"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 28, ബുധനാഴ്‌ച

ദലിതരുടെ സ്വാതന്ത്ര്യ പ്രക്ഷോഭം: ഊന നല്‍കുന്ന പാഠം - വിജു കൃഷ്ണന്‍


ചത്ത പശുവിന്റെ തൊലിയുരിച്ചത്തിന്റെ പേരില്‍ ഗുജറാത്തിലെ ഊനയില്‍ നാല് ദളിതരെ മര്‍ദ്ദിച്ചതിനെത്തുടര്‍ന്നുള്ള പ്രക്ഷോഭത്തിന്റെ അരങ്ങിലാണ് നമ്മുടെ രാജ്യം. ദളിതര്‍ക്കെതിരയുള്ള അതിക്രമത്തിനെ തിരെയും അവര്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള ചരിത്ര സമരമായിരുന്നു. ഈ സ്വാതന്ത്ര്യ ദിനത്തില്‍ ഊന ദളിത് അത്യാ ചാര്‍ ലഡ്ത സമിതിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്ന റാലി. ഒരര്‍ഥത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി, കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് മോഡലിന്റെ ഇരകളാണ് ദളിതര്‍. അവര്‍ ഭൂരഹിതരായും ദരിദ്രരായും തുടരുമ്പോള്‍ കോപ്പറേറ്റുകള്‍ക്ക് ലക്ഷകണക്കിന് ഏക്കര്‍ ഭൂമി പതിച്ചു കിട്ടി. സബ്കാസത്ത് സബ് കാ വികാസ് (എല്ലാവര്‍ക്കും മൊപ്പം എല്ലാവരുടെയും വികസനം) എന്ന കേന്ദ്ര സര്‍ക്കാര്‍ മുദ്രവാക്യം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ശക്തിപ്പെടുത്തുന്ന ഈ ദളിത് മുന്നേറ്റം.

