"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 29, വ്യാഴാഴ്‌ച

ഡോ. അംബേഡ്കര്‍ ഇ കണ്ണന്‍ എംഎല്‍എക്ക് അയച്ച കത്തുകള്‍: 10 - പരിഭാഷ വയലാര്‍ ഓമനക്കുട്ടന്‍

 

👉ഭീം റാവു. ആര്‍ അംബേഡ്കര്‍,
എം.എ, പി എച്ച്.ഡി, ഡി എസ് സി, ബാര്‍ അറ്റ് ലോ.,
മെമ്പര്‍ ബോംബെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍,
ഫെല്ലോ, ബോംബെ യൂണിവേഴ്‌സിറ്റി.,
പ്രസിഡന്റ്, അധഃസ്ഥിതവര്‍ഗം, ഇന്സ്റ്റിട്ട്യൂട്ട് ബോംബെ.
പ്രതിനിധി, ഇന്ത്യന്‍ വട്ടമേശ സമ്മേളനം.

ടെലി. അബര്‍കോണ്‍ 2410.
42 ക്ലിഫ് ഗാര്‍ഡന്‍സ്.
ലണ്ടന്‍.
19 - 12 - 1930.

പ്രിയപ്പെട്ട കണ്ണന്,


താങ്കള്‍ അയക്കുന്ന കത്തുകള്‍ക്ക് ആദ്യമായി വളരെ നന്ദിയറിയിക്കുന്നു. സംഭവ വികാസങ്ങളെല്ലാം അനുനിമിഷം താങ്കളെന്നെ അറിയിച്ചുകൊണ്ടിരിക്കുന്നത് താങ്കളിലെ നന്മകൊണ്ടാണെന്ന് ഞാനറിയുന്നു. അതുകൊണ്ടുതന്നെയാണ് നമ്മുടെ സംഘടനാ സമ്മേളനങ്ങള്‍ ഇന്ത്യയില്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്തുകൊണ്ടി രിക്കുന്നത് എന്ന് ഞാന്‍ അറിയുന്നതും. എന്നിരുന്നാലും മദ്രാസ് നിയമസഭയിലേക്ക് താങ്കള്‍ തിരഞ്ഞെടുക്കപ്പെടാതിരുന്നതിലും ആ സ്ഥാനത്തേക്ക് ഒരു ബ്രാഹ്മണന്‍ തിരഞ്ഞെടുക്കപ്പെട്ടു എന്നതിലും ഞാന്‍ അത്യന്തം ദുഃഖിതനാണ്. ഇത്തരം തെരഞ്ഞെടുപ്പുകള്‍ക്കെതിരെയുള്ള ധാര്‍മികരോഷം താങ്കളോടൊപ്പം ഞാനും പങ്കുവെക്കുന്നു. എന്നാല്‍ സമ്മേളനത്തില്‍ ഇത്തരം ഇടപെടലുകള്‍ക്ക് മാന്യമായൊര ന്ത്യം നല്കാനാവുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

വട്ടമേശ സമ്മേളനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൃത്യമായും താങ്കള്‍ അറിയുന്നു ണ്ടെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ത്തന്നെ അധികമൊന്നും ഞാന്‍ പറയേണ്ടതി ല്ലെന്ന് തോന്നുന്നു. ഞാന്‍ എന്റെ പ്രചരണപരിപാടികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇന്നലെ ഞാന്‍ അതിന്റെ ഭാഗമായി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് 'ഇന്ത്യയുടെ ഭാവി ഭരണഘടനയില്‍ തൊട്ടുകൂടാത്തവരുടെ സ്ഥാനം' എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. എന്റെ സംഭാഷണങ്ങള്‍ക്ക് നല്ല സ്വാധീനം ചെലുത്താന്‍ കഴിഞ്ഞതുകൊണ്ട് എല്ലാവരും അവരവരുടേതായ എല്ലാ വിധ സഹായങ്ങളും എനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. വട്ടമേശ സമ്മേളനത്തില്‍ സമര്‍പ്പിക്കാനായി ഇന്ത്യയുടെ ഭാവിഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കേണ്ട അധഃസ്ഥിത ജനവിഭാഗങ്ങളുടെ സംരക്ഷണ മാനദണ്ഡങ്ങളെക്കുറിച്ച് ഞാന്‍ ഒരു നോട്ട് തയ്യാറാക്കിയിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച അത് അച്ചടിക്കും. അടുത്ത തപാലില്‍ അതിന്റെ കോപ്പികള്‍ ഞാന്‍ താങ്കള്‍ക്ക് അയച്ചുതരാം. താങ്കള്‍ ഇന്ത്യയിലുടനീളം മീറ്റിംഗുകള്‍ വിളിച്ചു ചേര്‍ക്കുകയും എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ടെലഗ്രാമുകള്‍ പ്രധാനമന്ത്രിയെ അറിയിക്കുകയും, ഇതാണ് നമുക്ക് സാക്ഷാത്കരിക്കേണ്ടുന്ന ഏറ്റവും കുറഞ്ഞ ആവശ്യമെന്നും, അത് നല്കണമെന്നും, അല്ലെങ്കില്‍ യാതൊരുവിധ ഭരണഘടനയേയും നമ്മള്‍ സ്വീകരിക്കില്ലെന്നും അറിയിക്കണം. നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ വളരെവേഗം ചെയ്ത് തീര്‍ക്കണമെന്ന് ഞാനറിയിക്കുന്നു.

പട്ടാളത്തിലേക്ക് അധഃസ്ഥിത വിഭാഗങ്ങളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കുവാനുള്ള നിര്‍ദ്ദേശങ്ങളുടെ ഓര്‍മപ്പെടുത്തലിന്റെ ഭാഗമായി ഒരു മീറ്റിംഗ് ഞാന്‍ വിളിച്ചു ചേര്‍ക്കുകയാണ്. അത് തയ്യാറാക്കിക്കഴിയുമ്പോള്‍ താങ്കള്‍ക്കും അയച്ചു തരുന്നതാണ്.

അത്യന്തം സ്‌നേഹാദരങ്ങളോടെ,
സത്യസന്ധമായും നിങ്ങളുടെ,
ബി ആര്‍ അംബേഡ്കര്‍.