"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 17, ശനിയാഴ്‌ച

അംഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമിക്കുവേണ്ടിയുളള പോരാട്ടം കെ.എന്‍ രാമചന്ദ്രന്‍
🌐ബ്രിട്ടീഷ് ഭരണകാലത്ത് കോളനി അധികാരികളുടെ നിര്‍ദ്ദേശപ്രകാരം മദ്രാസ് പ്രവിശ്യ സര്‍ക്കാരും തിരുവിതാംകൂറിലെയും കൊച്ചിയിലേയും നാടുവാഴികളും തോട്ടങ്ങളുണ്ടാക്കാന്‍ അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ വനഭൂമിയാണ് കണ്ണന്‍ദേവനും ഹാരിസണും ഉള്‍പ്പെടെയുളള കമ്പനികള്‍ക്ക് 99 വര്‍ഷം വരെ ലീസില്‍ കൈമാറ്റം ചെയ്തത്. ഇതിലേറെ ഭൂമികളും കമ്പനികള്‍ കൈവശപ്പെടുത്തിയിരുന്നു. 1950-കള്‍ ആകുമ്പോഴേക്കും ലീസിന്റെ കാലാവധി തീര്‍ന്ന് ഇവ തിരിച്ച് 1947-ലെ 

അധികാരകൈമാറ്റത്തെ തുടര്‍ന്ന് രൂപം കൊണ്ട മദ്രാസ് സര്‍ക്കാരിലും തിരുകൊച്ചി സര്‍ക്കാരിലും നിക്ഷിപ്തമാകേണ്ടതായിരുന്നു. 1956 നവംബര്‍ ഒന്നിന് രൂപംകൊണ്ട കേരളസര്‍ക്കാരിലും. പക്ഷേ 1947 -നെ തുടര്‍ന്ന് ബ്രീട്ടീഷ് കമ്പനികള്‍ ദ്രുതഗതിയില്‍ ഈ തോട്ടങ്ങളൊക്കെ ഇന്ത്യന്‍ ഉടമകളിലേക്കും, ഹാരിസണ്‍ പോലുളള ലിമിറ്റഡ് കമ്പനികളിലേക്കും കൈമാറി സ്ഥലം വിട്ടിരുന്നു. ഈ കൈമാറ്റ ഉടമ്പടികള്‍ എല്ലാം തന്നെ ഏറെക്കുറേ നിയമവിരുദ്ധമായിരുന്നു. അതുകൊണ്ട് 1957 അധികാരത്തില്‍ വന്ന ഇ.എം.എസ് മന്ത്രിസഭ കാര്‍ഷികബന്ധബില്ല് തയ്യാറാക്കിയപ്പോള്‍ ഈ തോട്ടങ്ങളൊക്കെ ഏറ്റെടുക്കാനുളള വകുപ്പുകൂടി ഇതില്‍ ഉള്‍പ്പെടുത്താമായിരുന്നു. ''പക്ഷേ കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക്'' കൈമാറ്റം ചെയ്യുകയെന്ന കര്‍ഷകപ്രസ്ഥാനത്തിന്റെ നീണ്ടകാലത്തെ മുദ്രാവക്യം പോലെ, അനധിക്രിതമായി കുത്തകകള്‍ കൈവശം വച്ചിരുന്ന തോട്ടങ്ങള്‍ ഏറ്റെടുത്ത പ്രശ്‌നവും അതു കാറ്റില്‍ പറത്തി.

