"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 8, വ്യാഴാഴ്‌ച

പ്രദീപന്‍ പാമ്പിരിക്കുന്ന്


 പ്രദീപന്‍ പാമ്പിരിക്കുന്ന് മാഷിന് ആദരാഞ്ജലികള്‍ .............................................

കെ വേണുവിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന 'സമീക്ഷ'യില്‍ എഴുതുമ്പോള്‍ നേരിട്ടു കാണാതെയാണ് ഞങ്ങള്‍ സുഹൃത്തുളായത്. സമീക്ഷയില്‍ പ്രസിദ്ധീകരിച്ച എന്റെ ഒരു ലേഖനം പ്രദീപന്‍ മാഷ് തന്റെ ഒരു ഗ്രന്ഥത്തില്‍ റഫറന്‍സായി ഉപയോഗിച്ച വിവരം സൂചികയിലുണ്ട്. എഴുത്തു ജീവിതത്തില്‍ ഞാനൊന്നുമല്ലാത്ത കാലത്ത് എനിക്ക് കിട്ടിയ അവാര്‍ഡായിരുന്നു അത്. 2002 ല്‍ 'കണ്ടല്‍ക്കാടുകള്‍ക്കി ടയില്‍ എന്റെ ജീവിതം' എന്ന പുസ്തകത്തിന്റെ പ്രകാശനം കണ്ണൂര് നടക്കുന്ന വേദിയില്‍വെച്ചാണ് ആദ്യമായും അവസാനമായും പരസ്പരം കാണുന്നത്. രവി കുമ്മഞ്ചേരി മാഷാണ് ഒപ്പമുണ്ടായിരുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സി റ്റിയില്‍ നിന്ന് ഇവര്‍ ഇരുവരും ബി എ മലയാളത്തിന് റാങ്ക് നേടിയിട്ടുണ്ട്. (പ്രദീപന്‍ മാഷിന്റേത് റെക്കോര്‍ഡാണെന്ന് അറിയുന്നു)...........