"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 1, വ്യാഴാഴ്‌ച

അയ്യന്‍കാളിയുടെ പ്രജാസഭാ പ്രസംഗങ്ങളും ദിവാന്റെ മറുപടിയും: 1. 22 ഫെബ്രുവരി 1913


👊വിഷയം:- പുലയരെ കീഴ്ജീവനക്കാരായി സംസ്ഥാന ഗവണ്‍മെന്റ് സര്‍വ്വീ സിലെടുക്കുന്നത് സംബന്ധിച്ച്.

ശ്രീ അയ്യന്‍കാളി ഇപ്രകാരം പറയുകയുണ്ടായി:- സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ കീഴ് ജീവനക്കാരായി പുലയരെ നിയമിക്കുന്നതിന് അനുകൂലമായ പരിഗണന നല്‍കുന്നതാണെന്ന് പ്രജാസഭയുടെ കഴിഞ്ഞ സമ്മേളനവേളയില്‍ സര്‍ക്കാര്‍ ഉറപ്പുതന്നിരുന്നതാണ്. പുലയരെ നിയമിച്ചിട്ടുള്ള ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളില്ലെന്നത് ശ്രീ അയ്യന്‍കാളിക്ക് നന്നേ അറിയാമായിരുന്നു. ആയതിനാല്‍ താഴെപ്പറയുന്ന പ്രകാരം ബന്ധപ്പെട്ട വകുപ്പുകളില്‍ ഇവരെ നിയമിക്കുന്നതിന് സര്‍ക്കാരുത്തരവുണ്ടാകണമെന്ന് അദ്ദേഹം വിനയാന്വിതനായി അഭ്യര്‍ത്ഥിച്ചു.

(1) ഈയിടെയായി ഗവണ്‍മെന്റു പ്രസ്സില്‍ 'പീസ് വര്‍ക്കേഴ്‌സാ'യി (അല്ലറ ചില്ലറ ജോലിക്കാര്‍) കുറെ പുലയരെ നിയമിച്ചിട്ടുണ്ട്. അവരെയും, അവിടെ കമ്പോസിംഗ് ജോലി വശമാക്കിയിട്ടുള്ള മറ്റു ചിലരെയും ജോലിയില്‍ സ്ഥിരപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

(2) പുലയരെ പൊതുമരാമത്തു വകുപ്പില്‍ കൂലിക്കാരായി നിമയിച്ചിട്ടുണ്ടാ യിരുന്നു. ഇവരില്‍ വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മേസ്തിരി മാരായി നിയമിക്കണമെന്ന് ശ്രീ.അയ്യന്‍കാളി അഭ്യര്‍ത്ഥിച്ചു.

(3) 'പൂലയവാര്‍ഡ്' പ്രത്യേകമായി ഉള്ള ആശുപത്രികളില്‍ പുലയ വാര്‍ഡര്‍മാ രെ, നിയമിക്കണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട് അത്തരം ആശുപത്രികളുടെ ഒരു ലിസ്റ്റ് മുമ്പ് തയ്യാറാക്കി സമര്‍പ്പിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇതിന്മേല്‍ സര്‍ക്കാര്‍ എന്തു നടപടിയെടുത്തുവെന്നറിയാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. എത്രയും പെട്ടെന്ന് പുലയ വാര്‍ഡര്‍മാരെ നിയമിക്കണമെന്ന് ശ്രീ. അയ്യന്‍കാളി അഭ്യര്‍ത്ഥിച്ചു.

(4) വനം വകുപ്പില്‍ വാച്ചറന്മാരായും ഗാര്‍ഡുമാരായും പുലയരെ നിയമിക്കു ന്നതു നല്ല കാര്യമായതിനാല്‍ അപ്രകാരം അവരെ അവിടെ നിയമിക്കണ മെന്നദ്ദേഹം അഭ്യര്‍ത്ഥിച്ചു.

(5) സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സില്‍ പുലയരെ കൊണ്ട് ലാഭകരമായി ചെയ്യിക്കാവു ന്ന ഒട്ടേറെ ജോലികളുണ്ടെന്നദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി.

