"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 18, ഞായറാഴ്‌ച

അംബേഡ്കര്‍ പറഞ്ഞു.....



ബോംബെയിലെ വാഗ്ലെ ഹാളില്‍ 1942 ഫെബ്രുവരി മാസം 'പാകിസ്ഥാനെക്കുറിച്ചുള്ള ചിന്തകള്‍' (Thoughts on Pakistan) എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിക്കൊണ്ട് അംബേഡ്കര്‍ എടുത്തുപറഞ്ഞു, 'എനിക്ക് ജാതിഹിന്ദുക്കളുമായി ചിലകാര്യ ങ്ങളില്‍ ഭിന്നതയുണ്ട്... പക്ഷെ നമ്മുടെ രാജ്യത്തെ രക്ഷിക്കാന്‍ എന്റെ ജീവന്‍ നല്കുമെന്ന് നിങ്ങള്‍ക്കു മുമ്പാകെ ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.' ഡോ. ബാബാസാബിബ് 'പാകിസ്ഥാന്‍ അഥവാ ഇന്ത്യാ വിഭജനം' (Pakistan or the partition of India) എന്ന ഗ്രന്ഥം എഴുതിയത് പാകിസ്ഥാന്റെ പദ്ധതിയെക്കുറിച്ചുള്ള എല്ലാ വശങ്ങളും വിശദീകരിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ആയിരുന്നെന്നും അല്ലാതെ അതിനുവേണ്ടിയുള്ള ഒരു വാദമായി രുന്നില്ല അതെന്നുമുള്ള വസ്തുത ഈ സന്ദര്‍ഭത്തില്‍ മനസിലാ ക്കേണ്ടതുണ്ട്. 1946 ഒക്ടോബര്‍ 26 ന് ലണ്ടനില്‍വെച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഇങ്ങനെ വ്യക്തമാക്കുകയുണ്ടായി. 'ഇന്ത്യയുടെ വിഭജനത്തെ ഞാന്‍ അനുകൂലിക്കുന്നില്ല. ഇന്ത്യ വിഭജിക്കപ്പെടരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 'പാകിസ്ഥാന്‍ അനിവാര്യമോ' എന്ന അധ്യായത്തില്‍ ഞാനെന്താണോ ചെയ്യാന്‍ ആഗ്രഹിച്ചത്; അത് പറയാനാണ് ഞാന്‍ ശ്രമിച്ചത്. പക്ഷെ അവര്‍ ഇതിനെ അപ്രധാനമായി കാണുകയും മറ്റെന്തിനോക്കെയോ പ്രാധാന്യം നല്കുകയാണ് ചെയ്തത്. ഇത് വളരെ ദുഃഖകര മാണ്.'