"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

അയ്യന്‍കാളി ഒരു അഗ്നിനക്ഷത്രം - ലതാ കുമാരി എല്‍.


കേരളത്തിലെ അധഃസ്ഥിത വര്‍ഗ്ഗത്തെ സമൂഹത്തിന്റെ പൊതുവേദിയില്‍ കൈപിടിച്ചുയര്‍ത്തിയ ധീരനായ വിപ്ലവകാരിയാണ് മഹാത്മ അയ്യന്‍കാളി.

അയിത്തവും അനാചാരങ്ങളും കൊടികുത്തിവാണകാലം- അധഃസ്ഥിതരെന്നു മുദ്രകുത്തി അറപ്പോടെ അകറ്റി നിര്‍ത്തിയപ്പോള്‍ ഭയത്തോടെ പിന്‍മാറി ഓടിയൊളിച്ച ദളിത് സമൂഹത്തെ ഭീരുത്വം വെടിഞ്ഞ് ഉന്നതരുടെ മുന്നിലൂടെ മുന്നോട്ട് എന്നു പറഞ്ഞ് ബുദ്ധിയുടെ ഉപദേശങ്ങള്‍ നല്‍കിയും, ദരിദ്രരെ സഹായിച്ചും സംഘടിതശക്തിയോടെ വലിയൊരു സമൂഹത്തെ വിദ്യാഭ്യാസം കൈമുതലാക്കി വിദ്യകൊണ്ട് ഉന്നതസ്ഥാനങ്ങളി ലെത്തിച്ചേരാനുള്ള നൂതന മാര്‍ഗ്ഗങ്ങല്‍ കാട്ടിക്കൊടുത്തും ഒരു സാരഥിയായി മരണം വരെ നിലകൊണ്ട കോടി സൂര്യതേജസ്വിയായി വാനോളം പുകഴ്ത്തപ്പെട്ട മാനവരുടെ മനസ്സില്‍ ഒരു മഹത് വ്യക്തിയായി എന്നും നിലകൊള്ളാന്‍ കഴിഞ്ഞിരുന്നു.

അധഃസ്ഥിത വര്‍ഗ്ഗത്തെ എക്കാലവും അങ്ങനെ കാണാന്‍ കാഴിയാത്തതിനാലാണ് ഒരു വിപ്ലവത്തിന് അദ്ദേഹം തുടക്കം കുറിച്ചതെങ്കില്‍ ദളിതരെന്നുള്ള താഴ്ന്ന വിളിപ്പേര് മാറ്റി യെടുത്ത്- ദൈവീകശക്തിയും ഐശ്വര്യവും കുടികൊള്ളുന്ന ഈ മഹാത്മാവിന്റെ പേരില്‍ മറ്റൊരു നാമനിര്‍ദ്ദേശം നല്‍കി പുതിയൊരു തൃപ്തികരമായ ഉന്നതനാമമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാമായിരുന്നുവെന്നാശിച്ചുപോകുന്നു.

പത്മനാഭപുരത്തിലെ അയ്യന്‍കാളി ജനത, കേരളത്തിലെ ആദ്യജനത, കേരളത്തിന്റെ തറവാടികള്‍ വഞ്ചനയുടേയും കാപട്യത്തിന്റേയും കറപുരളാത്ത എളിമത്ത്വജീവിത ശൈലി യിലൂടെ നിരുപദ്രവകാരികളായ ഈ സമൂഹം കേരള സമൂഹത്തില്‍ തന്നെ വിലപ്പെട്ടതും അര്‍ത്ഥവത്തായതുമായ വലി യൊരു വിഭാഗമാണ്.

സ്വന്തമായി കൈവശമുണ്ടായിരുന്ന വസ്തുവകകള്‍ അനധികൃതമായി കൈവശപ്പെടു ത്തി അടിമത്ത്വത്തിന്റെ ചെളിക്കുണ്ടില്‍ താഴ്ന്ന ജാതിക്കാരെന്നുപറഞ്ഞ് മുദ്രകുത്തി കണ്ണീരൊപ്പാനും ആശ്വാസം പകരാനും സര്‍വ്വതും ത്യജിച്ച് മരണം മുന്നില്‍ കണ്ട് ഒരു പോരാളിയായി ഉന്നതരെ പ്രകമ്പനം കൊള്ളിച്ച ഒരു ധീരയോദ്ധാവാണ് മഹാത്മ അയ്യന്‍കാളി.

