"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 8, വ്യാഴാഴ്‌ച

മനുസമൃതി എഴുതിയ മനു യഥാര്‍ത്ഥത്തില്‍ ആരാണ്? അംബേഡ്കര്‍ പറഞ്ഞു.....



അംബേഡ്കര്‍ പറഞ്ഞു.....
(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 7. പേജ് 147)



മനു എന്ന പേരിന് പ്രാചീന ഭാരതത്തില്‍ വളരെയേറെ പ്രശസ്തിയുണ്ടായിരുന്നു. പുരാതനമായ ആ പ്രശസ്തി പുതിയ സംഹിതക്ക് നല്‍കുന്നതിന് വേണ്ടിയാണ് അതിന്റെ കര്‍ത്താവ് മനുവാണെന്ന് പറഞ്ഞത്. ജനങ്ങളെ കബളിപ്പിക്കാനുള്ള ഒരു കാപട്യമായിരുന്നു ഇതെന്നത് തര്‍ക്കമറ്റ സംഗതിയാണ്. പുരാതനാചാരമനുസരിച്ച് ഭൃഗുവിന്റെ കുടുംബപ്പേരിലാണ് സംഹിതയില്‍ ഒപ്പുവെച്ചിട്ടുള്ളത്. 'ഭൃഗു രചിച്ച പാഠം - മനുവിന്റെ ധര്‍മസംഹിത' എന്നാണ് കൃതിയുടെ യഥാര്‍ത്ഥത്തിലുള്ള ശീര്‍ഷകം. സംഹിതയില്‍ ഓരോ അധ്യായത്തിന്റേയും അവസാനത്തില്‍ ഭൃഗു എന്ന പേര് ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ട്, സംഹിതയുടെ കര്‍ത്താവിന്റെ കുടുംബപ്പേര് നമുക്കറിയാം. പക്ഷെ, അയാളുടെ വ്യക്തിപരമായ നാമധേയം പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഒട്ടേറെ ആളുകള്‍ക്ക് അതറിയാമായിരുന്നു. എ ഡി നാലാം ശതകത്തോടടുപ്പിച്ച് നാരദസ്മൃതി എഴുതിയ ഗ്രന്ഥകര്‍ത്താവിന് മനുസ്മൃതിയുടെ കര്‍ത്താവിന്റെ പേരറിയാമായിരുന്നു. അയാള്‍ ആ രഹസ്യം വെളിപ്പെടുത്തുകയും ചെയ്തു. സുമതിഭാര്‍ഗവന്‍ എന്നൊരാളാണ് മനുവിന്റെ സംഹിത രചിച്ചതെന്ന് അയാള്‍ പറയുന്നു. സുമതിഭാര്‍ഗവന്‍ എന്നത് പുരാവൃത്തപരമായ പേരല്ല. അയാള്‍ ചരിത്രത്തിലെ ഒരു വ്യക്തിയായിരുന്നിരിക്കണം: കാരണം, ഈ മനു 'ഒരു പ്രത്യേക വ്യക്തി'യായിരുന്നുവെന്ന് മനുവിന്റെ സംഹിതയുടെ പ്രമുഖ ഭാഷ്യകാരനായ മേധാതിഥി പോലും പറയുന്നു. അപ്പോള്‍ മനു എന്നത് മനുസ്മൃതിയുടെ യഥാര്‍ത്ഥ ഗ്രന്ഥകര്‍ത്താവായ സുമതിഭാര്‍ഗവന്‍ സ്വീകരിച്ച പേരാണ്.