"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 25, ഞായറാഴ്‌ച

ദലിത് മാനിഫെസ്റ്റോ കോണ്‍ഫറന്‍സ് - രാജന്‍ വളഞ്ഞവട്ടം


എറണാകുളം : നാഷണല്‍ അലയന്‍സ് ഓഫ് ദലിത് ഓര്‍ഗനൈസേഷന്‍സ് (NADO) കേരള ചാപ്റ്റര്‍ രൂപീകരണവും ദലിത് മാനിഫെസ്റ്റോ പ്രഖ്യാപനവും 2016 ജൂലൈ 31 ഞായറാഴ്ച എറണാകുളം 'ജി' ഓഡിറ്റോറിയത്തില്‍ നടന്നു. ഇന്ത്യാ റിപ്പബ്ലിക്കിന്റെ ശില്പിയും ആധുനിക ജനാധിപത്യ ത്തിന്റെ പിതാവും സാമ്പത്തിക ശാസ്ത്രജ്ഞനും തത്വചിന്ത്കനും സര്‍വ്വോപരി ഇന്ത്യയിലെ ദലിത് ജനതയുടെ വിമോചനത്തിനും ഏകീകരണത്തിനും വികസനത്തിനും മാര്‍ഗ്ഗ ദര്‍ശകനുമായ ബാബാ സാഹേബ് ഡോ.-B.R.അംബേദ്ക്കറെയും അദ്ദേഹത്തിന്റെ ജ്ഞാന ലോകത്തെയും അടിത്തറയായി സ്വീകരിച്ചു കൊണ്ട് ദലിത് ശാക്തീകരണത്തിനായി ദേശീയ തലത്തില്‍ രൂപം കൊണ്ട് പ്രവര്‍ത്തിച്ചു വരുന്ന പൊതുവേദിയാണ് NADO അംബേദ്ക്ക റിസം വികസന-വിമോചന ധാരയായി അംഗീകരിക്കുന്ന എല്ലാവര്‍ക്കും, അവരവരുടെ വ്യതിരിക്തത നിലനിര്‍ത്തികൊണ്ട് ഒത്തുചേരുവാനും ചിന്തയും പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും വിനിമയം ചെയ്യുവാനും ഐക്യവും സാഹോദര്യവും നിര്‍മ്മിച്ചെടുക്കുവാനുമുള്ള കാഴ്ചപ്പാടും ആത്മാര്‍ത്ഥതയുമാണ് -NADO യുടെ മൂലധനം.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഒത്തുചേര്‍ന്ന ദലിത് സമുദായ പ്രവര്‍ത്തകര്‍, സംഘടനാ നേതാക്കള്‍, അക്കാദമിഷ്യന്‍മാര്‍, അംബേദ്ക്കറൈറ്റുകള്‍, ജ്ഞാന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, സാസ്‌കാരിക പ്രവര്‍ത്തകര്‍, കലാ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, സ്ത്രീ പ്രവര്‍ത്തകര്‍ തുടങ്ങി, വലിയൊരു നിരയുടെ 2007 മുതലുണ്ടായ ചര്‍ച്ചകള്‍ക്കും ആശയവിനിമയങ്ങള്‍ക്കും ശേഷമാണ് -NADO എന്ന പൊതുവേദി രൂപം കൊണ്ടത്.

