"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 14, ബുധനാഴ്‌ച

1952 ജൂണ്‍ 5 ന് കൊളംബിയ യൂണിവേഴ്‌സിറ്റി അംബേഡ്കര്‍ക്ക് നല്‍കിയ അംഗീകാരപത്രം

Grayson L. Kirk



കോളംബിയ യൂണിവേഴ്‌സിറ്റി

ഭീം റാവു റാംജി, അംബേഡ്കര്‍, LL.D


ഇന്ത്യയില്‍ ജനിച്ചു. സാമൂഹികമായ കനത്ത വികല ധാരണകള്‍ നേരിട്ടുകൊണ്ട് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. ഇരുപതാം വയസില്‍ ബോംബെ സര്‍വകലാശാലയില്‍ നിന്ന് ബി എ ബിരുദം ലഭിച്ചു. ഈ സര്‍വകലാശാലയില്‍ മൂന്നുവര്‍ഷം ബിരുദ വിദ്യാര്‍ത്ഥിയായി, രാഷ്ട്രതന്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. ഇന്‍സ് ഓഫ് കോര്‍ട്ടില്‍ ((Inns of Court) വിദ്യാര്‍ത്ഥിയായി. ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. മൂന്ന് പതിറ്റാണ്ടുകാലം ബാരിസ്റ്റര്‍, സര്‍വകലാ ശാല അധ്യാപകന്‍, നിയമനിര്‍മാണ സഭാംഗം, ഭരണ ഘടനയുടെ നിര്‍മാതാവ്, മന്ത്രിസഭാംഗം, സ്റ്റേറ്റ് കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു. ഇന്ത്യയുടെ നേതൃത്വപരമായ പങ്കുവഹിച്ച പൗരന്മാരില്‍ ഒരാള്‍. മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവ്, മനുഷ്യാവകാശങ്ങളുടെ ഒരു ധീരനായ പടയാളി എന്നീ നിലകളിലും അംബേഡ്കര്‍ പ്രസിദ്ധനായി.



ട്രസ്റ്റികള്‍ എന്നില്‍ അര്‍പ്പിച്ച ആധികാരികതയില്‍ ഞാന്‍ സന്തോഷപൂര്‍വം ഈ സര്‍വകലാശാലയിലെ ബഹുമതി എന്ന നിലയില്‍ 'ഡോക്ടര്‍ ഓഫ് ലോ' ബിരുദത്തില്‍ നിങ്ങള്‍ക്ക് പ്രവേശനം നല്കുന്നു. അതിനോട് ബന്ധപ്പെട്ട അവകാശങ്ങളും പ്രത്യേക അവകാശങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. ഇതിനുള്ള ചിഹ്നമെന്ന നിലയില്‍ ഈ ഡിപ്ലോമ താങ്കളെ ഏല്പിക്കുന്നു.



ജൂണ്‍ 5, 1952

(ഒപ്പ്)

ഗ്രെയ്‌സണ്‍ കെര്‍ക്ക്
വൈസ് പ്രസിഡന്റ്, പ്രൊവെസ്റ്റ്