"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 3, ശനിയാഴ്‌ച

അയ്യന്‍കാളിയുടെ പ്രജാസാഭാ പ്രസംഗങ്ങള്‍: 2 : 20 ഫെബ്രുവരി 1914


1914 ഫെബ്രുവരി മാസം 20-ല്‍ കൂടിയ പ്രജാസഭയില്‍ ഇങ്ങനെ ഒരു നിര്‍ദ്ദേശം പൊന്തി വന്നു. ചെങ്ങന്നൂര്‍ താലൂക്കിന്റെ ഭൂരിഭാഗപ്രദേശങ്ങളും ഒരു കാലത്ത് ജനങ്ങള്‍ അധിവസിക്കാതിരുന്നുവെങ്കിലും ഇന്ന് ഭൂമിക്കുവേണ്ടിയുള്ള മത്സരത്തിനിടയില്‍ മിക്ക സ്ഥലങ്ങളിലും ജനങ്ങള്‍ അധിവാസമുറപ്പിച്ചു കഴിഞ്ഞു. തുടര്‍ന്ന് ജനങ്ങളുടെ ആവശ്യങ്ങളും കൂടി കൂടി വന്നു. അതിനാലാണ് സ്ഥിരമായി പ്രവര്‍ത്തിക്കുന്ന ഒരു മജിസ്‌ട്രേറ്റുകോടതി ചെങ്ങന്നൂരില്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.



ചെങ്ങന്നൂര്‍ താലൂക്കിന്റെ കിഴക്കുഭാഗപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയതായി സ്ഥാപിക്കാന്‍ തീരുമാനിക്കപ്പെട്ട താലൂക്കിലെ ജനങ്ങള്‍ക്ക് അവരുടെ ഭൂമി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വളരെയകലത്തുനിന്ന് ചെങ്ങന്നൂര്‍ വരെ എത്തപ്പെടുക എന്ന കഷ്ടപ്പാടിന് യാതൊരറുതിയുമുണ്ടാ കില്ലെന്നും ദിവാനെ അറിയിക്കാന്‍ ഒരു മെമ്പര്‍ മുതിരുകയുണ്ടായി. പുതിയതായി സ്ഥാപിക്കാന്‍ പോകുന്ന ഈ സ്ഥിര മജിസ്‌ട്രേറ്റ് കോടതി പോലെ തന്നെയുള്ള ഒരു മജിസ്‌ട്രേറ്റു കോടതി പത്തനംതിട്ടയില്‍ ഒരു നല്ല കെട്ടിടത്തില്‍ വേണ്ടത്ര നല്ല നിലയിലുള്ള ഓഫീസ് ജീവനെക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പുതിയ താലൂക്കിന്റെ ആസ്ഥാനം പത്തനംതിട്ട തന്നെയാക്കി മാറ്റാന്‍ മേല്‍ പറഞ്ഞ ജീവനക്കാരുടെ എണ്ണത്തില്‍ നേരിയൊരു വര്‍ദ്ധനവുണ്ടാക്കുക മാത്രം മതിയാകും. അതുകൊണ്ട് മെമ്പര്‍ പറഞ്ഞത് പുതിയ താലൂക്ക് രണ്ടായി വിഭജിച്ച് ചെങ്ങന്നൂരില്‍ പുതിയതായി ഉണ്ടാകുന്ന താലൂക്ക് പത്തനംതിട്ട കുമ്പഴ, ഇലന്തൂര്‍, ഓമല്ലൂര്‍, റാന്നി എന്നീ പകുതികളിലുള്‍പ്പെടുത്തി പത്തനംതിട്ട യോട് ചേര്‍ക്കണമെന്നാണ്.

ദിവാന്റെ മറുപടി:- ഈ നിര്‍ദ്ദേശത്തിന്‍മേല്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ പേഷ്‌ക്കാരോട് ആവശ്യപ്പെടും.

പുലയര്‍ക്കു താമസിക്കാന്‍ ഭൂമി നല്‍കുന്നതിന്റെ അനിവാര്യത.

