"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

നിര്‍മാണത്തൊഴിലാളികള്‍; അവമതിയുടെ ഭാരം ചുമക്കുന്നവര്‍ - ശശിക്കുട്ടന്‍ വാകത്താനംപരമ്പരാഗതമായി കേരളത്തന്റെ കൈത്തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുകയും കേരളത്തിന്റെ സമ്പത്തുല്‍പാദനമേഖലയിലും സാംസ്‌ക്കാരികരംഗത്തും മഹത്തായ സംഭാവന ചെയ്തുപോന്നവരുമായ വിശ്വകര്‍മ്മ വിഭാഗത്തിന് ചരിത്രത്തില്‍ എക്കാലവും അവഗണനയാണ് ലഭിച്ചിട്ടുള്ളത്. ശൂദ്രന് അക്ഷരം നിരോധിച്ചിരുന്നതിനെ മറന്നുകൊണ്ട് ആശാരിമാര്‍ അക്ഷരം പഠിക്കാത്തവരെന്നും ആക്ഷേപിക്കുന്നു. തന്ത്രസമുച്ചയം എന്ന വാസ്തുവിദ്യാഗ്രന്ഥ ത്തിന്റെ ഉടമസ്ഥാവകാശത്തിനുവേണ്ടി പാറക്കല്‍ കൃഷ്ണവാര്യ രുടെ ഗൃഹനിര്‍മ്മാണ പദ്ധതിയുടെ അവതാരികയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. ''തച്ചുശാസ്ത്രം കൂടുതതല്‍ കൈകാര്യം ചെയ്യേണ്ടവരും ചെയ്യുന്നതും ആശാരിമാരാണല്ലോ. അവരാണെ ങ്കില്‍ മലയാള പദങ്ങള്‍പോലും തെറ്റുകൂടാതെ ഉച്ചരിക്കാന്‍ കഴിയാത്തവരുമാകുന്നു. ശാസ്ത്രപരിചയമില്ലെങ്കിലും നിത്യപരി ചയം കൊണ്ട് ശാസ്ത്രവിരോധം കൂടാതെ സാധാരണകൃഷിക്കാര്‍ അവരുടെ ജോലി നിര്‍വഹിക്കുന്നപോലെതന്നെ ഈ ആശാരിമാരും പാരമ്പര്യമായ പരിശീലനം കൊണ്ടുമാത്രം ഒരുവിധം തെറ്റുകൂടാതെ അവരുടെ ജോലി നിര്‍വ്വഹിക്കുന്നുണ്ട്.'' ഇതിനെ പി കെ ബാലകൃഷ്ണന്‍ തന്റെ ജാതിവ്യവസ്ഥയും കേരള ചരിത്രവും എന്ന ഗ്രന്ഥത്തില്‍ പിന്‍താങ്ങുന്നുമുണ്ട്. മാത്രമല്ല, കേരള ഹിസ്റ്ററി അസോസിയേഷന്‍ പുറത്തിറക്കിയി രിക്കുന്ന കേരള ചരിത്രത്തില്‍ ഇങ്ങനെ കാണുന്നുന്നു. ''ശില്‍പവേലയില്‍ പ്രാഗത്ഭ്യം സമ്പാദിക്കാന്‍വേണ്ടി അപൂര്‍ ചില ആശാരിമാര്‍ സംസ്‌കൃതം പഠിച്ചിരുന്നുവെങ്കിലും മറ്റുള്ളവരെല്ലാം അക്ഷരജാഞാനംപോലും ഇല്ലാത്തവരായിരുന്നു. പഠിച്ച ആശാരിമാര്‍ തന്നെ സ്വന്തമായി എന്തെങ്കിലും കൃതികള്‍ എഴുതിയിട്ടുണ്ടായിട്ടില്ല. അവര്‍ ബ്രാഹ്മണരും മറ്റും എഴുതിയ ഗ്രന്ഥങ്ങള്‍ പഠിക്കുകമാത്രമേ ചെയ്തിട്ടുള്ളു. കമ്മാളര്‍ പൊതുവില്‍ കേരള സംസ്‌ക്കാരത്തിന് വലിയ സംഭാവനകളെ ന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നു സംശയമാണ്. ഈ കാര്യത്തില്‍ ഇനിയും ഗവേഷണം നടത്തേണ്ടിയിരി ക്കുന്നു.''(പേജ്1034) 

ഇത്തരത്തില്‍ ഇവരെ ആക്ഷേപിക്കുമ്പോള്‍ ഈ എഴുത്തുകാര്‍ തിരിച്ചറിയാത്ത കുറേ വസ്തുതകളുണ്ട്. 13-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍നിന്നുള്ള ശുചീന്ദ്രം ശാസനത്തില്‍ പതിനെട്ടാര്‍ കുലമാണിക്യമായ തച്ചാചാര്യന്‍ പത്മനാഭാചാരിയെക്കുറിച്ച് പറയുന്നുണ്ട്. കേരളത്തിലെ ആദ്യകാല രേഖയെന്നു പറയുന്ന ചെമ്പ്ര ക്ഷേത്രരേഖ (956)എഴുതിയത് വേളങ്ങോട്ടു പെരുംതച്ച നാണ്. തൃക്കാക്കര ക്ഷേത്രരേഖ എഴുതിയത് (955)വേണാട് ഇരവികുമാരന്‍. തിരുനെല്ലി ചേപ്പേടെഴുതിയത് ബാലുശേരി ഗണപതി നീലകണ്ഠന്‍ പെരുതട്ടാന്‍. ശുചീന്ദ്രം ശാസനം(1145) ഊരിലെ തച്ചന്‍ സോമന്‍ ശെല്‍വന്‍ ആചാര്യന്‍. വീരരാഘവ പട്ടയം (1225)എഴുതിയത് ചേരമാന്‍ ലോക പെരുതട്ടാന്‍ നമ്പിചടയന്‍. ഇങ്ങനെ ദാനപ്രമാണങ്ങളും ശാസനങ്ങളും എഴുതിയവര്‍ക്ക് സ്ഥാനമാനങ്ങളും കൊടുത്തിരുന്നു. ഇത്തരം ചരിത്രം അറിയാത്തവരാണ് കേരളത്തിലെ വിശ്വകര്‍മ്മജരെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നത്. അതുവഴി നമ്പൂതിരിയുടെ ആധിപത്യത്തെ സ്ഥാപിക്കാനുമാണ് ശ്രമം നടത്തിക്കൊണ്ടിരി ക്കുന്നത്. ഇത്തരം അവമതിയില്‍നിന്നും പുറത്തേക്കു വരാന്‍ കഴിയാതെ ഉള്ളുറങ്ങിപ്പോവരാണ് കേരളത്തിലെ വിശ്വകര്‍മ്മജര്‍. അവരും അവരുടെ ഉപവിഭാഗ ങ്ങളും അനുബന്ധ തൊഴില്‍ ചെയ്തിരുന്നവരും.അതില്‍ പല വിഭാഗങ്ങളും ഇന്ന് മണ്‍മറഞ്ഞു പൊയ്‌ക്കൊണ്ടിക്കുന്നു. ഓരോ തൊഴില്‍ മേഖലയും വികസി ക്കുമ്പോഴും തഴയപ്പെട്ട വിഭാഗമായി ഇവര്‍ മാറിക്കൊണ്ടിരി ക്കുന്നു. അവര്‍ സംഭാവനചെയ്ത പല സാങ്കേതിക വിദ്യകളും അതുവഴി അന്യംനിന്നു പോകുകയും ചെയ്തു കൊണ്ടിരിക്കുന്നു