"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

ജസ്റ്റ്‌സ് ടി ടി കൃഷ്ണമാചാരി അംബേഡ്കറെ കുറിച്ച്



.... നിയമനിര്‍മാണ സഭയിലേക്ക് തിരഞ്ഞടുക്കപ്പെട്ട 7 അംഗങ്ങളില്‍ ഒരാള്‍ രാജിവെക്കുകയും തത്സ്ഥാനം നികത്തപ്പെടാതെ കിടക്കുകയും ചെയ്തതാണെന്ന് സഭക്ക് ബോധ്യമുണ്ട്. ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് തത്സ്ഥാനവും ഒഴിഞ്ഞുകിടന്നു. ഒരാള്‍ അമേരിക്കയിലേക്ക് പോയപ്പോള്‍ ആ സ്ഥാനവും ഒഴിഞ്ഞു കിടന്നു. മറ്റൊരാള്‍ രാഷ്ട്രകാര്യങ്ങളില്‍ വ്യാപൃതനായതിനാല്‍ അവിടെയും ഒഴിവുവന്നു. ഒന്നുരണ്ടുപേര്‍ ശാരീരിക അസുഖം മൂലം പലപ്പോഴും ഡെല്‍ഹിയില്‍ നിന്ന് അകലെയായതിനാല്‍ ഇവരും സഭയില്‍ സന്നിഹിതരായിരുന്നില്ല. അതുകൊണ്ട് ഭരണഘടന തയാറാക്കുന്നതിന്റെ ഭാരം ആത്യന്തികമായി അംബേഡ്കറില്‍ നിക്ഷിപ്തമായി. സ്തുത്യര്‍ഹമായ രീതിയില്‍ ഈ ഉദ്യമം പൂര്‍ത്തീകരിച്ച അദ്ദേഹത്തോട് നമ്മള്‍ കൃതജ്ഞതയുള്ളവരാണ് എന്നതില്‍ സംശയമില്ല.

ജസ്റ്റിസ് ടി ടി കൃഷ്ണമാചാരി
നിയമനിര്‍മാണ സഭയിലെ മുഖ്യ അംഗം