"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 3, ശനിയാഴ്‌ച

ഭാഷയുടെ ലിപി പണിയായുധം - ശശിക്കുട്ടന്‍ വാകത്താനം


ഭാഷ ആശയവിനിമയത്തിനുള്ള ഉപാധിമാത്രമല്ല, അതു സമൂഹത്തിന്റെ സമഗ്രവികസനത്തിന്റെ സാംസ്‌ക്കാരിക ഉല്‍പന്നംകൂടിയാണ്. ആ ഉല്‍പന്നംതന്നെയാണ് ആ സമൂഹത്തെ പുനര്‍നിര്‍മ്മിക്കുന്നതിലെ പ്രധാന ഘടകവും. ജാതി, തൊഴില്‍, അനുഷ്ഠാനം എന്നിവ ഭാഷക്കൊപ്പം നിലനില്‍ക്കുന്നതാണ്. 

എഴുത്തും വായനയും നിലവിലില്ലാതിരുന്ന കാലത്തും ഭാഷ നിലവിലുണ്ടായിരുന്നു. ഉല്‍പാദനപരമായ എല്ലാ പ്രവര്‍ത്തന ങ്ങള്‍ക്കും ഭാഷ അനിവാര്യമായിരുന്നു. ഒരര്‍ത്ഥത്തില്‍ ഉല്‍പാദനോപകരണങ്ങളും ഉല്‍പന്നങ്ങളും ഒരു ഭാഷയോ ഭാഷയുടെ പരിണാമമോ ആയിരുന്നു. തലമുറകളിലൂടെ കൈമാറിപ്പോന്ന വിദ്യകള്‍ ഒരു ഗോത്രത്തിനപ്പുറത്തേക്ക് വികസിക്കാതിരുന്നതിനാല്‍ ഗോത്രത്തിലെ അവസാനത്തെ ആളും മരിച്ചു മണ്ണടിയുന്നതോടെ ആഭാഷയും മരിക്കും.

ആ ഗോത്രത്തിനുമേലോ മിശ്രഗോത്രത്തിനുമേലോ പരിഷ്‌കൃത സമൂഹം ആധിപത്യം ചെലുത്തുമ്പോള്‍ ആധിപത്യ ശക്തികള്‍ക്കായിരിക്കും പ്രാമുഖ്യം. അവരുടെ അടിച്ചേല്‍പ്പി ക്കലിനെ സ്വീകരിക്കാതെ മുന്നോട്ടുപോകാന്‍ കഴിയാതെ പൊരുതിനില്‍ക്കുമ്പോഴും അത് ക്രമേണ ജീര്‍ണ്ണിച്ച് ഇല്ലാതാവുകയേയുള്ളു. അതോടെ പുതിയ സാമൂഹ്യ ബന്ധങ്ങളിലേക്ക് ചെന്നുപെടന്നു. ഭാഷയിലും ഇത് മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കും. വിശ്വകര്‍മ്മ സമൂഹത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമായിക്കൊണ്ടിരിക്കുന്ന ഈ മാറ്റങ്ങളെ ഒരു പരിധിക്കപ്പുറത്തേക്ക് അവര്‍ക്കുള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. കാരണം അവര്‍ കൈകാര്യം ചെയ്തു കൊണ്ടിരുന്ന തൊഴിലുകള്‍ എക്കാലവും പ്രാകൃതമായ പണിയായുധങ്ങളും പ്രാഥമികമായ അസംസ്‌കൃത വിഭവങ്ങളു മായിരുന്നു. ഗോത്രജീവിതത്തിന്റെ മാറാത്ത അലകും പിടിയും അവര്‍ക്കുപേക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. 

ലോകത്തിലെവിടെയും ഇരുമ്പിന്റെ കണ്ടുപിടുത്തം വലിയ മാറ്റങ്ങള്‍ക്കു കാരണമായെങ്കിലും അതുമായി ബന്ധപ്പെട്ടു പണിയെടുത്തിരുന്നവര്‍ക്കും അതിന്റെ ഉല്‍പാദനത്തില്‍ മുഖ്യപങ്കുവഹിച്ചവര്‍ക്കും വികസിക്കാന്‍ കഴിഞ്ഞില്ല.