ഇതിനു ന്യായീകരമമായി ഇ.എം.എസ് മന്ത്രി സഭ പ്രസ്താവിച്ചത് ഇന്ത്യന്‍ ഭരണഘടനക്കുകീഴില്‍ പ്രവര്‍ത്തിക്കുന്നിടത്തോളം ഇത്രയൊക്കെയെ സാധ്യമാവു എന്നാണ്. പക്ഷേ കേന്ദ്രപ്രശ്‌നം ആയിരുന്നില്ല. അപ്പോഴേക്കും സാമ്രാജ്യത്വ ശക്തികള്‍ കോളനിവാഴ്ചപോലെ പുത്തന്‍ കോളനി വാഴ്ചയായി പരിവര്‍ത്തിച്ചു കഴിഞ്ഞിരുന്നു. കോളനി വാഴ്ച അവര്‍ ഉറപ്പിച്ചത് ജന്മി-നാടു വാഴിത്തശക്തികളെ സ്വന്തം സാമുഹ്യ അടിത്തറയായി ഉപയോഗിച്ചുകൊണ്ടായിരുന്നു. പക്ഷേ പുത്തന്‍ കോളനി വ്യവസ്ഥക്കു കീഴില്‍ ജന്മി-നാടുവാഴിത്തവ്യവസ്ഥയെ മുകളില്‍ നിന്നുളള ഭുപരിഷ്‌കരണത്തിലൂടെ മാറ്റി സാമ്രാജ്യത്വമൂലധനത്തിന്റെയും കമ്പോളവ്യവസ്ഥ യുടേയും സങ്കേതിക വിദ്യയുടേയും മറ്റും കടന്നുവരവിനെ സ്വാഗതം ചെയ്യുന്ന സാമ്പന്ന കര്‍ഷക വര്‍ഗ്ഗത്തെ സ്യഷ്ടിക്കുന്നതില്‍ ഊന്നല്‍ നല്‍കി. സാമ്രാജ്യത്വ നിയന്ത്രണത്തില്‍ കീഴില്‍ ജന്മി നാടുവാഴിത്വവ്യസ്ഥയെ മുതലാളിത്തവല്‍കരിക്കുന്ന പ്രക്രിയക്കു വേഗതകൂട്ടി ഫോര്‍ഡ് റോക്‌ഫെല്ലര്‍ ഫൗണ്ടേഷനുകളും മറ്റ് സാമ്രാജ്യത്വ ബുദ്ധിരാക്ഷസകേന്ദ്രങ്ങളും ഈ പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പഠനങ്ങളും നിര്‍ദേശങ്ങളും ഈ മാറ്റത്തിനു സഹായകരമായി പ്രസിദ്ധീകരിച്ചിരുന്നു. ഇവയുടെ അടിസ്ഥാനത്തിലുളള, ഭൂപരിധി നിര്‍ണ്ണയത്തില്‍ കേന്ദ്രീകരിച്ചുളള ഒരു മാര്‍ഗ്ഗരേഖയാണ് നെഹ്രുസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയത്.

കമ്യുണിസ്റ്റ് പാര്‍ട്ടി ബുര്‍ഷ്വാ പാര്‍ലമെന്ററി വ്യവസ്ഥ ഉള്‍പ്പടെയുളള എല്ലാ സമര മാര്‍ഗ്ഗങ്ങളേയും ഉപയോഗിക്കുന്നത് അദ്ധ്വാന വര്‍ഗ്ഗങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ച് ജനകീയജനാധിപത്യവിപ്ലവം പൂര്‍ത്തീകരിക്കുന്നതിലേക്കും സോഷ്യലിസ്റ്റ് വിപ്ലവപാതയില്‍ മുന്നേറാനുമാണെന്നാണ് മാര്‍ക്‌സിസം -ലെനിനിസം പഠിപ്പിക്കുന്നത്. അതനുസരിച്ച് ഇ. എം.എസ് മന്ത്രിസഭ ചെയ്യേണ്ടിയിരുന്നത് അനധിക്യത തോട്ടഭൂമി ഉള്‍പ്പെടെ ഏറ്റെടുത്ത്, അവയെ തോട്ടം തൊഴിലാളികളുടെ നിയന്ത്രണത്തില്‍ കൊണ്ടു വരുന്നതും തോട്ടത്തിനു പുറത്തുളള തരിശു ഭൂമിയും പരിധിക്കുപുറത്തുളള ഭൂമിയും മണ്ണില്‍ പണിയെടുക്കുന്ന ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്കു ലഭ്യമാകുന്നതു മായ കാര്‍ഷിക ബന്ധബില്ലിനു രൂപം നല്‍കുകയായിരുന്നു. പക്ഷേ സംഭവിച്ചതോ? നെഹ്രുസര്‍ക്കാര്‍ പുത്തന്‍ കൊളോണിയല്‍ വ്യവ്‌സഥക്കു കീഴില്‍ നിര്‍ദേശിച്ചതനു സരിച്ചുളള ഒരു ബില്ലില്‍ തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ ഒരു നടപടികളുമുണ്ടായിരുന്നില്ല.

