"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 8, വ്യാഴാഴ്‌ച

ജെ ഈശ്വരി ബായ്


ആന്ധ്രാ പ്രദേശിലെ മേധക് ജില്ലയില്‍ മാല എന്ന ദലിത് സമുദായത്തിലാണ് ഈശ്വരി ബായ് ജനിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്ന അവര്‍ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തെലങ്കാന സംസ്ഥാനത്തിനാ യുള്ള പോരാട്ടത്തിലും ഈശ്വരി ബായ് സജീവമായി പങ്കെടുത്തു.


1950 ല്‍ സിക്കന്ദരാബാദ് മുനിസിപ്പല്‍ കേര്‍പ്പറേഷനിലേക്ക് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. 1962 ല്‍ യെല്ല റെഡ്ഡി നിയോജകമണ്ഡലത്തില്‍ നിന്നും ആര്‍പിഐ ടിക്കറ്റില്‍ അസംബ്ലിയിലേക്ക മത്സിരിച്ചുവെങ്കിലും വിജയിക്കുകയുണ്ടാ യില്ല. എന്നാല്‍ 1967 ല്‍ വിജയിച്ചു. എസ്ടിപിഐ ടിക്കറ്റില്‍ 1972 ലും വിജയിച്ചു.

ഇന്ത്യന്‍ കോണ്‍ഫെറന്‍സ് ഓഫ് സോഷ്യല്‍ വെല്‍ഫെയര്‍, ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി എന്നിവയുടെ സെക്രട്ടറി സ്ഥാനവും നിര്‍വഹിച്ചിട്ടുണ്ട്.

ജെ ഈശ്വരി ബായ് മെമ്മോറിയല്‍ ട്രസ്റ്റ്, ജെ ഈശ്വരി ബായ് മെമ്മോറിയല്‍ സ്‌കൂള്‍ ഓഫ് നേഴ്‌സിംഗ്, ഈശ്വരി ബായ് മെമ്മോറിയല്‍ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങള്‍ ആ മഹാത്മാവിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നു.

കെ റോസയ്യാ ഗവണ്‍മെന്റില്‍ നിയമസഭാ കക്ഷി നേതാവാകുന്ന ആദ്യത്തെ ദലിത് വനിത എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോക്ടര്‍ ജെട്ടി ഗീതാ റെഡ്ഡി ജെ. ഈശ്വരി ബായിയുടെ മകളാണ്. ഡോ. രാമചന്ദ്ര റെഡ്ഡിയെ വിവാഹം ചെയ്തതോടെയാണ് ജെട്ടി ഗീതയോട് റെഡ്ഡി ചേര്‍ന്നത്.