"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 1, ഞായറാഴ്‌ച

കടുക്ക (1976) - അയ്യപ്പപ്പണിക്കര്‍



💣കടിച്ചല്ലേ പിടിച്ചല്ലേ കടുപ്പം കാട്ടല്ലേ
കടുക്ക ഞാന്‍ കുടുച്ചോളാം അമ്മച്ചീയാ-
ക്കടുക്ക ഞാന്‍ കുടിച്ചേക്കാം.
കയിപ്പെന്നും പറേത്തില്ല കവര്‍പ്പെന്നും പറേത്തില്ല
കടുക്ക ഞാന്‍ കുടിച്ചേക്കാം പൊന്നമ്മച്ചീ ഈ
കടുക്ക ഞാന്‍ പിടിച്ചോളാം.
അടുക്കളക്കടക്കവും
കിടക്കറക്കൊതുക്കവും
കിടക്കുമ്പോള്‍ മുതുകത്തീ നിന്റെ
കടുക്കക്കഷായമെന്റെ നാക്കിലെക്കറയായ്


മൂക്കിലെ മറുകായ്
വാക്കിലെത്തെറിയായ്

കയ്യുരണ്ടം നീളംവെച്ചു കാലുരണ്ടും വണ്ണംവെച്ചു
കാതിരുണ്ടു കണ്ണിരുണ്ടു കവിളും വീര്‍ത്തു
അടിച്ചല്ലേ ഇടിച്ചല്ലേ അടിക്കുത്തില്‍ തൊഴിച്ചല്ലേ
കടുക്ക ഞാന്‍ കുടിച്ചേളാം ഇനിയുള്ള

പച്ചക്കടുക്ക
വെള്ളക്കടുക്ക
ചെമ്പിന്‍കടുക്ക

കടുക്കത്തോടിടിച്ചിട്ടു കലക്കിക്കഷായമാക്കി
കഴുത്തില്‍ക്കൂടിറക്കുമ്പോള്‍ അമ്മച്ചീ
കടിച്ചല്ലേ പിടിച്ചല്ലേ കടുപ്പം കാട്ടല്ലേ
കടുക്ക ഞാന്‍ കുടിച്ചേക്കാം.

ഇ-ക്കടുക്കയെല്ലാം കുടി-
ച്ചൊടുക്കം ചൊടിച്ചു നിന്റെ
കഴുത്തില്‍ കുടുക്കിടും ഞാന്‍ അമ്മച്ചീ
വടക്കും കിഴക്കും നോക്കി-
ത്തടിച്ചീ നീ കിടക്കുമ്പോള്‍
വെളിക്കെങ്ങും ഇറങ്ങല്ലേ പിന്നെ നിന്റെ
കടുക്കനും കിലുക്കനും എടുക്കും ഞാന്‍.

കടപ്പാട്: 'അയ്യപ്പപ്പണിക്കരുടെ തെരഞ്ഞടുത്ത കവിതകള്‍'. 1990 സാഹിത്യപ്രവര്‍ത്തക സഹകരണസംഘം. കോട്ടയം