വസ്തുവകകള്‍ കൊള്ളയടിച്ച് താഴ്ന്നവരെന്നും ഹരിജനങ്ങള്‍ എന്നു വിളിപ്പേരിട്ടെ ങ്കില്‍ ഉയര്‍ന്ന ജാതി സമ്പന്നരെന്നും സ്വയം വിശേഷിപ്പിയ്ക്കുന്നവരുമായിരുന്ന ബന്ധങ്ങളും ഇടപെടുലകളും പ്രോത്സാഹിപ്പിച്ചാല്‍ മാത്രമേ ജാതിവ്യവസ്ഥ ഉച്ഛാടനം ചെയ്യപ്പെടൂവെന്നും ബുദ്ധിയും സൗന്ദര്യവും വിദ്യാഭ്യാസവും സമ്പത്തുമുള്ള ഒരു സമൂഹത്തെ നമുക്ക് വാര്‍ത്തെടുക്കാന്‍ കഴിയൂ എന്നും ഉപദേശിച്ചു. വിദ്യാഭ്യാസം കൊണ്ട് ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നാല്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിയ്ക്കാന്‍ തലമുറകള്‍ക്ക് കഴിയുമെന്നും കുലഗുരുവും ആത്മീയ നേതാവും നൃപനുമായിരുന്ന മഹാത്മാ അയ്യന്‍കാളി സ്വജനതയോടഭ്യര്‍ത്ഥിച്ചു.

പണ്ടുകാലങ്ങളില്‍ അടിമകളാക്കപ്പെട്ട ഹരിജനങ്ങളിലാരെ ങ്കിലും മേലാളന്മാര്‍ക്കെ തിരായി ശബ്ദമുയര്‍ത്തിയാല്‍ കുടുംബത്തോടെ പുരയ്ക്ക് തീകൊളുത്തി ചുട്ടുകൊല്ലും. എല്ലാവരും നോക്കിനില്‍ക്കേ കല്ലെറിഞ്ഞു പൂഴിയില്‍കെട്ടിതാഴ്ത്തിയും കൊണ്ടൊരു കാലത്തെ മറികടന്ന് ഇപ്രകാരമൊരു സംഘടിത ശക്തി രൂപീകരിച്ച് അശരണരുടെ ആശ്രയവും മഹാരാജാവുമായി എല്ലാ അനീതിയിക്കും ആക്രമ ത്തിനുമെതിരെ പടവാളുയര്‍ത്തി അടിമത്വത്തിന്റെ കാരിരു മ്പില്‍ ചങ്ങല പൊട്ടിച്ച് മോചനം നേടിയെടുത്ത് സ്വാതന്ത്ര്യ ത്തിന്റെ താക്കോല്‍ കൈക്കലാക്കി സ്വന്തം ജനത്തെ സ്വതന്ത്ര്യ രാക്കിയ സാമൂഹിക പരിഷ്‌ക്കര്‍ത്താവും സാധുജന സംര ക്ഷകനുമാണ് സ്വര്‍ണ്ണക്കിരീടധാരിയായ മഹാത്മ അയ്യന്‍കാളി.

പുരാതനകാലത്ത് കാടിന്റെ പലഭാഗങ്ങളിലും ദയനീയാവ സ്ഥയില്‍ ജീവിതം നയിച്ചിരുന്ന ആദിവംശജര്‍ കൊടും തണുപ്പും മഞ്ഞും മഴയുമേറ്റ് രോഗങ്ങളുടേയും മൃഗങ്ങളു ടേയും ആക്രമണം സഹിച്ചും കൃഷി ചെയ്യാന്‍ കൃഷിയിടങ്ങള്‍ ആവോളം കണ്ടെത്തിയതിനാല്‍ മുന്‍ഗാമികള്‍ പിന്‍ഗാമി കള്‍ക്കും തറവാടായി. അതു ചൂഷണം ചെയ്യാന്‍ ചൂഷിതവര്‍ഗ്ഗം അദ്ധ്വാനിക്കാതെ മേലാളന്‍ ചമഞ്ഞ് നല്ല അധ്വാനികളെ നിരുത്സാഹപ്പെടുത്തി അടിച്ചമര്‍ത്തി സ്വത്ത് കൈവശപ്പെടു ത്തിയ ചരിത്രമേ കേരളത്തിലുടനീളം കേള്‍ക്കാനും കാണാനു മുള്ളൂ.