(6) മുകളില്‍ വ്യക്തമാക്കിയിട്ടുള്ള ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റിക ളിലൊക്കെത്തന്നെ പുലയരെ യാതൊരു തടസ്സവും കൂടാതെ നിയമിക്കാവു ന്നതാണെന്ന് മെമ്പര്‍ അഭിപ്രായപ്പെട്ടു. സാങ്കേതിക പരിജ്ഞാനം ആവശ്യ മില്ലാത്തിടത്തെല്ലാം പുലയരെ നിയമിക്കാമല്ലോയെന്നും ശ്രീ അയ്യന്‍കാളി അഭിപ്രായപ്പെടുകയുണ്ടായി.

മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ദിവാന്‍ നല്‍കിയ മറുപടി

ശ്രീ അയ്യന്‍കാളി പറഞ്ഞ കാര്യങ്ങളൊക്കെ അന്വേഷിക്കും. പുലയരെ ധാരാളമായി വനം വകുപ്പില്‍ നിയമിക്കുകയെന്നത് ഒരു നല്ല ആശയം തന്നെയാണ്.

വിഷയം:- നാഞ്ചിനാട് പ്രദേശത്തുള്ള അധ:സ്ഥിത ജനങ്ങളുടെ അവശത കള്‍- തോവാള, അഗസ്തീശ്വരം എന്നീ സ്ഥലങ്ങളിലെ പറയ രുടെ പോരായ്മകളെക്കുറിച്ചുള്ള പ്രത്യേക പരാമാര്‍ശം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച്:-

മെമ്പര്‍ ശ്രീ ജി.യേശുദാസന്‍ ഇങ്ങനെ പറയുകയുണ്ടായി. തെക്കന്‍ തിരുവിതാംകൂറിലെ അധ:സ്ഥിത ജനവിഭാഗങ്ങളെ ആത്മീയമായും സാന്മാര്‍ഗ്ഗികമായും കൈപിടിച്ചുയര്‍ത്താന്‍ ജീവിതം ഒഴിഞ്ഞുവച്ചിരി ക്കുന്നവരില്‍ ഒരുവനാണ് ഞാന്‍. തെക്കന്‍ തിരുവിതാംകൂറിലെ അധ:സ്ഥിത ജനത എന്നു കരുതുന്നത് അവിടെ സാമൂഹ്യമായും, ആചാരപരമായും, മനോഭാവത്തിലും ധനപരമായ കാര്യങ്ങളിലുമെല്ലാം പിന്നോക്കാവസ്ഥയില്‍ നില്ക്കുന്നവരെയാണ്. അവര്‍ മദ്രാസ് പ്രസിഡന്‍സിയില്‍ വ്യാപകമായി പഞ്ചമാസ് എന്നറിയപ്പെടുന്നു. എന്നാലവര്‍ പറയ, കൊറവ എന്നീ സമുദായക്കാരാണ്. എന്നിരുന്നാലും പറയ സമുദായക്കാരാണവിടെ കൂടുതലുള്ളത്. വയലില്‍ കൃഷിപ്പണി ചെയ്യുന്ന ജനവിഭാഗമാണിവര്‍.

നാഞ്ചിനാട് ഭാഗത്തുള്ള കാര്‍ഷികാഭിവൃത്തി ആ പ്രദേശങ്ങളില്‍ കൂടുതലായി കാര്‍ഷികജോലി ചെയ്തു പോന്നിരുന്ന പറയ സമുദായക്കാര്‍ നിമിത്തമാണ്. അല്ലാതെ അവിടെ ഏതാനും കുറെ കൃഷി ഭൂമി സ്വന്തമായു ള്ളവരുടെ കൃഷികൊണ്ടു മാത്രമുള്ളതല്ല. ഇവിടെയുള്ള ഭൂഉടമകളുടെ പത്തായം ധാന്യം കൊണ്ടു നിറയ്ക്കുന്നത് ഇവിടെയുള്ള പറയരുടെ കഠിനാദ്ധ്വാനംകൊണ്ടാണ്. എങ്കിലും അവര്‍ക്കു ലഭിച്ചിരുന്ന കൂലി തുച്ഛമായിരുന്നു. മനുഷ്യരായി അവരെ മാനിക്കാത്തതും പരമകഷ്ടം തന്നെ.അയ്യന്‍കാളിയുടെ പ്രജാസഭാ പ്രസംഗങ്ങളും ദിവാന്റെ മറുപടിയും: 22 ഫെബ്രുവരി 1913