ബ്രിട്ടീഷ് കമ്പനികളില്‍ നിന്ന് തോട്ടങ്ങള്‍ ഏറ്റെടുത്ത അവയുടെ സബ്‌സിഡിയ റികളും ടാറ്റ ഉള്‍പ്പെടെയുളള നാടന്‍ കുത്തകകളും കുശാഗ്രബുദ്ധികളായിരുന്നു. കൈമാറ്റങ്ങളെല്ലാം നടന്നത് നിയമവിരുദ്ധമായിട്ടായതുകൊണ്ടാണ്, തോട്ടങ്ങളെ സ്വന്തം നിയന്ത്രണത്തില്‍ നിലനിര്‍ത്താന്‍ എല്ലാ തൊഴിലാളിയൂണിയന്‍, രാഷ്ട്രീയ പാര്‍ട്ടി നേതൃതങ്ങളെയും അവര്‍ നിരന്തരം കോടികള്‍ നല്‍കി വശീകരിച്ചു. ഇക്കാര്യത്തില്‍ ടാറ്റയായിരുന്നു ഏറ്റവും ബുദ്ധിശാലി. പാര്‍ട്ടിനേതാക്കളെ സമ്പന്നമാക്കി മാറ്റി സ്വന്തം വിശ്വസ്ത അനുയായികളാക്കി. ഇവരുടെ സഹായത്തോടെ ടാറ്റ മൂന്നാറിലെ രാജാവായി മാറി. മറ്റു തോട്ടമുടമകളും ഇതേ രീതികള്‍ തന്നെയാണ് പിന്തുടര്‍ന്നത്. അതുകൊണ്ട് 1957-ലെ ഇ എം എസ് മന്ത്രിസഭക്കുശേഷം നിരവധി സര്‍ക്കാര്‍ മാറി മാറി വന്നിട്ടും ഈ തോട്ടമുടമകള്‍ക്ക് ഒരു കോട്ടവുമുണ്ടായിരുന്നില്ല. ആശ്രിതര്‍ എം എല്‍ എ മാരും മന്ത്രിമാരും മറ്റും ആയപ്പോള്‍ അവര്‍ കൂടുതല്‍ പ്രബലമായി. വന്‍ തുകകള്‍ നല്‍കി പ്രമുഖ വക്കീലന്മാരുടെയും ജഡ്ജിമാരുടെയും സഹായവും അവര്‍ ഉറപ്പാക്കി.

യൂണിയന്‍ നേതാക്കന്മാര്‍ സമ്പന്നരും പ്രബലരുമാകുമ്പോള്‍ തോട്ടം തൊഴിലാളികള്‍ പഴയ ലായങ്ങളിലൊതുങ്ങി. സാമ്പത്തിക ശക്തി ഉപയോഗിച്ച് തോട്ടങ്ങളുടെ മേലുള്ള ആധിപത്യം ഉറപ്പിച്ചതുപോലെ, അതിലൂടെ വര്‍ഗീകരിച്ച നേതാക്കളെ ഉപയോഗിച്ച് തൊഴിലാളികളെ സ്വന്തംകാല്‍ക്കീലിലാക്കാനും അവര്‍ക്കു കഴിഞ്ഞു.

ഈ രാക്ഷസവാഴ്ചക്കും തോട്ടങ്ങള്‍ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നതിനുമെതിരെ നക്‌സലൈറ്റ് പ്രസ്ഥാനവും മറ്റു പുരോഗമന ശക്തികളും പലപ്പോഴായി ശബ്ദം ഉയര്‍ത്തിയെങ്കിലും അവയ്‌ക്കൊന്നും തോട്ടം ഉടമകള്‍ക്കും അവരുടെ ആശ്രിതരായ ഭരണാധികാരികള്‍ക്കും നിയമ വ്യവസ്ഥക്കും യൂണിയന്‍- രാഷ്ട്രീയ നേതൃത്വങ്ങല്‍ക്കു മെതിരെ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. കുത്തക മാധ്യമങ്ങള്‍ തോട്ടം ഉടമകളുടെ വരുതിക്കു നില്‍ക്കുകയും ചെയ്തു. പ്രശ്‌നം പ്രധാന ചര്‍ച്ചാവിഷയമായി വളരെക്കാലം ഉയര്‍ന്നു വന്നില്ല.

ഇതിനൊരു മാറ്റം സംഭവിക്കുന്നത് 2006 -ല്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകു മ്പോഴാണ്. അനധികൃതമായി കൈവശപ്പെടുത്തി വച്ചിരിക്കുന്ന തോട്ടം ഭൂമിയും അവിടെ ഉയര്‍ന്നിരിക്കുന്ന അനധികൃതനിര്‍മ്മാണങ്ങളും പിടിച്ചെടുക്കുമെന്ന പ്രഖ്യാപനവും അതിനായി മുഖ്യ മന്ത്രിയുടെ മൂന്നാര്‍ യാത്രകളും ജനങ്ങള്‍ക്കിടയില്‍ വന്‍ ആവേശമാണു സ്യഷ്ടിച്ചത്. പക്ഷേ ഒട്ടും താമസിയാതെ സി.പി.എം -സി.പി.ഐ നേതാക്കളും യൂണിയന്‍ നേതാക്കളും ചേര്‍ന്ന് ഈ മുന്‍കൈ പ്രവര്‍ത്തനം തകര്‍ത്തു. ഇതിനെതിരെ ഒന്നും ചെയ്യാന്‍ അച്യുതാനന്ദന്‍ ശ്രമിച്ചുമില്ല. 2011-ല്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ ഐതിഹാസികമായ സമരം നടത്തിയെങ്കിലും ആ സമരം പോലെ വീണ്ടും ഉയര്‍ന്നുവന്ന തോട്ടം ഉടമകളുടെ അനധികൃത ഉടമസ്ഥതയുടെ പ്രശ്‌നവും കെട്ടടങ്ങി. ഇടക്കിടക്ക് തോട്ടം തുണ്ടു തുണ്ടാക്കി കച്ചവടം ചെയ്യാനും തോട്ടമുടമകള്‍ തയ്യാറായി. ഇതിനെ എതിര്‍ത്ത് ഭുരഹിതരുടെ ഭുമി പിടിച്ചെടുക്കല്‍ സമരങ്ങള്‍ നടന്നെങ്കിലും അവയെ എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തി . വയനാട്ടില്‍ മേപ്പാടിയിലെന്നപോലെ വിജയകരമായ ഭൂമി പിടിച്ചെടുക്കല്‍ സമരം നടന്നെങ്കിലും അതിനെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനും കഴിഞ്ഞില്ല.

