"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 30, വെള്ളിയാഴ്‌ച

ഓഷോ രജനീഷ് അംബേഡ്കറെ കുറിച്ച്...!!!!
എല്ലാ ഇസങ്ങളിലേയും സാരാംശം ഓഷോ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടുണ്ട്. അംബേഡ്കറെ ഉള്‍ക്കൊണ്ട ഓഷോ ഗാന്ധിയെ തള്ളിക്കളയുന്നതു കാണാം. അതേ സമയം അംബേഡ്കര്‍ തള്ളിക്കളഞ്ഞ പല ഘടകങ്ങളും ഓഷോ ഉള്‍ക്കൊള്ളുന്നതായും കാണാം. അത് ഓഷോയുടെ കാഴ്ചപ്പാട്. നമുക്ക് അത് തള്ളുകയോ കൊള്ളുകയോ ചെയ്യാം. അംബേഡ്കറെക്കുറിച്ചുള്ള ഓഷോയുടെ കാഴ്ചപ്പാട് വസ്തുനിഷ്ഠമാണ്. ഒരിക്കലും ആത്മനിഷ്ഠമല്ല. അംബേഡ്കര്‍ തന്റെ ജീവിതത്തില്‍ ഏറ്റവുംകൂടുതല്‍ സംഘര്‍ഷമനു ഭവിച്ച കമ്മ്യൂണല്‍ അവാര്‍ഡ് കാലഘട്ടത്തിലാണ് ഓഷഷോയുടേയും ഊന്നലുകള്‍. അവരവരുടെ 'ഇട'ങ്ങളിലിരുന്ന് വിലയിരുത്തുക....