മുടെ ആളോഹരി കടം 35000 രൂപയാണെങ്കില്‍ ഈ ഒറ്റ പദ്ധതി നടപ്പാക്കുന്നതിലൂടെ അത് ഇരട്ടിയിലധികമാകും. എച്ച്.എസ്.ആര്‍.സി.യ്ക്കുവേണ്ടി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത് ഇത് പൂര്‍ത്തിയാക്കാന്‍ 1.18 ലക്ഷം കോടി രൂപയാണ്. അത് ഡോളറിന്റെ വിനിമയമൂല്യം 45 ആയിരുന്ന സമയത്താണ്. ഇപ്പോള്‍ അത് 60 നും മേലെയാണെന്ന് മനസ്സിലാക്കുമ്പോള്‍ 2.5 ലക്ഷം കോടി രൂപയോളം വേണ്ടിവരും. ഇത്രയും പണം ജപ്പാനില്‍ നിന്ന് കടമെടുക്കുന്നതിലൂടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും, എന്നുമത്രമല്ല, ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള വസ്തുക്കളുടെ വിലവര്‍ദ്ധനവ് അനിവാര്യമാകും. ഇതിലെല്ലാം പ്രധാനമാണ് പാരിസ്ഥിതിക പ്രശ്‌നം. ഏകദേശം 25000 ഏക്കര്‍ സ്ഥലം മരുഭൂമി സമാനമാക്കുന്നതിലൂടെ തണ്ണീര്‍ത്തടങ്ങളും ജലാശയങ്ങളും വറ്റിവരുപോകുമെന്ന് പറയേണ്ടതില്ലല്ലൊ. ജലക്ഷാമം ഇപ്പോള്‍ത്തന്നെ രൂക്ഷമായിരിക്കുന്ന കേരള ജനത അതിലൂടെ കുടിവെള്ളം കിട്ടാതെ വരണ്ടുമരിക്കും എന്നുള്ളതിന് സംശയമില്ല. മറ്റൊന്ന് മൂന്നുലക്ഷത്തില്‍പ്പരം ആദിവാസി, ദളിത്, പട്ടികജാതി, പട്ടികവര്‍ഗ്ഗ ജനങ്ങള്‍ പാര്‍പ്പിടമില്ലാതെ തെരുവില്‍ കഴിയുന്ന കേരളത്തില്‍ എച്ച്.എസ്.ആര്‍.സി.യുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് 60000 കുടുംബങ്ങള്‍ കുടിയിറക്കപ്പെടും. ഇവര്‍ക്ക് പുനരധിവാസം എവിടെയാണ് നല്‍കാന്‍ കഴിയുക. പിണറായി പറയുന്നത് ബദല്‍ സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കുമെന്നാണ്. കഴിഞ്ഞ എല്‍.ഡി.എഫ്. ഗവണ്‍മെന്റ് കുടിയിറക്കിയ മൂലംമ്പള്ളിലെ കുടുംബങ്ങള്‍ ഇന്ന് തെരുവിലാണെന്ന് കണ്ടെത്തുവാന്‍ ഭൂതക്കണ്ണാടിയുടെ ആവശ്യമൊന്നുമില്ല. ഇന്നുവരെ ഇന്ത്യയില്‍ ഒരിടത്തും കുടിയിറക്കപ്പെട്ടവന് സുരക്ഷിതമായ ജീവിതം നല്‍കാന്‍ ഒരു സര്‍ക്കാരും മുന്നോട്ടുവന്നിട്ടില്ല.

വൈദ്യുതക്ഷാമം നേരിടുന്ന നമ്മുടെ നാട്ടില്‍ അതിവേഗ റെയില്‍വേയ്ക്കുവേണ്ടി 25 കി.വാട്ട് വൈദ്യുതി വേണ്ടിവരും. ഇതെവിടുന്ന് കണ്ടെത്തും ഇതിനൊക്കെ പുറമെ ഇതിന്റെ കാന്തിക തരംഗം എത്രമാത്രം നമ്മുടെ വരുംതലമുറയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ശബ്ദ മലിനീകരണമടക്കം നിലനില്‍ക്കുന്നതും വരാനിരിക്കുന്നതുമായ ജനസമൂഹത്തെ സ്വാര്‍ത്ഥ താത്പര്യത്തിനുവേണ്ടി നശിപ്പിക്കുന്ന വികസന നയമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത്.