കേരളത്തില്‍ മാത്രമല്ല, ഇന്‍ഡ്യയുടെ പല സംസ്ഥാന ങ്ങളിലും ഇത്തരം രീതികള്‍ നിലവില്‍ നില്‍ക്കുന്നുണ്ട്. ചൂഷിതരെ അടിച്ചമര്‍ത്തേണ്ടകാലം മറവില്‍ മുന്‍ സമ്പന്നരുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തി അയിത്തം കല്‍പ്പിച്ച് അകറ്റി ജാതിപ്പേരുകള്‍ നല്‍കി തരം താഴ്ന്നവരുടെ ലിസ്റ്റിലൊതുക്കി യപ്പോള്‍ അന്നത്തെ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍ പിന്നീട് കുടികിടപ്പുകാരായി. ജാതിപ്പേര് ഒരു മാറാരോഗം പോലെ വരുംതലമുറയുടെ വംശനാശത്തിന് ഉതകുന്ന ഒന്നായി ഇന്നും നിലകൊള്ളുന്നു. പുലയന്‍ എന്ന നാമം നമുക്ക് വേണ്ട.


ആര്യന്മാര്‍ ആരാണെന്ന് കേരളത്തിലെ ഇന്നത്തെ തലമുറ യ്ക്കറിയില്ല. കാപട്യത്ത്വ ത്തിന്റെ മുഖം മൂടിയണിഞ്ഞ് സംസ്‌ക്കാരത്തെ ജാതികളെന്നു പേരിട്ട് ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്ന നാലുമതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ തളച്ചിട്ടു.

മഹത്വം കല്‍പ്പിക്കുന്നവെങ്കില്‍ ജാതികള്‍ക്കിവിടെ എന്തുസ്ഥാനം. പുലയനെന്നും പറയനെന്നും പുച്ഛത്തോടെ സംസാരിക്കുമ്പോള്‍ പട്ടിക ലിസ്റ്റില്‍ പട്ടിയും പൂച്ചയും എന്ന് പരിഹാസപ്പേരിന് എന്തിനു പാത്രമാകുന്നു. ഇക്കൂട്ടര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി തരുന്നുവെന്ന അഭിപ്രായം ഉള്ളതിനാല്‍ ഉന്നതസ്ഥാനങ്ങളിലെത്താനോ പത്താംക്ലാസ് കടക്കാനോ ചിലര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. കൂട്ടത്തോല്‌വി വരെ ഉണ്ടായിട്ടുണ്ട്. ഫീസ് കൊടുത്തും പഠിച്ചവരെന്ന നില യ്ക്ക് ഹിന്ദുക്കള്‍ മുതല്‍ മറ്റു പല മതസ്ഥരും ഉന്നത സ്ഥാനങ്ങളില്‍ എത്തുന്നുണ്ട്. പട്ടികജാതിക്കാരെന്ന നിലയ്ക്ക് മൂന്നു സെന്റ് മാത്രമാണ് ഗവ. അനുവദിച്ചിരിക്കുന്നത്. മറ്റുമത സ്ഥര്‍ കേരളത്തിലുടനീളം ഏക്കറുകണക്കിനും ഹെക്ടറുകണ ക്കിനും ഭൂമി കൈവശപ്പെടുത്തിവച്ചിരിക്കുന്നതില്‍ ഭരണ കര്‍ത്താക്കള്‍ക്ക് ആശ്വാസകരമാണ്. അതെല്ലാം പിടിച്ചെടുത്ത് എല്ലാവര്‍ക്കും തുല്യഭൂമി അവകാശനിയമം വന്നിരുന്നെങ്കില്‍ പണക്കാരനെന്നും പാവപ്പെട്ടവരെന്നു രണ്ടുതട്ടില്‍ നല്‍കേണ്ടി വരുമായിരുന്നോ?

ഇവിടെ പാവപ്പെട്ട പട്ടികജാതി വര്‍ഗ്ഗം എന്ന ദരിദ്രവാക്ക് ഒഴിവാക്കി കേരളം എല്ലാ സംസ്ഥാന ങ്ങള്‍ക്കും മാതൃക കാട്ടണം. അതിനായി പട്ടികജാതി പട്ടികവര്‍ഗ്ഗം എന്ന ലിസ്റ്റ് മാറ്റി മറിയ്ക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമിവീതം നല്‍കിയാല്‍ തലമുറ തലമുറ യായി അവര്‍ ആ വസ്തുവില്‍ കൃഷി ചെയ്തു ജീവി ക്കും. കേരളം സമ്പന്നതയിലെത്തും.

