"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 6, ചൊവ്വാഴ്ച

ഹിന്ദുക്കള്‍ അസപൃശ്യരോട് ചെയ്യുന്ന ക്രൂരതകള്‍..



അംബേഡ്കര്‍ പറഞ്ഞു....
(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണ കൃതികള്‍. വാല്യം 10 174, 175)


അസ്പൃശ്യരുടെ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ ഹിന്ദുക്കള്‍ കാട്ടുന്ന അരാജകത്വ ത്തെക്കുറിച്ചു വായിക്കുന്ന ഏതൊരാളും അന്തംവിട്ടുപോകും എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ഹിന്ദുക്കള്‍ എന്തുകൊണ്ട് ഇത്തരം അരാജകത്വത്തില്‍ മുഴുകുന്നു എന്ന് തീര്‍ച്ചയായും അയാള്‍ ചോദിക്കും. തികച്ചും സ്വാഭാവികമായ ചോദ്യമല്ല അതെന്ന് ആരും പറയുകയില്ല. ഈ സാഹചര്യത്തില്‍ സംഗതമായ മറ്റൊരു ചോദ്യം കൂടി ഉയര്‍ന്നുവരാം: അസ്പൃശ്യനായ ഒരാള്‍ വൃത്തിയുള്ള വസ്ത്രം ധരിക്കുകയാണെങ്കില്‍,

എന്തിന് അയാളെ ക്രൂരമായി മര്‍ദ്ദിക്കുന്നു? അതുമൂലം ഒരു ഹിന്ദുവിന് എന്ത് ക്ഷതമാണ് ഉണ്ടാവുക? തന്റെ പുരക്ക് ഓടുമേയണമെന്ന് അസ്പൃശ്യനായ ഒരാള്‍ ആഗ്രഹിച്ചാല്‍, അതിന്റെ പേരില്‍ അയാളെ പീഢിപ്പിക്കുന്നതെന്തിന്? അതുമൂലം ഒരു ഹിന്ദുവിന് എന്ത് ദോഷമാണുണ്ടാവുക? തന്റെ കുട്ടിയെ സ്‌കൂളില്‍ അയക്കാന്‍ മുതിരുന്ന ഒരു അസ്പൃശ്യനെ എന്തുകൊണ്ട് പീഡിപ്പിക്കുന്നു? അതുകൊണ്ട് ഹിന്ദുവായ ഒരാള്‍ക്ക് എന്ത് ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്? ചത്ത മൃഗങ്ങളെ നീക്കം ചെയ്യണമെന്നും, അതിന്റെ അഴുകിയ മാംസം കഴിക്കണമെന്നും, ആഹാരത്തിനുവേണ്ടി വീടുവീടാന്തരം നടന്ന് യാചിക്കണമെന്നും എന്തുകൊണ്ട് ഒരു അസ്പൃശ്യനെ നിര്‍ബന്ധിക്കുന്നു? ഇത്തരം കാര്യങ്ങള്‍ അസപൃശ്യന്‍ ത്യജിക്കുന്നെങ്കില്‍ എവിടെയാണ് ഹിന്ദുവിന്റെ നഷ്ടം? അസ്പൃശ്യന്‍ തന്റെ മതം മാറാന്‍ ഉദ്ദേശിക്കുന്നെങ്കില്‍, ഹിന്ദു അതിനെ എതിര്‍ക്കുന്നതെന്തിന്? അയാളുടെ മതം മാറ്റം എന്തുകൊണ്ട് ഹിന്ദുവിനെ ദേഷ്യം പിടിപ്പിക്കുകയും അസ്വസ്ഥനാക്കുകയും ചെയ്യുന്നു? അസ്പൃശ്യനായ ഒരാള്‍ സ്വയം മാന്യവും ആദരണീയവുമായ പേര് സ്വീകരിക്കുമ്പോള്‍ മര്യാദലംഘനം നടത്തിയെന്ന് ഒരു ഹിന്ദുവിന് തോന്നേണ്ട കാര്യമെന്തിരിക്കുന്നു? അസ്പൃശ്യന്‍ നല്ലൊരു പേര് സ്വീകരിക്കുന്നതുകൊണ്ട് ഹിന്ദുവായ ഒരാള്‍ക്ക് എന്ത് ദോഷമാണ് ഉണ്ടാവുക? അസ്പൃശ്യനായ ഒരാള്‍ പ്രധാന നിരത്തിന് അഭിമുഖമായി വീട് നിര്‍മിച്ചാല്‍, ഹിന്ദു അതിനെ എതിര്‍ക്കുന്നതെന്തിന്? അതുമൂലം അയാള്‍ക്കുണ്ടാകുന്ന ക്ലേശമെന്താണ്? ചില ദിവസങ്ങളില്‍ അസ്പൃശ്യന്റെ ശബ്ദ്ം ശ്രവിക്കുമ്പോള്‍ ഹിന്ദു എതിര്‍ക്കുന്ന തെന്തിന്? അസ്പൃശ്യനായ ഒരാള്‍ ഒരു തൊഴിലില്‍ പ്രവേശിക്കുമ്പോള്‍, അധീശത്വ മുള്ള ഒരു സ്ഥാനം സ്വീകരിക്കുമ്പോള്‍, ഭൂമി വാങ്ങുമ്പോള്‍, വ്യവസായത്തില്‍ പ്രവേശിക്കുമ്പോള്‍, സാമ്പത്തികമായി സ്വതന്ത്രനാവുകയും സമ്പന്നരുടെ കൂട്ടത്തില്‍ ഗണിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഹിന്ദുവിന് എതിര്‍പ്പ് തോന്നുന്നതെന്തിന്? അസ്പൃശ്യനെ അടിച്ചമര്‍ത്തുന്നതിന് സര്‍വഹിന്ദുക്കളും, ഉദ്യോഗമുള്ളവരും ഇല്ലാത്തവരും ഒന്നിച്ചു ചേരുന്നതെന്തിന്? തമ്മില്‍ കലഹിക്കുന്ന എല്ലാ ജാതിക്കാരും ഹിന്ദുമതത്തിന്റെ പേരില്‍ ഒന്നിക്കുകയും അസ്പൃശ്യനെ അകറ്റി നിര്‍ത്താന്‍ ഗൂഢാലോചന നടത്തുകയും ചെയ്യുന്നതെന്തിന്?

ഭീരുക്കള്‍ എന്നു വിളിച്ചാല്‍പോലും സാധാരണഗതിയില്‍ യാതൊരു കൂസലുമില്ലാതി രിക്കുന്ന ഹിന്ദുക്കളാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് എന്നതാണ് ഏറ്റവും വിചിത്രമായിട്ടുള്ള കാര്യം. വൃത്തിയുള്ളതും ആദരണീയവുമായ ഒരു ജീവിതത്തിനു വേണ്ടിയുള്ള അസ്പൃശ്യന്റെ ശ്രമം എന്തുകൊണ്ട് ഒരു ഹിന്ദു മര്യാദ ലംഘനമായി കാണുന്നുവെന്ന് അയാളോട് ചോദിച്ചാല്‍ വളരെ ലളിതമായിരിക്കും അയാളുടെ ഉത്തരം. അയാള്‍ പറയും അസ്പൃശ്യന്റെ പരിഷ്‌കാരമെന്ന് നിങ്ങള്‍ വിളിക്കുന്നത് പരിഷ്‌കാരമല്ല; ഞങ്ങളുടെ ധര്‍മത്തോട് കാണിക്കുന്ന മഹാപരാധമാണത്!