"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 2, തിങ്കളാഴ്‌ച

ഡോ. അംബേഡ്കര്‍ ഇ കണ്ണന്‍ എംഎല്‍എക്ക് അയച്ച കത്തുകള്‍: 11 - പരിഭാഷ: വയലാര്‍ ഓമനക്കുട്ടന്‍



ഭീം റാവു. ആര്‍ അംബേഡ്കര്‍,
എം.എ, പി എച്ച്.ഡി, ഡി എസ് സി, ബാര്‍ അറ്റ് ലോ.,
മെമ്പര്‍ ബോംബെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍,
ഫെല്ലോ, ബോംബെ യൂണിവേഴ്‌സിറ്റി.,
പ്രസിഡന്റ്, അധഃസ്ഥിതവര്‍ഗം, ഇന്സ്റ്റിട്ട്യൂട്ട് ബോംബെ.
പ്രതിനിധി, ഇന്ത്യന്‍ വട്ടമേശ സമ്മേളനം.





ടെലി. അബര്‍കോണ്‍ 2410.
42 ക്ലിഫ് ഗാര്‍ഡന്‍സ്.
ലണ്ടന്‍.
4 - 1 - 1931.



പ്രിയപ്പെട്ട കണ്ണന്,

ഫ്ബ്രുവരി 14 ആം തിയതി ഞാന്‍ വാര്‍സാലീസില്‍ നിന്നും ഇന്ത്യയിലേക്ക് തിരിക്കുകയാണെന്നും 27 ആം തിയതി ബോംബെയിലെത്തിച്ചേരുമെന്നും അറിയിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഈ കത്തെഴുതുന്നത്.

ഞാന്‍ എത്തിച്ചേര്‍ന്നയുടനെ അധഃകൃതവിഭാഗങ്ങളുടെ പ്രവര്‍ത്തനസമിതിയുടെ ഒരു മീറ്റിംഗ് വിളിച്ചു ചേര്‍ക്കാന്‍ താത്പര്യപ്പെടുന്നു. അതോടൊപ്പം നമ്മുടെ ഭാവി പരിപാടികളെക്കുറിച്ച് തീരുമാനങ്ങളെടുക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നമ്മുടെ സുഹൃത്തുക്കള്‍ക്ക് ഞാനുമായി ഒരു ചര്‍ച്ച നടത്താനുള്ള ഒരു അവസരം താങ്കള്‍ ഒരുക്കണമെന്ന കാര്യം ഞാന്‍ താങ്കളെ ചുമതലപ്പെടുത്തുന്നു. റാവു ബഹദൂര്‍ ശ്രീനിവാസന്‍ വാഴ്‌സാലിസില്‍ നിന്നും 6 ആം തിയതി തിരിക്കുകയാണെന്നും 20 ആം തിയതി ബോംബെയില്‍ വെച്ചു കാണാമെന്നും അറിയിച്ചിട്ടുണ്ട്. നിങ്ങളെ ല്ലാവരും ചേര്‍ന്ന് അദ്ദേഹത്തിന് ഹൃദ്യവും ഊഷ്മളവുമായ ഒരു സ്വീകരണം നല്കുമെന്ന് ഞാന്‍ കരുതുന്നു. വട്ടമേശ സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം ഉജ്വലവും, ഓരോ നിമിഷവും താനൊരു ഉത്തമവ്യക്തിത്വമാണെന്ന് തെളിയിക്കുകയായിരുന്നു വെന്നും മറ്റമുള്ള വസ്തുത നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

താങ്കളെ ഉടന്‍തന്നെ കണ്ടുമുട്ടാനാവുമെന്ന പ്രതീക്ഷയോടെ,
തികഞ്ഞ സത്യസന്ധതയോടെ,
നിങ്ങളുടെ,
ബി ആര്‍ അംബേഡ്കര്‍.