-NADO കേരള ചാപ്റ്റര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് 2015 സെപ്റ്റംബര്‍ മുതല്‍ വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടന്നു വരികയായിരുന്നു. ഉത്തര-മദ്ധ്യ-ദക്ഷിണ മേഖലാ കമ്മറ്റികള്‍ രൂപീകരിക്കുകയും വിവിധ സമ്മേളനങ്ങളും പര്യാലോചനാ യോഗങ്ങളും സംഘടിപ്പിക്കുകയും ചെയ്തതിനു ശേഷമാണ് കേരള ചാപ്റ്റര്‍ രൂപീകരിക്കുന്നതിനും ദലിത് മാനിഫെസ്റ്റോ പ്രഖ്യാപിക്കുന്നതിനും തീരുമാനമായത്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ദലിത് മാനിഫെസ്റ്റോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. സംഘാടക സമതി കണ്‍വീനര്‍മാരായിരുന്ന P.K.രാധാകൃഷ്ണന്‍, P.K. സന്തോഷ് കുമാര്‍ എന്നിവരായിരുന്ന പ്രസീഡിയം. -NADO നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ചാള്‍സ് വെസ്‌ലി മീസ ദലിത് മാനിഫെസ്റ്റോ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഫെസിലിറ്റേറ്റര്‍ -K. അംബുജാക്ഷന്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് സംഘാടക സമതി ചെയര്‍മാന്‍ -T.K. മോഹന്‍ദാസ് ദലിത് മാനിഫെസ്റ്റോ അവതരിപ്പിച്ചു. A. വിനോദ് ആദിതമിഴന്‍ പ്രൊഫ.വിമല കടിക്കിനേനി തെലങ്കാന, P. ഭരതന്‍ കോഴിക്കോട്, പ്രൊഫ. P.K.സതീഷ് കുമാര്‍, N.P.കുട്ടപ്പന്‍ പാലക്കാട്, പ്രകാശന്‍ പനയാല്‍, P.R.രാജുമോന്‍ കോട്ടയം, K.K.ജിന്‍ഷു, ശശി പന്തളം, K.K.രവീന്ദ്രനാഥന്‍ സുരേന്ദ്രന്‍ കരിപ്പുഴ, അനുഭായി തങ്കമ്മ, അഡ്വ.K.K.പ്രീത, രാജന്‍ വളഞ്ഞവട്ടം, ജ്യോതിവാസ് പറവൂര്‍, ബിനു കുറുമ്പകര, സാജന്‍ വണ്ടിത്തടം എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു. പ്രതിനിധികള്‍ ദലിത് മാനിഫെസ്റ്റോ സംബന്ധിച്ച ചര്‍ച്ചയില്‍ സംബന്ധിച്ചു. സംഘാടക സമതി ജനറല്‍ കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ തകഴി സ്വാഗതവും കണ്‍വീനര്‍ P.R.സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ചഅഉഛ കേരള ചാപ്റ്റര്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. P.K.രാധാകൃഷ്ണന്‍ (വയനാട്) ചെയര്‍മാനും, -T.K. മോഹന്‍ദാസ് (ചങ്ങനാശ്ശേരി) ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികള്‍ P.K. സന്തോഷ് കുമാര്‍, എറണാകുളം, P.R. സുരേഷ്‌കുമാര്‍ ഇടുക്കി (വെസ് ചെയര്‍മാന്‍മാര്‍), ഉണ്ണികൃഷ്ണന്‍ തകഴി, P.R.രാജുമോന്‍ കോട്ടയം (സെക്രട്ടറിമാര്‍) പ്രകാശന്‍ പനയാല്‍, കണ്ണൂര്‍ ട്രഷറാര്‍. എക്‌സിക്യുട്ടീവ് അംഗങ്ങള്‍: -P. ഭരതന്‍ കോഴിക്കോട്, N.P.കുട്ടപ്പന്‍ പാലക്കാട്, പ്രൊഫ. P.K.സതീഷ് കുമാര്‍, തിരുവന ന്തപുരം, -K. കരുണാകരന്‍ കാസര്‍ഗോഡ്, K.K.രവീന്ദ്രനാഥന്‍, ചങ്ങനാശ്ശേരി, K.K.ജിന്‍ഷു (തൊടുപുഴ), ബിനു കുറുപ്പങ്കര ചെങ്ങന്നൂര്‍, ആശാഭായി തങ്കമ്മ, തിരുവനന്തപുരം, അഡ്വ. K.K.പ്രീത, എറണാകുളം, C.D. സൗമ്യാദേവി കൂത്താട്ടുകുളം, സജി പാമ്പാടി കോട്ടയം, രാജന്‍ വളഞ്ഞവട്ടം തിരുവല്ല.

രാജന്‍ വളഞ്ഞവട്ടം
9995390048