ഈ സാഹചര്യത്തിലാണ് ജിഷയുടെ കൊലപാതകം ഉള്‍പ്പെടെ ദളിത് - ആദിവാസികളുടെ, വഴിയോരങ്ങളിലേക്കും കോളനികളിലേക്കും നിഷ്ഠൂരമായി പാര്‍ശ്വവത്ക്കരിക്കപ്പെട്ടിരിക്കുന്നവരുടെ പ്രശ്‌നം സംസ്ഥാനത്തുടനീളം വീണ്ടും ഉയര്‍ന്നു വന്നിരിക്കുന്നത്.'പെമ്പിളൈ സമരം എന്ന ഐതിഹാസിക സമരം അനധിക്യതമായി തോട്ടങ്ങള്‍ കൈവശം വച്ചിരിക്കുന്ന കുത്തകകളുടെ ഭീകര വാഴ്ചയും പുറത്തു കൊണ്ടുവന്നിരിക്കുന്നു. കേരളത്തിലെ ഭൂബന്ധങ്ങളും കാര്‍ഷിക മേഖയുടെ കോര്‍പ്പറേറ്റു വല്‍ക്കരണവും അവസാനിപ്പിക്കാനുളള സമരത്തിന്റെ ഭാഗമായി അനധിക്യത കുത്തകകള്‍ കൈവശം വച്ചിരിക്കുന്ന അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമിയുടെ പ്രശ്‌നവും കേന്ദ്ര പ്രശ്‌നമായി ഉയര്‍ന്നു വന്നിരിക്കുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ച മാത്രമായ എല്‍ഡിഎഫ് സര്‍ക്കാരിനു കീഴില്‍ അനധികൃതമായി അഞ്ചേകാല്‍ ലക്ഷമോ അതിലധികമോ ഏക്കര്‍ തോട്ടം ഭൂമി കൈവശം വച്ചിരിക്കുന്ന കുത്തകകള്‍ സുരക്ഷിതരായിരിക്കും. ഭൂരഹിതരുടെ പ്രശ്‌നം മുന്ന് സെന്റ് ഭൂമിയിലെ ഒരു കൂരയുടെ പ്രശ്‌നമായി രണ്ടു കൂട്ടരും ചുരുക്കിയിരിക്കുന്നു. ബിജെപിയുടെ നിലപാടും വ്യത്യസ്തമല്ല. ഈ സാഹചര്യത്തില്‍ കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് വിതരണം ചെയ്തുകൊണ്ട് തുടങ്ങുന്ന അടിസ്ഥാനപരമായ ഭൂപരിഷ്‌കരണവും, അതിന്റെ ഭാഗമായി തോട്ടം ഉടമകളുടെ അനധികൃതകൈ വശത്തിലുള്ള ഭൂമി പിടിച്ചെടുക്കുന്ന പ്രശ്‌നവും കേരളീയ സമൂഹത്തിലെ പ്രമുഖ പ്രശ്‌നമായി ഉയര്‍ന്നു വന്നിരിക്കുന്നു. ഈ കുത്തകകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ ചരിത്രവും വര്‍ത്തമാനവസ്ഥയും 'വിവരാവകാശ' വഴിയിലൂടെ ലഭ്യമാണ്. ഈ പ്രശ്‌നത്തില്‍ പാര്‍ട്ടിയും കര്‍ഷക പ്രസ്ഥാനവും, ദളിത് - ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളോടു കൂടി സഹകരിച്ച്, എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറായി ഈ പ്രശ്‌നത്തില്‍ മുന്നിട്ടിറങ്ങേണ്ട സമയമായിരിക്കുന്നു. കാര്‍ഷിക മേഖലയിലെ വിപ്ലവകരമായ മുന്നേറ്റത്തിനുള്ള തുടക്കമാകും ഇത്.

