"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

എങ്ങനെ ഒരു നല്ല ഫുട്‌ബോള്‍ കളിക്കാരനാകാം ? പാഠം: 14 - ഡോ. കെ എം കര്‍മചന്ദ്രന്‍



പൊസിഷനല്‍ ഗെയിം (യഥാസ്ഥാനങ്ങളില്‍ നിലകൊണ്ടുള്ള കളി):

പന്തിനു പുറകേ ഒരു ടീമിലെ എല്ലാ കളിക്കാരും ഒരേ സമയം പായുന്നതരം കളികൊണ്ട് ആ ടീമിന് ഗുണം ചെയ്യുകയില്ല. ടീമിലെ കളിക്കാരെല്ലാം ഒരേ സ്ഥലത്ത് വിഫലമായി കേന്ദ്രീകരി ക്കുവാനും, ഗ്രൗണ്ടിലെ ഒഴിഞ്ഞ ഇടങ്ങള്‍ വേണ്ടവിധം ഉപയോഗ പ്പെടുത്തുവാന്‍ ആ ടീമിന് കഴിയാതെ വരുകയും ആകും ഇതിന്റെ ഫലം. എന്നാല്‍ ഓരോ കളിക്കാരനും നിശ്ചിത പൊസിഷനില്‍ നിലകൊണ്ടുകൊണ്ട് കളിച്ചാല്‍ ടീമിന്റെ സംഘബലവും ലക്ഷ്യബോധവും വര്‍ധിക്കുന്നതുകൊണ്ട് കളിയില്‍ മികച്ചഫലം ഉണ്ടാകുന്നു. ഗ്രൗണ്ടുമുഴുവന്‍ ഓടി കളിക്കാരന്‍ ക്ഷീണിക്കുന്നതും ഇതുവഴി ഒഴിവാക്കാം.

മറ്റു പന്തുകളിക്കാര്‍ക്കും നിശ്ചിതയിടങ്ങള്‍ കല്പിച്ചു കൊടുത്താല്‍ ഗ്രൗണ്ടില്‍ പൊതുവേ നാലുതരം കളിക്കാരാണു ണ്ടാവുക. ഗോള്‍കീപ്പര്‍, മുന്നേറിക്കളിക്കുന്ന ഫോര്‍വേഡുകള്‍, പ്രതിരോധനിര തീര്‍ക്കുന്ന ഡിഫന്‍ഡര്‍മാര്‍, ഇവര്‍ രണ്ടുകൂട്ടര്‍ക്കു മിടയില്‍ മധ്യനിരക്കണ്ണികളായി വര്‍ത്തിക്കുന്ന മിഡ്ഫീല്‍ഡര്‍മാര്‍ എന്നിവരാണവര്‍. ആക്രണമ ഫുട്‌ബോള്‍ കളിക്കുമ്പോള്‍ മുന്നേറ്റ നിരയില്‍ പരമാവധി 5 പേരും, ഡിഫന്‍സായി കളിക്കുമ്പോള്‍ 5 പേര്‍ പ്രതിരോധം കാക്കുന്നതും സാധാരണമാണ്. മധ്യനിരയില്‍ 2 മുതല്‍ 5 പേര്‍വരെ ആകാം. എതിരാളിയുടെ പക്കല്‍ നിന്നും പന്തുതട്ടിയെടുത്തും പരസ്പരം പന്തു പാസ്സുചെയ്തും ഒരു ടീം കളിക്കുമ്പോള്‍ ടീമിന്റെ ലക്ഷ്യം നേടിയെടുക്കുവാന്‍ യത്‌നി ക്കുന്നു. (3-2-5, 4-2-4, 4-3-3, 4-4-2, 4-5-1, 5-4-1 എന്നീ ഫോര്‍മേഷനു കള്‍ ശ്രദ്ധിക്കുകഇവയില്‍ ആദ്യത്തെ അക്കം പ്രതിരോധ നിരയിലെ കളിക്കാരുടെ എണ്ണത്തെ കുറിക്കുന്നു) 

പൊസിഷനല്‍ ഗെയിമിന്റെ കുറേക്കൂടി ആധുനികമായ രൂപങ്ങളാണ് ടോട്ടല്‍ ഫുട്‌ബോള്‍, ടിക്കി - ടാക്ക ഗെയിം എന്നിവ. ഇവക്കായി കുറേക്കൂടി സംഘടിതമായ പരിശീലനം ആവശ്യമാണ്. ടിക്കി - ടാക്കയില്‍ പന്തുസ്വീകരണവും പാസ്സിങ്ങും കളിക്കാരന്റെ പന്തിന്മേലുള്ള ഒറ്റസ്പര്‍ശനം / കിക്കുകൊണ്ട് സാധിച്ചെടുക്കുന്നു. അങ്ങേയറ്റം പന്തുനിയന്ത്രണ ശേഷിയും വൈദഗ്ധ്യവും പരിശീലനവും സിദ്ധിച്ച കളിക്കാര്‍ക്കു മാത്രമേ ഇത്തരം ടീമുകളില്‍ കളിക്കുവാന്‍ സാധിക്കുകയുള്ളൂ.