രാജ്യത്തെ ഏറ്റവും അടിച്ചമര്‍ത്തപ്പെടുന്ന ജനത നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ 13 -ന് അഹമ്മദാബാദിലെത്തി . അവിടെ നിന്ന് ഊനയിലേക്കുള്ള യാത്രമധ്യേ ഗിര്‍ സോമാനാഥ് ജില്ലയിലെ സാംതെര്‍ ഗ്രാമത്തില്‍ സവര്‍ണ ജാതിക്കാര്‍ ദളിതരുടെ െൈബക്ക് റാലിയെ ആക്രമിച്ചെന്നറിഞ്ഞു വഴിയില്‍ സാം തെറിനു സമീപം ആയുധധാരികളായ ആള്‍ക്കൂട്ടം ഞങ്ങളെയും തടഞ്ഞു. കല്ലുകളിട്ട് റോഡു മുഴുവന്‍ തടസ്സപ്പെടുത്തിയിരുന്നു. വടികളും ആയുധങ്ങളുമേന്തി അവര്‍ ആര്‍ത്തലച്ചുവരുന്നത് ഞങ്ങള്‍ കണ്ടു. ദളിതനായ ഒരു മാധമപ്രവര്‍ത്ത കന്റെ ക്യാമറ തല്ലിത്തകര്‍ത്തു. ദളിത് റാലി തടസപ്പെടുത്താന്‍ ആസൂത്രിതമായി ഈ അക്രമം നടക്കുമ്പോള്‍ പോലീസ് വെറും കാഴ്ചക്കാരായി. മോട്ടോര്‍ സൈക്കിളില്‍ ആയുധസന്നാഹത്തോടെ റോഡുചുറ്റിയായിരുന്നു അക്രമികളുടെ അഴിഞ്ഞാട്ടം. ഞങ്ങള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ ഞങ്ങളെ സുരക്ഷിതമായ മറ്റൊരു വഴിയിലൂടെ കൊണ്ടുപോയി. പലയിടങ്ങളിലായി അക്രമമുണ്ടായെന്നും ഒട്ടേറെപ്പേര്‍ആസ്പത്രിയിലാണെന്നും അന്നു രാത്രി തന്നെ ഞങ്ങളറിഞ്ഞു. പിറ്റേ ദിവസം പകല്‍ ഞങ്ങള്‍ ഊനയിലെത്തി. അക്രമം അരങ്ങേറുമ്പോഴും സമാന്തരമായ വഴിയിലൂടെ ദളിത് റാലി ഊനയിലെത്തി. ഗോരക്ഷകരുടെ ഭീഷണിയും വിളയാട്ടവും ദളിതരെ പിന്തരിപ്പിച്ചി ല്ല. റാലിക്ക് പിന്തുണയുമായി കുടുതല്‍ പേര്‍ തെരുവിലിറങ്ങിയ തായിരുന്നു അനുഭവം. സമരക്കാരുടെ ക്യാമ്പില്‍ ഞങ്ങളെത്തുമ്പോള്‍ തോളോടു തോള്‍ ചേര്‍ന്ന് അവര്‍ മുന്നോട്ടു നീങ്ങുന്നതായിരുന്നു. ആവേശകരമായ കാഴ്ച. സ്വാതന്ത്ര്യ ദിനത്തില്‍ നടന്ന റാലിയില്‍ അണിചേരാന്‍ മഹാരാഷ്ട്രയില്‍ നിന്നും ദളിത് ശോഷണ്‍ മുക്തിമഞ്ച് പ്രവര്‍ത്തകരെത്തി. തമിഴ്‌നാട്ടില്‍ അയിത്തത്തി നെതിരെ പോരാടുന്നവരെയും പുരോഗമന പക്ഷ എഴുത്തുകാരുമൊക്കെ കൂട്ടത്തില്‍ കാണാനായി. ഗുജറാത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പുറമേ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെയും മറ്റും വിദ്യാര്‍ത്ഥികളെയും ദളിത് മുന്നേറ്റത്തില്‍ പങ്കെടുക്കുവാന്‍ വന്നു. അംബേദ്കറിന്റെ സ്വപ്നം സഫലമാക്കുമെന്ന് പ്രഖ്യാപിച്ച് റാലിയുടെ നീളം ജയ് ഭീം മുദ്രവാക്യങ്ങളുയര്‍ന്നു. നിങ്ങള്‍ പശുവിന്റെ വാലെടുത്തോളൂ ഞങ്ങളുടെ ഭൂമി തിരിച്ചു തരൂ എന്നതായിരുന്നു ആയിരകണക്കിന് ദളിതരുടെ ആര്‍പ്പുവിളി സ്വാതന്ത്ര്യദിനത്തില്‍ പ്രവഹിച്ചെത്തിയ പതിനാ യിരങ്ങളെ സാക്ഷി നിര്‍ത്തി ദളിത് സമരനായകന്‍ ജിഗ്നേഷ് മേവാനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചത്തപശുവിന്റെ തൊലിയുരിയില്ലെന്നുംമനുഷ്യ വിസര്‍ജ്യം വാരുന്ന ജോലികളെടുക്കില്ലെന്നുമായിരുന്നു പ്രതിജ്ഞ. ദളിതര്‍ക്ക് പകരം തൊഴിലും ഓരോ കുടുംബത്തിനും അഞ്ചേക്കര്‍ ഭൂമിയും ആവശ്യങ്ങള്‍ക്കായി ഉയര്‍ന്നു. അംഗീകരിച്ചില്ലെങ്കില്‍ റെയില്‍ സ്തംഭിപ്പിക്കുന്ന സമരമെന്നാണ് സര്‍ക്കാരിനുള്ള മുന്നറിയിപ്പ്. ദളിതരുടെ അവകാശ പ്രഖ്യാപനം നടന്ന സമ്മേളനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയത് ഹോദരാബാദില്‍ ആത്മഹത്യ ചെയ്ത രോഹിത് വേമൂലയുടെ അമ്മ രാധികയായിരുന്നു. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍, ജനകീയ ചലച്ചിത്ര പ്രവര്‍ത്തകന്‍ ആനന്ദ് പട് വര്‍ധന്‍ തുടങ്ങിയവരുടെ സാന്നിധ്യവും പ്രക്ഷോഭകര്‍ക്ക് ആവേശമായി. ഇങ്ങനെ. രാജ്യമെമ്പാടുമുള്ള സമരനായകരുടെ സംഗമ വേദി കൂടിയായിരുന്നു. ഊനയിലെ ദളിത് റാലി. പരിപാടി കഴിഞ്ഞ് മടങ്ങുന്നവര്‍ക്കെതിരെ രൂക്ഷമായ അക്രമമുണ്ടായി. ഞങ്ങള്‍ സാംതേര്‍ ഗ്രാമത്തിലുടെ കടന്നു പോകുമ്പോള്‍ മൂക്കില്‍ കണ്ണീര്‍ വാതകത്തിന്റെ മണമടിച്ചു. ആംബുലന്‍സുകളും പോലീസ് വാഹനങ്ങളും മൂന്നിലുടെ ചീറിപാഞ്ഞു. റാലിയില്‍ പങ്കെടുത്തവരെ ആക്രമിക്കാന്‍ ഗുണ്ടകള്‍ ഞങ്ങളുടെ ബസ്സും തടഞ്ഞെങ്കിലുംപീന്നിട് പോവാനനുവദിച്ചു.

ജാതിയമായ അടിച്ചമര്‍ത്തലില്‍ നിന്നും മാത്രം ഉയിര്‍ത്തെഴുന്നേല്‍ക്ക പ്പെട്ടതല്ല ദളിത് പ്രക്ഷോഭമെന്നാണ് ഊന നല്‍കുന്ന പാഠം. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ് രാജ്യത്ത് വര്‍ഗപരമായും ജാതീയമായുള്ള അടിച്ചമര്‍ത്തലുകള്‍ . ഇത് രണ്ടിനുമെതിരെ ഉയര്‍ന്നു വരുന്ന ചെറുത്ത നില്പുകള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്.

(കടപ്പാട്: മാതൃഭൂമി)