ഉത്തരം : - ചോദ്യകര്‍ത്താവ് ആവര്‍ത്തിച്ചു പറയാന്‍ ശ്രമിക്കുന്നതു പോലെയും മാര്‍ക്‌സിസത്തിന്റെ ശത്രുക്കള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതുപോലെയും കമ്യൂണിസ്റ്റ് പ്രസ്ഥാനം ശാസ്ത്ര - സാങ്കേതിക വിദ്യകളുടെ വികസനത്തിനും അവയുടെ ശരിയായ ഉപയോഗത്തിനും ഒരിക്കലും എതിരല്ല. മറിച്ച് ശാസ്ത്രബോധം നിരന്തരം വികസിപ്പി ക്കാനാണ് അത് ശ്രമിച്ചിട്ടുള്ളത്. സോവിയറ്റ് യൂണിയനും ചൈനയും മറ്റും സോഷ്യലിസ്റ്റ് പാതയില്‍ ആയിരുന്ന കാലത്തെ അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ ഇതു തെളിയിക്കു ന്നുണ്ട്. മാര്‍ക്‌സിസം എതിര്‍ക്കുന്നത് ശാസ്ത്ര - സാങ്കേതിക വിദ്യകളെ മുതലാളിത്ത ത്തിന്റെ വികസനത്തിനായി മാത്രവും, അവയെ ജനനന്മയും മനുഷ്യരാശിയുടെ നിലനില്‍പിനും എതിരായിട്ടും ഉപയോഗിക്കുന്നതിനെയാണ്.

ആധിപത്യത്തിലിരിക്കുന്ന ആശയങ്ങളും പ്രയോഗവും എപ്പോഴും ആധിപത്യത്തി ലിരിക്കുന്ന വര്‍ഗ്ഗ വ്യവസ്ഥയുടെതായിരിക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മുതലാളിത്തത്തിന്റെ ആവിര്‍ഭാവം തൊട്ട് ഇടക്കാലത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനവും നാടുകളും ഉയര്‍ത്തിയ വെല്ലുവിളി ഒഴിവാക്കിയാല്‍, എന്നും ആധിപത്യത്തിലു ണ്ടായിരുന്നതും ഇപ്പോള്‍ ആധിപത്യത്തിലുള്ളതും, അതിന്റെ ആശയങ്ങളും പ്രയോഗവുമാണ്. ശാസ്ത്ര - സാങ്കേതിക മേഖലയിലാണെങ്കിലും കലാ - സാംസ്‌കാരികാദി മേഖലകളിലാണെങ്കിലും ഇതുതന്നെ സ്ഥിതി. അതായത് ഇവയെ ഒന്നും നമുക്ക് വര്‍ഗ്ഗേതരമായോ, അമൂര്‍ത്തമായോ (മയേെൃമര)േ കാണാനാവില്ല. അതുകൊണ്ട് കമ്യൂണിസ്റ്റുകാര്‍ വര്‍ഗ്ഗനിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടാണ് ശാസ്ത്ര - സാങ്കേതിക വിദ്യയുടെ പ്രയോഗത്തെ കാണേണ്ടത്. പക്ഷേ പലപ്പോഴും കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ വര്‍ഗ്ഗനിലപാടുകള്‍ ഉപേക്ഷിച്ച് പരിഷ്‌കരണവാദികളായി മുതലാളിത്ത പാതയെ ആശ്ലേഷിക്കുകയും, അതേ സമയം തങ്ങള്‍ പിന്തുടരുന്ന സാമ്പത്തികമാത്രവാദത്തെയും ട്രേഡ് യൂണിയനിസത്തെയും പരിപോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് ചോദ്യകര്‍ത്താവ് എടുത്തു പറയുന്ന കംപ്യൂട്ടര്‍, മൊബൈല്‍ ടവര്‍ വിരുദ്ധ നിലപാടുകള്‍ യാന്ത്രികമായി പിന്തുടരുന്നതിലേക്ക് അവര്‍ എത്തുന്നത്.

