"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 16, വെള്ളിയാഴ്‌ച

വിജയം നേടിയ ബ്രാഹ്മണമതം പിന്നീടെന്ത് ചെയ്തു?

 
👉(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 7. പേജ് 153, 154)

പുഷ്യമിത്രസംഗന്‍ നടപ്പിലാക്കിയ വിപ്ലവം ബ്രാഹ്മണരുടെ പാതയില്‍ പ്രാംരംഭവൈഷമ്യം സൃഷ്ടിക്കുകയുണ്ടായി. ജനങ്ങള്‍ക്ക് ഈ വിപ്ലവുമായി എളുപ്പത്തില്‍ പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. പൊതുജനങ്ങളുടെ അമര്‍ഷം ബാണന്‍ എന്ന കവി (ഹര്‍ഷചരിതം - സ്മിത്തിന്റെ ഉദ്ധരണി - 1924, പുറം 208) എന്ന കവി ശരിക്കും 



പ്രകടിപ്പിച്ചു. ഈ വിപ്ലവത്തെപ്പറ്റി പരാമര്‍ശിക്കവേ ബാണന്‍, പുഷ്യമിത്രസംഗനെ ജാരസന്തതിയെന്ന് നിന്നിക്കുകയും അയാള്‍ ചെയ്ത രാജഹത്യ അനാര്യമാണെന്ന് വിവരിക്കുകയും ചെയ്തു. പുഷ്യമിത്രന്റെ ചെയ്തി അനാര്യമാണെന്ന്, അതായത്, ആര്യന്‍ നിയമത്തിന് വിരുദ്ധമാണെന്ന് ബാണന്‍ പറഞ്ഞത് തികച്ചും ഉചിതമായിരുന്നു. കാരണം, പുഷ്യമിത്രന്റെ വിപ്ലവം നടക്കുന്ന കാലത്ത് മൂന്നു കാര്യങ്ങളെ സംബന്ധിച്ചിടത്തോളം ആര്യന്‍ നിയമം സുസ്ഥാപിതമായിരുന്നു; താഴെപ്പറയുന്ന കാര്യങ്ങള്‍ അത് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരുന്നു: 1) രാജത്വം ക്ഷത്രിയരുടെ മാത്രം അവകാശമാണ്. ഒരു ബ്രാഹ്മണന് ഒരിക്കലും രാജാവാകാന്‍ സാധ്യമല്ല. 2) ബ്രാഹ്മണന്‍ ആയുധമെടുക്കുന്ന തൊഴിലില്‍ ഏര്‍പ്പെടാന്‍ പാടില്ല. (ഈ നിയമം വളരെ കര്‍ശനമായിരുന്നു. 'ഒരു ആയുധം പരിശോധിക്കണമെന്ന ആഗ്രഹം മാത്രമാണുള്ളതെങ്കില്‍പ്പോലും ബ്രാഹ്മണന്‍ അതെടുക്കാന്‍ പാടില്ല' എന്ന് ആപസ്തംബ ധര്‍മസൂത്രം പറയുന്നു) 3) രാജാധികാരത്തിനെതിരായ വിപ്ലവം പാപമാണ്. പുഷ്യമിത്രന്‍ വിപ്ലവം വളര്‍ത്തിക്കൊണ്ടുവന്നതിലൂടെ ഈ മൂന്നു നിയമങ്ങളില്‍ ഓരോന്നിനും എതിരായി കുറ്റം ചെയ്തിരുന്നു. അയാള്‍ ഒരു ബ്രാഹ്മണനായിരുന്നു. ബ്രാഹ്മണനായിരുന്നിട്ടുകൂടിയും അയാള്‍ രാജാവിനെതിരായി വിപ്ലവം നടത്തി. ആയുധമെടുക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടു; രാജാവായിത്തീരുകയും ചെയ്തു. നിയമങ്ങളെ നഗ്നമായി ലംഘിച്ചുകൊണ്ടു നടത്തിയ ഈ അധികാരാപഹ രണവുമായി ജനങ്ങള്‍ പൊരുത്തപ്പെടുകയുണ്ടായില്ല. അതുകൊണ്ട് പുഷ്യമിത്രന്‍ സൃഷ്ടിച്ച സ്ഥിതിയെ ക്രമവത്കരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാ യിത്തീര്‍ന്നു. നിയമത്തില്‍ത്തന്നെ മാറ്റം വരുത്തുകയെന്ന ധീരമായ നടപടി സ്വീകരിച്ചുകൊണ്ട് അവരത് ചെയ്തു. നിയമത്തില്‍ വരുത്തിയ ഈ മാറ്റം മനുസ്മൃതിയില്‍ തികച്ചും പ്രകടമായിക്കാണാം. അതുമായി ബന്ധപ്പെട്ട ശ്ലോകങ്ങള്‍ ഞാന്‍ ഉദ്ധരിക്കാം:

'ബ്രാഹ്മണന്റെ സ്വന്തം അധികാരം അവനെത്തന്നെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട് മറ്റു മനുഷ്യരെ ആശ്രയിച്ചിരിക്കുന്ന രാജകീയാധികാരത്തേക്കാള്‍ വലുതാണ്. അതുകൊണ്ട് സ്വന്തം അധികാരം കൊണ്ടുതന്നെ അവന് ശത്രുക്കളെ ശിക്ഷിക്കാം മനുസ്മൃതി XI 32.'

'ധര്‍മമനുസരിച്ച് ഓരോരുത്തര്‍ക്കും കലിപിച്ചിട്ടുള്ള ശരിയായ തൊഴിലിന് ബലപ്രയോഗത്തിലൂടെ വിഘ്‌നമുണ്ടാക്കുമ്പോഴും ദ്വിജവര്‍ഗങ്ങള്‍ക്ക് ആപത്ത് നേരിടുന്ന ദുഷ്‌കാലത്തിലും രണ്ട് ജന്മമുള്ളവന് ആയുധമെടുക്കാം - മനുസ്മൃതി VIII. 348