"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 3, ശനിയാഴ്‌ച

ബൗദ്ധഭരണത്തില്‍ സ്ത്രീകള്‍ സ്വതന്ത്രരായിരുന്നു


👉ബൗദ്ധഭരണത്തിന്‍കീഴില്‍ സ്ത്രീ സ്വതന്ത്രവ്യക്തിയായിത്തീര്‍ന്നു. വിവാഹം അവളെ അടിമയാക്കിയില്ല. ആ ഭരണത്തിന്‍കീഴില്‍ വിവാഹം ഒരു കരാര്‍ മാത്രമായിരുന്നു. ബുദ്ധമതഭരണത്തിന്‍കീഴില്‍ അവള്‍ക്ക് സ്വത്ത് സമ്പാദി ക്കാനും വിദ്യ അഭ്യസിക്കാനും കഴിഞ്ഞു. കാരണം, ബുദ്ധമതത്തില്‍ വിവാഹം ഒരു ഉടമ്പടിയായിരുന്നു. ഇതിനെല്ലാം പുറമേ സ്ത്രീക്ക് അതുല്യ മായ ഒരു ഗുണംകൂടി ലഭിച്ചു. അതായത്, അവള്‍ക്ക് ബുദ്ധമതത്തിലെ ഭിക്ഷുകിമാരുടെ സംഘത്തില്‍ അംഗമാകാനും ബ്രാഹ്മണന്റെ അതേ പദവിയും അന്തസ്സും നേടിയെടുക്കാനും കഴിഞ്ഞു. ശൂദ്രരുടേയും സ്ത്രീകളുടേയും പദവിയില്‍ ഇത്രയേറെ ഉയര്‍ച്ചയുണ്ടായത് ബുദ്ധമത സുവിശേഷത്തിന്റെ ഫലമായിരുന്നു. അതുകൊണ്ടുതന്നെയാണ് ബുദ്ധമതത്തെ അതിന്റെ ശത്രുക്കള്‍ ശൂദ്രമതം (അതായത്, താഴ്ന്ന വര്‍ഗങ്ങളുടെ മതം) എന്നു വിളിച്ചത്.
ബൗദ്ധഭരണത്തില്‍ സ്ത്രീകള്‍ സ്വതന്ത്രരായിരുന്നു