രണ്ടാം ലോകയുദ്ധാനന്തരം സാങ്കേതിക വിദ്യയുടെ അഭൂതപൂര്‍വ്വമായ വികാസം ഉണ്ടായപ്പോള്‍ മുതലാളിത്ത നാടുകളിലും അവയുടെ പാത പിന്തുടരുന്ന രാജ്യങ്ങളിലും സംഭവിച്ചത് ഇതിനെ ഉപയോഗിച്ച് തൊഴിലാളിവര്‍ഗ്ഗത്തിന്റെ മേലുള്ള കൂടുതല്‍ ചൂഷണമാണ്. സാങ്കേതിക വിദ്യയുടെ വികാസം ഉപയോഗിച്ച് ചൂഷക വര്‍ഗ്ഗങ്ങള്‍ കൂടുതല്‍ സമ്പന്നരായി. അതേസമയം ഈ പ്രശ്‌നം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്ത സോവിയറ്റ് യൂണിയനില്‍ തൊഴിലാളികളുടെ ജോലി സമയം എട്ടുമണിക്കൂറില്‍ നിന്ന്, ശമ്പളത്തില്‍ കുറവു വരുത്താതെ, ആറു മണിക്കൂറായി കുറക്കുകയാണു ചെയ്തത്. അക്കാലത്തിനു ശേഷം ശാസ്ത്ര-സാങ്കേതി വിദ്യകള്‍ വളരെയേറെ വികസിച്ചെങ്കിലും അതിന്റെ നേട്ടം മുഴുവനും ഉപയോഗിക്കുന്നത് ലാഭാര്‍ത്തി പൂണ്ട ചൂഷകവര്‍ഗ്ഗങ്ങളാണ്. അതുകൊണ്ട് ഇതുവരെ സമരം ചെയ്തു നേടിയ അവകാശങ്ങളെല്ലാം അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ജോലി സമയം പത്തും പന്ത്രണ്ടും മണിക്കൂറായി വര്‍ദ്ധിച്ചു. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വര്‍ദ്ധിക്കുകയും ചെയ്തു. നവഉദാര നയങ്ങള്‍ക്കു കീഴില്‍ കോര്‍പ്പറേറ്റ്‌വല്‍ക്കരണം ശക്തിപ്പെടുന്നതനുസരിച്ച് പണിയെടുക്കുന്ന, ഭൂരിഭാഗം ജനങ്ങളും മുമ്പെത്തേക്കാളും ഏറെ 'കൂലി അടിമകളാ'യി മാറിയിരിക്കുന്നു. ചിന്തയുടെയും സംസ്‌കാരത്തിന്റെയും മേഖലകളിലും ഈ അടിമത്തം, ആശ്രിതത്വം ശക്തിപ്പെടുകയാണ്. മൂലധന - കമ്പോള ശക്തികളോടൊ പ്പം ശാസ്ത്ര - സാങ്കേതിക വിദ്യകളെ കൂടി തങ്ങളുടെ ഇച്ഛക്കനുസരണമായി ഉപയോഗിച്ചുകൊണ്ടാണ് സാമ്രാജ്യത്വശക്തികളും അവയുടെ ആശ്രിതരും പുത്തന്‍ അധിനിവേശത്തിന്‍ കീഴില്‍ നവഉദാരനയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇതിന്റെ തന്നെ ഭാഗമാണ് വികസനത്തിന്റെ പേരില്‍ നവഉദാരനയങ്ങള്‍ അടിച്ചേല്‍പ്പി ക്കാന്‍ തുടങ്ങിയ 1980 കള്‍ മുതല്‍മനുഷ്യ ശേഷിക്കൊപ്പം പ്രകൃതിശേഷിയേയും സാമ്രാജ്യത്വ ശക്തികളും അധിനിവേശത്തിനടിപ്പെട്ട രാജ്യങ്ങളിലെ സര്‍ക്കാരുകളും അഭൂതപൂര്‍വ്വമായ അളവില്‍ രാക്ഷസീയമായി ചൂഷണം ചെയ്യാന്‍ തുടങ്ങിയത്. നവഉദാരനയങ്ങള്‍ക്കു കീഴില്‍ വികസനമെന്നാല്‍ പ്രകൃതിയുടെ വിനാശവും ബഹുഭൂരിപക്ഷത്തിന്റെ ദരിദ്രവല്‍ക്കരണവും എന്നായി അര്‍ത്ഥം. ഇതിന്ന് മനുഷ്യരാശിയുടെ നിലനില്‍പ്പിനെതന്നെ ചോദ്യം ചെയ്യുന്ന അളവില്‍ പാരിസ്ഥിതിക പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത് . ലാഭാര്‍ത്തി വര്‍ദ്ധിക്കുന്ന മുതലാളിത്ത വ്യവസ്ഥ ഉപഭോഗ സംസ്‌കാരം ഉള്‍പ്പെടെ തീക്ഷ്ണമാക്കിക്കൊണ്ട് പ്രകൃതിയെ വിനാശത്തിലേക്കു നയിക്കുകയാണ്. എന്നിട്ടും 'വികസിത നാടുകളി'ലെ ഭരണാധി കാരികള്‍ തങ്ങളുടെ രാജ്യങ്ങളിലെ ഉപഭോഗനിലവാരം വെട്ടിക്കുറയ്ക്കാനോ, ജനപക്ഷമായ ഒരു വികസന പാത നടപ്പിലാക്കാനോ തയ്യാറല്ല. പുത്തന്‍ അധിനിവേശത്തിനടിപ്പെട്ട ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ സര്‍ക്കാരുകളും ഇതേ നവഉദാര മാതൃകകളാണ് യാന്ത്രികമായി പിന്തുടരാന്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ എന്തായിരിക്കണം കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കടമ? സാമ്രാജ്യത്വ ത്തിന്റെ നവഉദാര നയങ്ങള്‍ പിന്തുടരുകയോ അതോ പരിസ്ഥിതി സന്തുലിതവും ജനപക്ഷപരവുമായ ഒരു ബദല്‍ വികസനപാതക്കുവേണ്ടി സമരം ചെയ്യുകയോ?

