"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 25, ഞായറാഴ്‌ച

ഡോ. അംബേഡ്കര്‍ ഇ കണ്ണന്‍ എംഎല്‍എക്ക് അയച്ച കത്തുകള്‍: 9 - പരിഭാഷ: വയലാര്‍ ഓമനക്കുട്ടന്‍


C/o തോമസ് & സണ്‍,
ബര്‍ക്കലേ സ്ട്രീറ്റ്,
ലണ്ടണ്‍ വെസ്റ്റ്.

പ്രിയപ്പെട്ട കണ്ണന്,

സ്വതന്ത്ര പത്രത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ മുറിച്ച് ഉള്‍ക്കൊള്ളിച്ചിട്ടുള്ള താങ്കളുടെ കത്ത് ഒക്ടോബര്‍ 24 ആം തിയതി കിട്ടി. ആയതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു.




വട്ടമേശസമ്മേളനത്തിന് പങ്കെടുക്കാന്‍ ആവശ്യമുള്ളതില്‍ കുറച്ച് പ്രതിനിധികള്‍ക്ക് മാത്രമേ അനുമതി ലഭിച്ചിരുന്നുള്ളൂ എന്നതില്‍ അധഃസ്ഥിത വിഭാഗങ്ങള്‍ക്കിടയില്‍ പൊതുവേ അതൃപ്തി നിലനില്ക്കുന്ന തായി ഞാന്‍ തീര്‍ച്ചയായും മനസിലാക്കുന്നു. അതോടൊപ്പം ലണ്ടനിലെ എന്റെ പ്രധാന ഉത്തരവാദിത്വം കൂടുതല്‍ പ്രതിനിധികളെ പങ്കെടുപ്പി ക്കുന്നതിന് അനുമതി നേടിയെടുക്കുക എന്നുള്ളതായിരുന്നുവെന്ന താങ്കളുടെ അഭിപ്രായം തികച്ചും പ്രശംസനീയമാണ്. പക്ഷെ, ഞാന്‍ തുറന്നു പറയട്ടെ, ഈ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുന്നതിനപ്പുറമായിരിക്കുന്നു എന്നു തന്നെയാണ്. കാരണം, ഒന്നാമതായി, ആവശ്യം ഉന്നയിക്കാന്‍ വളരെ താമസിച്ചുപോയി എന്നുള്ളതാണ്. രണ്ടാമതായി, അധഃസ്ഥിത വിഭാഗ ങ്ങള്‍ക്കിടയില്‍ പ്രാതിനിധ്യം വഹിക്കാന്‍ കഴിയുംവിധം വിദ്യാഭ്യാസം സിദ്ധിച്ചവര്‍ വേണ്ടത്ര ഇല്ലെന്നുള്ളതാണ്. ഔദ്യോഗിക മേഖലകളിലൊ ക്കെത്തന്നെ ഇത്തരമൊരഭിപ്രായം നിലനില്ക്കുകയും ചെയ്യുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ തെറ്റ് നമുക്കിടയില്‍ത്തന്നെയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അധഃസ്ഥിത വര്‍ഗങ്ങളുടെ പ്രസ്ഥാനം ഇന്നും ഒരു ദുര്‍ബലപ്രസ്ഥാനമാണെന്നും അത് അര്‍ഹിക്കുന്ന ശ്രദ്ധ പിടിച്ചുപറ്റിയിട്ടി ല്ലെന്നതും വാസ്തവമാണ്. പ്രസംഗങ്ങളും മറ്റും നടത്തുന്ന നമ്മുടെ നേതാക്കന്മാര്‍ വിശേഷിച്ച് യാതൊന്നും ചെയ്തിട്ടില്ല എന്ന യാഥാര്‍ത്ഥ്യവും, രണ്ടാമതായി നമ്മുടെ പ്രസ്ഥാനം ഈ അടുത്തകാലത്ത് രൂപംകൊണ്ട ഒന്നായതിനാല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകുവാന്‍ കൂറച്ചു സമയമെടുക്കും എന്നതും വസ്തുതയാണ്. ഇവിടെ സമ്മേളനം 14 ആം തിയതി ആരംഭിച്ചു. ഞാന്‍ ഇന്ന് സംസാരിച്ചു. എന്റെ പ്രസംഗം ഒരു പ്രത്യാഖ്യാത മുണ്ടാക്കിയതിനാല്‍ തുടര്‍ന്ന് സംസാരിച്ച പലരും ഈ വിഷയത്തിലൂന്നു കയാണുണ്ടായത്.

എന്തുതന്നെയായാലും, എനിക്ക് കുറച്ച് ആരോഗ്യപ്രശ്‌നമുള്ളതിനാല്‍ ആദ്യത്തെ ആഴ്ച ഞാന്‍ കിടക്കയില്‍ത്തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ സുഖം പ്രാപിച്ചുവരുന്നു.

ഇന്ത്യയിലെ കാര്യങ്ങള്‍ നിരന്തരം എന്നെ അറിയിക്കുന്നതില്‍ ഞാന്‍ താങ്കളോട് എന്നും കടപ്പാടുള്ളവനായിരിക്കും.

ഊഷ്മളമായ സ്‌നേഹാദരങ്ങളോടെ,
സത്യസന്ധതയോടെ നിങ്ങളുടെ,
ബി ആര്‍ അംബേഡ്കര്‍.