കോര്‍പ്പറേറ്റീവ് ദല്ലാളുമാരായിരിക്കുന്ന ഇവരുടെ ദീര്‍ഘകാല പദ്ധതിയുടെ ഫലമായാണ് നെല്‍പ്പാടങ്ങള്‍ തരിശിടുകയും കൃഷി നഷ്ടത്തിലാകുകയും ചെയ്യുന്നത്. അതിലൂടെ കൃഷിയിടം ഘടനാമാറ്റം വരുത്തി സമ്പന്ന കുത്തകകള്‍ക്ക് കൊടുക്കുന്ന രീതി വളരെ ആസൂത്രിതമായി നടത്തുകയാണ്.

നമ്മുടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സ്ഥലമെടുത്തത് 300, 500 രൂപയ്ക്കാണ്. അത് ബാര്‍ഹോട്ടല്‍ മേഖലയ്ക്ക് ലക്ഷക്കണക്കിന് രൂപയ്ക്ക് മറിച്ചുവിറ്റ് നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസ്സും അവരോടു ചേര്‍ന്നുനിന്ന മറ്റു പാര്‍ട്ടികളുമാണ്. ചുരുക്കത്തില്‍ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളാണ് കര്‍ഷകര്‍ ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ടു. ആ തന്ത്രം തന്നെയാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ ഭൂപരിഷ്‌കരണത്തിലൂടെ നടപ്പാക്കിയതും. പട്ടികജാതി, പട്ടികവര്‍ഗ്ഗ - ആദിവാസി സമൂഹങ്ങള്‍ തുണ്ടുഭൂമിയിലേക്കും കോളനികളിലേക്കും തളച്ചിടപ്പെട്ടു.

ഇന്ന് അത് വന്‍ വികസന പദ്ധതിയിലൂടെ നടപ്പാക്കാനാണ് ഇവര്‍ ശ്രമിക്കന്നത്. ജനങ്ങള്‍ ആവശ്യപ്പെടുന്ന വികസനമാണ് അവര്‍ക്കുനല്‍കേണ്ടത്. അല്ലാതെ ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളെ ആട്ടിയോടിച്ച് കുറച്ച് അധികാര കുത്തകകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടിയല്ല,. അതുകൊണ്ടുതന്നെ വികസനത്തിന് ഒരു ക്രിയാത്മക പരിധി കെണ്ടത്തേതുണ്ട്. ഇന്ന് 350 കി.മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നവരില്‍തന്നെ പുതിയൊരു വര്‍ഗ്ഗം ചൂഷകരുാകുകയും അവര്‍ 1000 കി. മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്താല്‍ ഭൂരിപക്ഷ ജനത കുരുതി ചെയ്യപ്പെടുകയല്ലേയുള്ളൂ.

പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യാത്തതും ഭൂരിപക്ഷ ദരിദ്ര സാധാരണക്കാരന്റെകൂടി ജീവിതം മെച്ചപ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ള, പ്രദേശ പ്രത്യേകതയുള്‍ക്കൊള്ളുന്ന തദ്ദേശീയ വികസനത്തിന് മാത്രമേ ജനാധിപത്യപരമായി അതിന്റെ കടമ നിര്‍വ്വഹിക്കാന്‍ കഴിയൂ.