ഇത്രയും കാര്യങ്ങള്‍ ആമുഖമായി എഴുതിയത് ചോദ്യകര്‍ത്താവ് ഉന്നയിക്കുന്ന ഓരോ പ്രശ്‌നങ്ങള്‍ക്കും മറുപടി പറയാന്‍ വേണ്ടിയാണ്. ട്രേഡ് യൂണിയനിസത്തിന്റെ പേരില്‍ ഒരിക്കല്‍ കമ്പ്യൂട്ടര്‍, മൊബൈല്‍ പോലുള്ള സാങ്കേതിക വികാസങ്ങളെ എതിര്‍ക്കുകയും പിന്നീട് നവഉദാരനയങ്ങളുടെ നടത്തിപ്പുകാരായി കമ്പ്യൂട്ടര്‍വല്‍ക്കരണ ത്തേയും മറ്റും യാന്ത്രികമായി പിന്‍പറ്റുകയും ചെയ്തത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പോലുള്ള തിരുത്തല്‍ വാദികളാണ്. സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ എന്നും പിന്തുടരുന്നത് ഇത്തരം സാങ്കേതി വിദ്യകളെ ജനോപകാരപ്രദമായി ഉപയോഗിക്കുക എന്ന നിലപാടാണ്. നവസാമൂഹ്യമാധ്യമങ്ങളോടുള്ള റെഡ്സ്റ്റാറിന്റെ സമീപനവും ഇതു തന്നെയാണ്. ഈ നിലപാട് വളരെ വിശദമായി പലവട്ടം 'സഖാവി'ലൂടെയും മറ്റും വിശദമാക്കിയിട്ടുണ്ട്.

ഇടുക്കിപോലുള്ള വന്‍കിട അണക്കെട്ടുകളോടും ജലവൈദ്യുത പദ്ധതികളോടുമുള്ള പാര്‍ട്ടിയുടെ സമീപനം നദികളെ നശിപ്പിക്കുകയും വന്‍ അപകട ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന ഇവയുടെ സ്ഥാനത്ത്, ഇവയേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും ഇവയേക്കാള്‍ കൂടുതല്‍ ജലസേചനം നടത്താനും ഉതകുംവിധം ചെറുകിട, ഇടത്തരം ജല - വൈദ്യുത പദ്ധതികളുടെ ഒരു ശൃംഖല സൃഷ്ടിക്കുക എന്നതാണ്. ഈ നയം നടപ്പിലാക്കിയാല്‍ പരിസ്ഥിതി വിനാശം വരുത്താതെ നിരവധി ചെറുകിട - ഇടത്തരം പദ്ധതികളിലൂടെ കേരളത്തിനാവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും, കേരളത്തിലാകെ ജലസേചന സൗകര്യം ഉറപ്പുവരുത്താനും, ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താനും വലിയ തോതില്‍ ജലഗതാഗതം പ്രോത്സാഹിപ്പി ക്കാനും കഴിയും. പോരാതെ വരുന്ന വൈദ്യുതി സൗരോര്‍ജ്ജത്തിലൂടെയും കാറ്റാടികള്‍ നിര്‍മ്മിച്ച് ംശിറ ലിലൃഴ്യ സംഭരിച്ചും ഉണ്ടാക്കാന്‍ കഴിയും. ഇവയൊക്കെ ശാസ്ത്രീയമായി സ്ഥാപിക്കപ്പെട്ട സാദ്ധ്യതകളാണ്.

എന്നിട്ടും അതിരപ്പിള്ളിപോലുള്ള പദ്ധതികളുമായി വരുമ്പോഴാണ് യുഡിഎഫ്പാര്‍ട്ടികളും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഒഴികെ മറ്റെല്ലാ പാര്‍ട്ടികളും പ്രാദേശിക ജനതയും പുരോഗമന ശക്തികളും അതിനെ എതിര്‍ക്കുന്നത്. ഇപ്പോഴുള്ള നിരവധി പദ്ധതികള്‍ക്കു പുറമെ അതിരപ്പിള്ളി പദ്ധതി കൂടി വന്നാല്‍ അവിടുത്തെ വെള്ളച്ചാട്ടം മാത്രമല്ല ചാലക്കുടി പുഴ തന്നെ നശിക്കും. അതേ സമയം, ആ പദ്ധതിക്കുവേണ്ടി വരുന്ന തുകയുടെ കാല്‍ഭാഗം ചെലവാക്കി വൈദ്യുതി ലൈനുകളുടെ പ്രസരണ നഷ്ടം അഞ്ചു ശതമാനം കുറച്ചാല്‍ ആ പദ്ധതിയില്‍ നിന്നു കിട്ടുന്നത്ര വൈദ്യുതി ലാഭിക്കാം. കേരളത്തിലെ ടെറസിട്ട വീടുകളുടെ മുകളില്‍ സൗരോര്‍ജ്ജപാനലുകള്‍ നിര്‍ബന്ധിതമാക്കിയാലും ഇതു കഴിയും. കേരളത്തിലെ പശ്ചിമഘട്ട മേഖലയില്‍ കാറ്റാടി ഫാമു കള്‍ തുടങ്ങിയാലും ഇത്രയും വൈദ്യുതി ലഭിക്കും. ഇതിനൊന്നും ശ്രമിക്കാതെ ഈ പദ്ധതി തന്നെ വേണമെന്ന്, പ്രാദേശിക ജനങ്ങളുടെ വികാരം കണക്കെടുക്കാതെ നിര്‍ബന്ധം പിടിക്കുന്നത് ആരെ പ്രീതിപ്പെടുത്താനാണ്. ഈ പദ്ധതിയെ പാര്‍ട്ടി എതിര്‍ക്കുന്നത് ശാസ്ത്രീയ വസ്തുക്കളുടെ അടിസ്ഥാനത്തിലാണ്, ബദല്‍ നിര്‍ദ്ദേശങ്ങള്‍ വച്ചുകൊണ്ടാണ്.