ഇരുമ്പിന്റെ കണ്ടെത്തല്‍കാലത്തും ശിലായുടത്തിന്റെ ആശയമണ്ഡലത്തില്‍ ജീവിക്കേണ്ടിവന്നവരാണ് കേരളീയര്‍. തൊഴിലിടങ്ങളെ വിസിപ്പിക്കുന്നതിനു പകരം ജാതിയുടെ കീഴില്‍ അടിച്ചമര്‍ത്തിക്കൊണ്ടിരുന്നതുമൂലം അവര്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് തൊഴില്‍ചെയ്യാന്‍ ആവുമായിരുന്നില്ല. ഉല്‍പാദനവും ഉല്‍പാദന ബന്ധങ്ങളും ഭൗതികവും സര്‍ഗ്ഗാത്മക വുമായി വികസിക്കുന്നതിനനുസരണമായുള്ള പരിസര വികസനത്തിലൂടെയേ സാങ്കേതിക പരിജ്ഞാനത്തെ വികസിപ്പി ക്കാനും നിലനിര്‍ത്താനും കഴിയൂ. അതിനു പകരം ഉല്‍പാദകരെ അടിമയാക്കിവയ്ക്കുകവഴി അവരുടെ സര്‍ഗ്ഗാത്മകതയെ നഷ്ടപ്പെടുത്തുകയാണു ചെയ്തത്. അതോടൊപ്പം കേരളത്തില്‍ എത്തിയ കച്ചവടസംഘങ്ങള്‍ക്ക് യഥേഷ്ടം ഇവിടുള്ള വിഭവങ്ങളെ ചൂഷണം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നതിനാലും തൊഴിലാളികള്‍ക്ക് മതിയായ കൂലി ലഭ്യമല്ലാതിരുന്നതിനാലും അവര്‍ അനുദിനം പാപ്പരീകരിക്കപ്പെട്ടുകൊണ്ടിരുന്നു. ക്ഷേത്രകേന്ദ്രീകൃത ജീവിതം നയിച്ചുപോന്ന നമ്പൂതിരിമാരെ സംബന്ധിച്ചിടത്തോളം ഇത്തരം കാര്യങ്ങള്‍ അവരെ ബാധിക്കുന്നതായിരുന്നില്ല. അത്തരം സാഹചര്യങ്ങളിലും കേവലം ഭക്ഷണത്തിന്റെ അടിസ്ഥാനത്തില്‍മാത്രം ജോലിചെയ്തതിലൂടെ യാണ് ഇന്നുകാണുന്ന കേരളത്തിന് കേരളത്തിന്റെ സംസ്‌ക്കാര പാരമ്പര്യത്തെ തൊട്ടുകാണിക്കാന്‍ ചിലതെങ്കിലും ഉണ്ടായത്. 

ഇത്തരം ഒരു വികാസത്തിന്റെ ഇടയിലൂടെയാണ് ചിലഗോത്ര ങ്ങളുടെയെങ്കിലും ഭാഷയെ നിലനിര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞത്. ഏതൊരു സൃഷ്ടിയും സൃഷ്ടിക്കു പുറത്തായിരിക്കുമ്പോഴും സൃഷ്ടിപ്രക്രിയയിലായിരിക്കുമ്പോഴും അത് സൃഷ്ടിയുടെ ബോധപ്രവര്‍ത്തനത്തിനു മുന്‍പോ പിന്‍പോ ആയിരിക്കുമ്പോഴും അനുഭവപ്പെടുന്ന ആത്യന്തികമായ ചോതന അത് കേവലമായ ഉല്‍പാദന പ്രക്രിയ മാത്രമായിട്ടല്ല അത് പണിയായുധത്തോടും ഭാഷയോടും കൂടിച്ചേര്‍ന്നാണ് വികസിക്കുന്നത്. അതുകൊണ്ടുതന്നെ അവ പഠിക്കുന്നതിലൂടെ ആ സംസ്‌ക്കാരത്തിന്റ സ്രഷ്ടാക്കുളുടെ ചരിത്രത്തിലേക്ക് എത്താനും കഴിയും. ഇത്തരത്തില്‍ഗോത്ര ഭാഷക്കുള്ള പ്രസക്തി നിലനില്‍ക്കുന്നുണ്ട്

ഉപസംഹാരം

കേരളത്തിലെ നിര്‍മ്മാണത്തൊഴിലില്‍ മുഖ്യപങ്കുവഹിച്ചിരുന്ന വിശ്വകര്‍മ്മ വിഭാഗത്തിന്റെ തൊഴിലുകളില്‍ അധികവും കച്ചവടവല്‍ക്കരിക്കപ്പെടുകയും അതുവഴി ആ തൊഴിലുകള്‍ മുന്നോട്ടുവച്ച ചരിത്രപരമായൊരു ധാര നഷ്ടപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. അതുവഴി നമുക്കു നഷ്ടമാകുന്നത് ചില സാങ്കേതിക വിദ്യകളാണ്. കരിങ്കല്ലില്‍ പണുത ക്ഷേത്രസമുച്ച യങ്ങള്‍ ഇന്നത്തെ ക്രയിന്‍ സംവിധാനം ഇല്ലാതിരുന്ന കാലത്താണ് സ്ഥപിതമായത്. ശിലകളുടെ മിനുസത്തിനു കാരണം പച്ചില പ്രയോഗമാണെന്ന ലാഘവ പ്രസ്താവനകൊണ്ട് നിസാരവല്‍ക്ക രിക്കുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്.