കേരളത്തിന്റെ ഗതാഗത പ്രശ്‌ന പരിഹാരത്തിന് റെയില്‍വേ ഡബ്‌ളിംഗ് പൂര്‍ത്തിയാക്കി സബര്‍ബെന്‍ ട്രെയിനുകള്‍ പയോഗിക്കാവുന്നതാണ്. ഗ്രാമീണ റോഡുകളുടെ വികസനം നടത്താവുന്നതാണ്. നിലവിലുള്ള റോഡുകളുടെ സംരക്ഷണവും മറ്റും വികസനവും നടത്താവുന്നതും, ഏറ്റവും ചിലവുകുറഞ്ഞ ജലഗതാഗതം വികസിപ്പിക്കാന്‍ കഴിയുന്നതുമാണ്. ഫ്‌ളൈ ഓവറുകള്‍ നിര്‍മ്മിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതാണ്.

ഇതൊന്നും ഭരണകര്‍ത്താക്കാള്‍ ചെയ്യാന്‍ ശ്രമിക്കുന്നില്ല എന്നുള്ളിടത്ത് അവരുടെ കോര്‍പ്പറേറ്റീവ് താത്പര്യം വ്യക്തമാണല്ലൊ?. അവശേഷിക്കുന്ന കൃഷിഭൂമികൂടി ഫാം ടൂറിസം എന്ന പേരില്‍ തകര്‍ത്തുകളയുന്ന പ്രവണത വര്‍ദ്ധിച്ചുവരുകയാണ്.

ഭൂരിപക്ഷ ജനതയുടെ നിലനില്‍പ്പിനുവേണ്ടി വാദിക്കുന്ന ജനകീയ സമരസമിതി പ്രവര്‍ത്തകരെ സാമൂഹ്യ വിരുദ്ധര്‍ എന്ന് വിശേഷിപ്പി ക്കാന്‍ ശ്രീ. പിണറായി വിജയനെപ്പോലുള്ള ഫാസിസ്റ്റ് ഹിറ്റ്‌ലറുമാര്‍ക്ക് മടിയുണ്ടാകില്ല. ബംഗാളില്‍ നിന്ന് ഒരു പാഠവും ഇവര്‍ പഠിച്ചിട്ടില്ല എന്നത് കഷ്ടമാണ്. ജനങ്ങള്‍ സ്വയം നിലനില്‍പ്പിനു വേണ്ടി സ്വയം പ്രഖ്യാപിത സമരത്തില്‍ ഏര്‍പ്പെടുമ്പോള്‍ കൊടുംഘോഷയാത്രയുമായി നഗരപ്രദക്ഷിണം നടത്തുന്ന പിണറായി ചക്രവര്‍ത്തിമാര്‍ ഒന്നു മനസ്സിലാക്കണം ഇവിടെ സാധാരണ ജനങ്ങള്‍, ജീവന്‍മരണ സമരത്തിലാണ്. അവര്‍ക്കുമുമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്ന കോട്ടകൊത്തളങ്ങളൊന്നും മതിയാകില്ല. ടി. പി. ചന്ദ്രശേഖരന്‍ കൊലപാതകവും മുന്‍ അംബാസിഡര്‍ ശ്രീനിവാസനെ എസ്. എഫ്. ഐ. വിദ്യാര്‍ത്ഥി തല്ലിയ സംഭവവും തുടര്‍ന്നുള്ള പ്രതികരണവും പാലക്കാട് വിക്‌ടോറിയ കോളേജിലെ ദലിതയായ പ്രിന്‍സിപ്പലിനെ അപകീര്‍ത്തിപ്പെടുത്തി കുഴിമാടം സ്ഥാപിച്ചതിനെ ആര്‍ട്ട് ഇന്‍സ്റ്റലേഷനാണെന്നു വിശേഷിപ്പിച്ചതും, തെരഞ്ഞെടുപ്പില്‍ പി. ജയരാജന്റെ പ്രസംഗവുമെല്ലാം സി.പി.എംന്റെ ഫാസിസ്റ്റ് സ്വഭാവവും അസഹിഷ്ണുതയും വര്‍ത്തമാനകാലഘട്ടത്തില്‍ പ്രകടമാക്കുന്നവയാണ്. 


ശിവപ്രസാദ് ഇരവിമംഗലം 9947882382