പുലയ സമുദായത്തിന്റെ സ്ഥിതി കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തുന്ന തിനായി ഗവണ്‍മെന്റ് പുലയര്‍ക്കുവേണ്ടി നാളിതുവരെ പ്രാവര്‍ത്തികമാ ക്കിയ കൃപാകരവും ശ്രേഷ്ഠവുമായ നയപരിപാടികളില്‍ തന്റെ സമുദായ ത്തിനുള്ള നന്ദി സഭാവേളയില്‍ ശ്രീ.അയ്യന്‍കാളി ആദ്യമായിത്തന്നെ അറിയിച്ചു. അദ്ദേഹം ഇങ്ങനെ തുടര്‍ന്നു പറഞ്ഞു. ചരതന്‍ സോളമന്‍ സാധുജനപരിപാലനസംഘത്തിലെ അംഗമല്ലാത്തതുകൊണ്ട് സാധുജനപരി പാലനസംഘത്തിന്റെതായി ശ്രീ.ചരതന്‍ സോളമന്‍ നല്‍കുന്ന ഒരു കാര്യവും പരിഗണിക്കപ്പെടേണ്ടതില്ല.

ശ്രീ അയ്യന്‍കാളി തുടര്‍ന്നു പറഞ്ഞു. വിളപ്പില്‍ പകുതിയില്‍ 500 ഏക്കര്‍ സ്ഥലം പുലയരുടെ പേരില്‍ പതിച്ചു നല്‍കാമെന്നു ഗവണ്‍മെന്റ് വാഗ്ദാനം നല്‍കിയിട്ട് ഇന്നേക്കു മൂന്നു വര്‍ഷമായിരിക്കുന്നു. എന്നാലിതുവരെയായിട്ടും ഭൂമി പതിച്ചു നല്‍കപ്പെട്ടിട്ടില്ല. എന്നാലിപ്പോളറിയാന്‍ കഴിയുന്നത് ആ പ്രദേശത്തുള്ള മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ഇനിയൊരാറുമാസക്കാലം കൂടി താമസമുണ്ടാകുമെന്നാണ്. പ്രസ്തുത ഭൂമി പതിച്ചു നല്‍കാന്‍ സര്‍ക്കാര്‍ കര്‍ശനമായുത്തരവിറക്കി, പുലയരെ എത്രയും പെട്ടെന്നവിടെ അധിവസി പ്പിക്കണമെന്ന് മെമ്പര്‍ ശ്രീ അയ്യന്‍കാളി അഭ്യര്‍ത്ഥിച്ചു.

ദിവാന്റെ മറുപടി:- വിളപ്പില്‍ശാല പകുതിയില്‍ പുലയര്‍ക്കു നല്‍കിയ 500 ഏക്കര്‍ സ്ഥലത്തു അവരെ പാര്‍പ്പിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ പേഷ്‌ക്കാര്‍ക്കു നിര്‍ദ്ദേശം നല്‍കുന്നതായിരിക്കും.

ശ്രീ സി.ചരതന്‍ സോളമന്‍ (Member Nominated)

പുലയ സമുദായത്തെ ഉയര്‍ത്തുന്നതില്‍ ഗവണ്‍മെന്റിന്റെയും ദിവാന്റെയുമെല്ലാം ഉദാരനയങ്ങള്‍ക്കെല്ലാം മെമ്പര്‍ ശ്രീ ചരതന്‍ സോളമന്‍ വളരെ നന്ദി പ്രകാശിപ്പിച്ചു. സാധുജനപരിപാലന സംഘത്തിലെ പുലയ സമുദായക്കാര്‍ക്ക് ഭൂമി പതിച്ചു നല്‍കുന്ന കാര്യം കഴിഞ്ഞ അസംബ്ലിയില്‍ ആവശ്യപ്പെട്ടിരുന്നതാണ്. ഭൂമി എവിടെയെല്ലാം ലഭ്യമാണെന്നു ചൂണ്ടിക്കാ ണിച്ചുകൊണ്ട് അദ്ദേഹം പല നിവേദനങ്ങളും നല്‍കിയിരുന്നതാണ്. പക്ഷേ ഭൂമി നല്‍കാത്ത കാര്യത്തില്‍ അതീവ ദു:ഖം പ്രകടിപ്പിക്കുകയുണ്ടായി. ഭൂമി പതിച്ചുനല്‍കണമെന്നദ്ദേഹം വീണ്ടുമഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഓരോ പകുതിയിലും വേണ്ടത്ര ഭൂമിയില്ലെങ്കിലും ലഭ്യമായ ഭൂമി, അതു പുതുവലോ, പുറം പോക്കോ, കായല്‍ കനാല്‍ പ്രദേശങ്ങളോ, എന്തു തന്നെയായലും അവ എത്രയും പെട്ടെന്നു തന്നെ പതിച്ചു നല്‍കാനുള്ള സത്വര നടപടികളെടു ക്കണമെന്ന് ശ്രീ.ചരതന്‍ സോളമന്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി.