പണ്ട് ഇവരുടെ കൈവശം ഉണ്ടായിരുന്ന വസ്തു ക്കള്‍ തട്ടിയെടുത്ത് ഇന്നത്തെ പണക്കാരായി വില സുന്നത്. അതെല്ലാം തിരിച്ചെടുത്ത് ഇവര്‍ക്കു നല്‍കുന്നതിലാണ് ഗവ. എക്കാലവും വിജയിക്കു ന്നത്. ഇത്തരം ഒരു ആവശ്യ വുമായി ഇവര്‍ മുന്നോട്ടിറങ്ങുന്ന കാലം അതിക്രമിച്ചിരിക്കുന്നു 'പാവം' എന്ന വാക്ക് അടിമത്തത്തിന്റെ വാക്കാണ്. അതനുഭവിക്കുന്നവനേ വിഷമം വരൂ. ഇവിടെ ഏവര്‍ക്കും തുല്യവകാശം, തുല്യഭൂമി.

ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും ബാധകമാ ണല്ലോ? അതുപോലെ മുഷ്യന് സ്വതന്ത്രമായി ജീവിക്കാനും അവകാശമുണ്ട്. ഉയരാന്‍ ശ്രമിക്കുന്ന വരെ 'ജാതി' എന്ന കരിങ്കല്ല്‌കൊണ്ട് തലയ്ക്കടിച്ചിരു ത്തരുത്. ഞങ്ങളും പക്ഷെ സ്വയം താഴാന്‍ ഇനി മുതല്‍ താത്പര്യപ്പെടുന്നില്ല.


പണ്ടുള്ള ഉയര്‍ന്ന ജാതിയിലുള്ള പൊള്ളത്തര ക്കാര്‍ അധ്വാനവര്‍ഗ്ഗത്തെ വിദ്യാഭ്യാസം ചെയ്യാന നുവദിച്ചില്ല. നല്ല വസ്ത്രമുടുക്കാനും നല്ലഭക്ഷണം കഴിയ്ക്കാനും അമ്പലങ്ങളില്‍ കയറി പ്രാര്‍ത്ഥി ക്കാനും എന്തിന് വഴി നടക്കാനും കൂടി അനുവ ദിക്കുന്നില്ല. ആ വേദനാജനകമായൊരവസ്ഥ അനു ഭവിച്ചു മരിച്ചവരുടെ പിന്‍തലമുറക്കാരാണ് ഇന്ന് ന്യായമായമായ അവകാശം ആവശ്യപ്പെടുന്നത്. കേരളത്തിലെ പണക്കാരെല്ലാ വരും കൂടെ ചേര്‍ന്ന് വീണ്ടും ഒരു പഴയതലമുറയെ സൃഷ്ടിക്കരുത്. ഇവരില്‍നിന്നും തട്ടിപ്പറിച്ച് കൈവശം വച്ച് സുഖ മായി ജീവിക്കുന്ന പിന്‍ തലമുറക്കാരുണ്ടിവിടെ.

അതാണിപ്പം ഗവണ്‍മെന്റിനോട് തിരിച്ചു ചോദിക്കുന്നത്. അതങ്ങ് എന്തു വിലകൊടു ത്തും കഴിഞ്ഞാല്‍ സമരത്തിനോ നെഞ്ചത്തടിച്ചു വിലപി ക്കാനോ ഇവര്‍ വരില്ല. പകരം നല്ല അദ്ധ്വാനശീ ലരായ ഭൂമിയെ അറിയുന്ന പഴയ കര്‍ഷകരെ ലഭി യ്ക്കും. തലമുറ ദാരിദ്ര്യമില്ലാതെ കഴിഞ്ഞുപോകും. പണമു ണ്ടെങ്കില്‍ അതിന്റേതായ വിലയുമുണ്ടാകും. ഇന്നും നാം അവര്‍ണ്ണരല്ല. സവര്‍ണ്ണരാണ്.
---------------------------------
മഹാത്മ അയ്യന്‍കാളിയുടെ ഇളയ സഹോദരി കണ്ണകാളി വേലായുധന്‍ (കുഞ്ഞി) യുടെ മൂന്നാ മത്തെ മകന്‍ (അപ്പു) സോമനാഥന്‍ (കുഞ്ഞമ്പു) ന്റെ നാലാമത്തെ മകള്‍ ലതാ കുമാരി എല്‍.