"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 17, ശനിയാഴ്‌ച

കാശ്മീരിലെ ഏകപോംവഴി ദേശീയ സ്വയം നിര്‍ണയത്തിലധിഷ്ഠിതമായ രാഷ്ട്രീയ പരിഹാരം




💡ഡസന്‍ കണക്കിനു മനുഷ്യരെ കശാപ്പു ചെയ്തും 'പെല്ലറ്റ്ഗണ്‍' ഉപയോഗിച്ച് നൂറുകണക്കിനാളുകളെ ഗുരുതരമായി പരിക്കേല്പിച്ചും സ്ത്രീകളെ മാനഭംഗം ചെയ്തും ഇന്ത്യന്‍ സൈനിക - പോലീസ് സംവിധാനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന അടിച്ചമര്‍ത്തല്‍ കാശ്മീറിലെ ജനങ്ങളുടെ രോഷം അനുദിനം ആളിക്കത്തുന്നതിനാണ് കാരണമായിരിക്കുന്നത്. അതിര്‍ത്തിക്കപ്പുറത്തുനിന്ന് പാക്കിസ്ഥാന്‍ നടത്തുന്ന





 കുതന്ത്രങ്ങളുടെ പ്രശ്‌നമാക്കി കാശ്മീരി ജനതയുടെ ദേശീയ വിമോചന അഭിലാഷങ്ങളെ ദുര്‍വ്യാഖ്യാനിച്ച് പട്ടാള അടിച്ചമര്‍ത്തലിനെ നീതീകരിക്കുന്ന സമീപനമാണ് ഇന്ത്യന്‍ ഭരണകൂടം തുടക്കം മുതല്‍ എടുത്തുപോന്നിട്ടുള്ളത്. തല്‍ഫലമായി, കഴിഞ്ഞ ഏഴു ദശാബ്ദക്കാലമായി ജമ്മു - കാശ്മീര്‍ ഇന്ത്യന്‍ പട്ടാളത്തിന്റെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും കൊലക്കളമായി മാറിയിരിക്കുന്നു. എന്നാല്‍ ബിജെപി ഡെല്‍ഹിയില്‍ അധികാരത്തിലെത്തുകയും കാശ്മീര്‍ ഭരണത്തില്‍ പങ്കുപറ്റുകയും ചെയ്തതോടെ, മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുക്കുകയെന്ന അതിന്റെ തന്ത്രത്തിന്റെ ഭാഗമായി സൈനികവല്‍ക്കരണ ത്തോടൊപ്പം വര്‍ഗീയവല്‍ക്കരണവും കൂടിച്ചേര്‍ന്ന് ജമ്മു - കാശ്മീര്‍ വിഷയം അതീവ ഗുരുതരമായിരിക്കുന്നു.

ബഹുദേശീയ രാജ്യമായ ഇന്ത്യയില്‍ ദേശീയതകളുടെ സ്വയം നിര്‍ണയാവകാശത്തെ അംഗീകരിച്ചുകൊണ്ടും ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടും മാത്രമെ ദേശീയപ്രശ്‌നം പരിഹരിക്കാനാകൂ എന്ന ജനാധിപത്യനിലപാടാണ് സിപിഐ (എംഎല്‍) റെഡ്സ്റ്റാറിനുള്ളത്. ജമ്മുകാശ്മീരിലും വടക്കു കിഴക്കന്‍ സമസ്ഥാനങ്ങളിലും ചര്‍ച്ചകള്‍പോലും സാധ്യമാകണമെങ്കില്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കത്തക്കവിധം സൈന്യം അടിയന്തരമായി ബാരക്കുകളിലേക്കു മടങ്ങുകയും പോലീസ് അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കുകയും ചെയ്‌തേ തീരൂ. ജനങ്ങളെ പ്രതിനിധികരിക്കുന്ന വിവിധ രാഷ്ട്രീയ കക്ഷികളുമായുള്ള ചര്‍ച്ചകള്‍ പോലും ആരംഭിക്കുന്നതിന് സായുധ സേന പ്രത്യേക അധികാര നിയമം ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ പിന്‍വലിക്കേണ്ട തുണ്ട്. സൈനിക നടപടികള്‍ അവസാനിപ്പിക്കുകയും ബസാത്സംഗങ്ങളടക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ ചെയ്തുകൂട്ടിയ പാതകങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകേണ്ടതും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുള്ള അന്തരീക്ഷമൊരുക്കുന്നതിന് അനിവാര്യമാണ്. ജമ്മുകാശ്മീര്‍ പ്രശ്‌നം സൈനികമായി പരിഹരിച്ചുകളയാമെന്ന വ്യാമോഹം ഉപേക്ഷിക്കാനും ചരിത്രത്തില്‍ നിന്നു പാഠങ്ങള്‍ പഠിക്കാനും ഇനിയെങ്കിലും ബന്ധപ്പെട്ട തയ്യാറാകേണ്ടതുണ്ട്.