കായംകുളം തെര്‍മല്‍ വൈദ്യുത നിലയത്തെ പാര്‍ട്ടി എതിര്‍ത്തതും ഇതേ അടിസ്ഥാനത്തിലാണ്. ഇത് ഉണ്ടാക്കാന്‍ പോകുന്ന പാരിസ്ഥിതിക വിനാശത്തെ സംബന്ധിച്ചുന്നയിച്ച വിമര്‍ശനം ശരിയായിരുന്നുവെന്ന് ഇതേ കുറിച്ച് നടന്ന അന്വേഷണങ്ങള്‍ തെളിയിച്ചുകഴിഞ്ഞതാണ്. അതുപോലെ ഈ പദ്ധതിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ പലമടങ്ങ് വൈദ്യുതി, കാറ്റ്, സൗരോര്‍ജ്ജ് സ്രോതസ്സുകള്‍ വികസിപ്പിച്ചും, ചെറുകിട ജലപദ്ധതികളിലൂടെയും, പ്രസരണ നഷ്ടം കുറച്ചും ഉല്‍പ്പാദിപ്പിക്കാമെന്നു പറഞ്ഞതും ശാസ്ത്രീയ പഠനങ്ങളിലൂടെയാണ്.

യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം പിന്തുടര്‍ന്നത്, അതിനു മുമ്പിലുള്ള മാറിമാറി വന്ന സര്‍ക്കാരുകളും പിന്തുടര്‍ന്നത്, ഇതൊന്നും പരിഗണിക്കാത്ത നയങ്ങളായിരുന്നു. അതുമൂലം കേരളവും ആഗോള..താപനത്തിലും പാരിസ്ഥിതിക വിനാശത്തിലും സ്വന്തം 'സംഭാവനകള്‍' നല്‍കിക്കൊണ്ട് അതിനു പ്രകൃതി സമ്മാനിച്ച മഹത്തായ നേട്ടങ്ങളെ നഷ്ടപ്പെടുത്തി നവഉദാരനയങ്ങള്‍ക്കു വേഗത കൂട്ടുകയായിരുന്നു. ഇടതു മുന്നണി അധികാരത്തില്‍ വന്നപ്പോള്‍ പലരും പ്രതീക്ഷിച്ചത് ഇതുവരെയുള്ള ജനവിരുദ്ധ നയങ്ങള്‍ തിരുത്തി, ഒരു ജനപക്ഷവികസന നയം പിന്തുടരുമെന്നാണ്. പക്ഷേ സംഭവിക്കുന്നതോ? യുഡിഎഫ് സര്‍ക്കാരിനേക്കാള്‍ വേഗത്തില്‍ അതിന്റെ നയങ്ങള്‍ തന്നെ തുടരുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. യുഡിഎഫ് ഭരണത്തിന്റെ തുടര്‍ച്ച തന്നെ എല്‍ഡിഎഫ് ഭരണമെന്ന അവസ്ഥ.

ഇതു തിരിച്ചറിഞ്ഞ് യുഡിഎഫിനും എല്‍ഡിഎഫിനും ബിജെപിക്കും എതിരെ ഒരു ജനകീയ ബദല്‍ കെട്ടിപ്പടുക്കാന്‍, ജനപക്ഷ വികസനത്തിനു വേണ്ടി പോരാടാന്‍ പാര്‍ട്ടിക്കൊപ്പം മുന്നിട്ടിറങ്ങുകയാണ് ചോദ്യകര്‍ത്താവിനെപ്പോലുള്ള പുരോഗമന ശക്തികള്‍, എല്ലാ തെറ്റിദ്ധാരണകളും തിരുത്തി ചെയ്യേണ്ടത്.