"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 5, തിങ്കളാഴ്‌ച

ദേശീയത എന്ന വികാരത്തെ കുറിച്ച് അംബേഡ്കര്‍ പറഞ്ഞു.......



(ഡോ. അംബേഡ്കര്‍ - സമ്പൂര്‍ണകൃതികള്‍. വാല്യം 7. പേജ് 195)

'ദേശീയത ആത്മനിഷ്ഠവും മനഃശാസ്ത്രപരവുമായ ഒരു അനുഭൂതിയാണ്; ഏകത്വമെന്ന സംയോജിത വികാരത്തിന്റെ അനുഭൂതിയാണത്; അതുള്ളവര്‍ക്ക് തങ്ങള്‍ ഉറ്റവരായ ബന്ധുമിത്രാദികളാണെന്ന് തോന്നും. ഈ ദേശീയാനുഭൂതി ഇരുവായ്ത്തലയുള്ള അനുഭൂതിയാണ്. സ്വന്തം ബന്ധുക്കളുടെ കാര്യത്തില്‍ കൂട്ടായ്മയുടെ വികാരമായും സ്വന്തം ബന്ധുക്കളല്ലാത്തവരുടെ കാര്യത്തില്‍ കൂട്ടായ്മാ വിരുദ്ധ വികാരമായും ഒരേ സമയത്തുതന്നെ അത് പ്രവര്‍ത്തിക്കുന്നു. 'ഇനത്തെപ്പറ്റിയുള്ള ബോധ'ത്തിന്റെ വികാരമാണത്; ബന്ധുത്വത്തിന്റെ അതിര്‍ത്തികള്‍ക്കുള്ളിലുള്ളവരെ അത് ഒരുമിച്ച് ബന്ധിപ്പിക്കുന്നു; ബന്ധുത്വത്തിന്റെ അതിര്‍ത്തികള്‍ക്ക് വെളിയിലുള്ളവരില്‍ നിന്ന് അവരെ വിഛേദിക്കുന്നു. തന്റെ സ്വന്തം സംഘത്തിനോട് ചേര്‍ന്നിരിക്കാനുള്ള ആഗ്രഹമാണത്; മറ്റൊരു സംഘത്തിനോടും ചേരാതിരിക്കാനുള്ള ആഗ്രഹമാണത്. ദേശീയത്വമെന്നും ദേശീയ വികാരമെന്നും പറയപ്പെടുന്നതിന്റെ സത്തയിതാണ്....'