ദക്ഷിണേന്ത്യന്‍ മൂശാരിമാരുടെ ശില്‍പവിദ്യയിലെ എക്കാലത്തേ യും അത്ഭുതമായിരുന്നു നടരാജവിഗ്രഹം. സങ്കീര്‍ണമായ ഈ ശില്‍പം വാര്‍ത്തെടുത്തത് ഒറ്റ അച്ചിലാണെന്നതാണ്. അതിന്റെ സവിശേഷത. ആ ശില്‍പ്പത്തെ ആദര്‍ശവല്‍ക്കരിച്ച ആനന്ദകു മാരസ്വാമി (ശിവതാണ്ഡവം) അതിന്റെ നിര്‍മ്മാണത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. ഇത്തരത്തിലുള്ള മുഖംതിരിഞ്ഞ സമീപനമാണ് വിശ്വകര്‍മ്മജര്‍ നടത്തിയിട്ടുള്ള എല്ലാ നിര്‍മ്മാണ ത്തോടും ചരിത്രകാരന്മാരും കലാ നിരൂപകരും ചെയ്തുകൊണ്ടി രിക്കുന്നത്. കേരളത്തിന്റെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ ചരിത്രപരിണാമവുമായി അടുത്തുനില്‍ക്കുന്നതാണ് കേരളത്തിലെ വാസ്തുവിദ്യ. 'കുടിലു മുതല്‍ കൊട്ടാരംവരെ' എന്ന പ്രയോഗം വാസ്തുവിദ്യക്കാണ് അനുയോജ്യമായിട്ടുള്ളത്. നാലുകെട്ടുകള്‍ എട്ടുകെട്ടുകള്‍, കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍, കൂത്തമ്പലങ്ങള്‍ തുടങ്ങി സവിശേഷതയുള്ള നിരവധി നിര്‍മ്മാണങ്ങള്‍ കേരളത്തില്‍ എവിടെ ചെന്നാലും കാണാം. ശ്രീകോവിലിനു ചുറ്റുമായി കൂത്തമ്പലം, വാതില്‍മാടം, മുളയറ, തിടപ്പള്ളി എന്നീ സംവിധാനം നിലവില്‍ വരുന്നത് കാര്‍ഷിക സംസ്‌കൃതിയുടെ വികാസത്തോ ടുകൂടിയാണ്.

ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു വിഗ്രഹപൂജ നടത്തിയത് നമ്പൂതിരി മാരല്ല. വേദങ്ങളില്‍ ക്ഷേത്രങ്ങളെക്കുറിച്ചോ വിഗ്രഹങ്ങളെക്കു റിച്ചോ പരാമര്‍ശങ്ങളില്ല. ഷഡാധാരപ്രതിഷ്ഠ നടത്തിയുള്ള ആരാധനാക്രമങ്ങള്‍ മാത്രമാണ് നമ്പൂതിരിമാരുടെ വിധി. ഇത്തരത്തിലൊരു ആരാധനാക്രമം കേരളത്തിനു പുറത്തില്ല. ക്ഷേത്രങ്ങളെ നമ്പൂതിരിമാര്‍ സങ്കേതങ്ങള്‍ എന്നാണു വിളിച്ചി രുന്നത്. അതുകൊണ്ടാണ് മറ്റുള്ളവര്‍ക്ക് അവിടേക്കു പ്രവേശനം നിഷേധിച്ചത്. അപ്പോഴും ആരാധിക്കാന്‍ വിഗ്രഹങ്ങളുണ്ടാക്കി കണ്ണുതുറപ്പിക്കാനുള്ള(ഉന്മീലനം) സൂചിവരെ വിഗ്രഹനിര്‍മാതാ ക്കള്‍ പണിതു കൊടുക്കേണ്ടിവന്നിരുന്നു. അതു മതില്‍കെട്ടിനു പുറത്തുവച്ച് തിരിച്ചുപോരാനേ അവര്‍ക്കു വിധിയുണ്ടായിരു ന്നുള്ളൂ. അത്തരം വിധി ഇന്നും അവരെ പിന്‍തുടര്‍ന്നുകൊ ണ്ടിരിക്കുന്നു