ദിവാന്റെ മറുപടി:-പറഞ്ഞതൊക്കെ രേഖപ്പെത്തിയിട്ടുണ്ട്.

ശ്രീ ടി.ചോതി (Member Nominated)
മദ്ധ്യതിരുവിതാംകൂറിലെ പുലയര്‍ക്കുവേണ്ടി ഉദാരപൂര്‍വ്വം മഹാരാജാവു തിരുമനസ്സും ദിവാനുമെല്ലാം ചെയ്ത എല്ലാ നടപടികളെയും വിശിഷ്യ, തന്നെ പ്രജാസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തതില്‍ ശ്രീ ടി.ചോതി നന്ദി പ്രകടിപ്പിച്ചു. തെക്കന്‍ തിരുവിതാംകൂറിലെ പുലയര്‍ക്കുള്ളതിനേക്കാള്‍ മദ്ധ്യതിരുവിതാംകൂറിലെ പുലയരുടെ സ്ഥിതി കൂടുതല്‍ ദുരിതമാണ്. അവര്‍ക്ക് സ്വന്തമായി പ്രവര്‍ത്തിക്കാനോ യഥേഷ്ടം ചലിക്കാനോ പോലുമുള്ള സ്വാതന്ത്ര്യമില്ല തെക്കന്‍തിരുവിതാംകൂറിലാകട്ടെ പുലയരുടെ സ്ഥിതി താരതമ്യേന അത്ര കുഴപ്പമുള്ളതല്ല. മധ്യതിരുവിതാംകൂറിലാകട്ടെ പുലയരുടെ ഉന്നമനത്തിനുവേണ്ടി ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിനൊന്നുമൊരു ഫലമുണ്ടായി കാണുന്നതേയില്ല. അതുകൊണ്ടവരെ തുണയ്ക്കാന്‍ സര്‍ക്കാര്‍ മത്രമേയുള്ളൂ. അവര്‍ക്കു വസിക്കാന്‍ ഭൂമിയില്ല. ചില പുലയര്‍ തിരുവല്ല, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളില്‍ എഴുമറ്റൂര്‍, ചെറുകോല്‍, റാന്നി,പന്തളം, വടക്കേക്കര എന്നീ പകുതികളില്‍ താമസിക്കു ന്നു. അവര്‍ക്കൊക്കെ സ്ഥിരവാസത്തിനും കൃഷി ചെയ്തു ജീവിക്കാനും ഭൂമി പതിച്ചു നല്‌കേണ്ടതാവശ്യമാണ്. അതിനുള്ള ഉത്തരവ് അടിയന്തിരമായി ഉണ്ടാകണമെന്ന് ശ്രീ ടി.ചോതി അഭ്യര്‍ത്ഥിച്ചു. അയ്യന്‍കാളിയുടെ പ്രജാസാഭാ പ്രസംഗങ്ങള്‍: 20 ഫെബ്രുവരി 1914; വളപ്പില്‍ പകുതി അനുവദിക്കാമെന്ന് പറഞ്ഞ ഭൂമി ഉടനെ നല്കണം