"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 6, വെള്ളിയാഴ്‌ച

1982 ലെ മകരജ്യോതിസ് - കല്ലിയൂര്‍ പ്രസന്നരാജ്

ധനുവച്ചപുരം സുകുമാരന്‍
1982 ലെ മകരജ്യോതിസ് (അവലംബം: ധനുവച്ചപുരം സുകുമാരന്‍ 'രണരേഖ' മാസികയില്‍ എഴുതിയ ലേഖനം) കാണിക്കേണ്ടതിന്റെ തലേദിവസം വൈകുന്നേരം തിരുവനന്തപുരത്തുനിന്നും ധനുവച്ചപുരം സുകുമാരന്റെ നേതൃത്വത്തില്‍ 16 പേരടങ്ങുന്ന ഒരു സംഘം പൊന്നമ്പലമേട്ടിലെത്തുകയും 6. 45 ആയപ്പോള്‍ കാട്ടുചുള്ളികളും മറ്റും ആ പാറമേല്‍ കൂട്ടിവെച്ച് തീകത്തിക്കുകയും തുടര്‍ന്ന് 3 എലിവാണം കൊളുത്തി വിടുകയും ചെയ്തു. ഈ സമയം ഉച്ചഭാഷിണിയിലൂടെ ഇതൊരു കൃത്രിമ മകരജ്യോതിസാണെന്ന് ശബരിമലയില്‍ അനൗണ്‍സ് ചെയ്യുകയുണ്ടായെന്ന് അവിടെ അപ്പോഴുണ്ടാ യിരുന്ന ഭക്തന്മാരില്‍ നിന്ന് പിന്നീടറിഞ്ഞു.



അടുത്ത ദിവസം വൈകുന്നേരം വീണ്ടും പൊന്നമ്പലമേട്ടിലെത്തി. അവിടെ KLZ 3236, KLV 9098, KLP 7781, KLM 1001, തുടങ്ങിയ പൊലീസ് ജീപ്പുകളും KLU 2101, KLU 2526, KLU 2135 എന്നീ ഫോറസ്റ്റ് ജീപ്പുകളും മറ്റു ചില വാഹനങ്ങളും അവിടെ പാര്‍ക്ക് ചെയ്തിരുന്നു. 60 ല്‍ പരം പൊലീസുകാരും 25 ല്‍ ഏറെ ഫോറസ്റ്റ് ജീവനക്കാരും പൊന്നമ്പലമേട്ടില്‍ എത്തിയിരുന്നു. ജ്യോതിസ് കാണിക്കുന്നതിനുള്ള സമയമായപ്പോള്‍ സ്ഥിരമായി ജ്യോതിസ് കത്തിക്കാ നുള്ള പാറമേല്‍ നിന്നിരുന്നവരെ പിന്നിലേക്ക് തള്ളിമാറ്റിക്കൊണ്ട് പൊലീസുദ്യോഗസ്ഥന്മാര്‍ മുന്നില്‍ വന്നു. പൊലീസ് വലയത്തിനുള്ളില്‍ ഒരു ദേവസ്വം പ്രതിനിധി തകരപ്പാത്രത്തിലുള്ള കര്‍പ്പൂരം കത്തിച്ചുയര്‍ത്തി. പാത്രത്തിലെ ചൂട് കയ്യിലനുഭവപ്പെട്ടപ്പോള്‍ പാത്രം നിലത്തുവീഴുകയും അവിടെയുണ്ടായിരുന്ന കാട്ടുപുല്ലിന് തീപിടിക്കുകയും ചെയ്തു. അങ്ങനെ ജ്യോതിസ് കാട്ടുതീയായി മാറി.

അടുത്ത ദിവസത്തെ പത്രങ്ങള്‍ ഇതിനെസംബന്ധിച്ച റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചിരുന്നു. 'ഒന്നു രണ്ടു തവണയെങ്കിലും പൊന്നമ്പലമേട് കത്തിച്ചാമ്പലായതുതന്നെ എന്ന് ഭയന്നുപോയി.' - എന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട്.

-------------------------------------------------------------
*1984 ല്‍ യുക്തിചിന്ത ബുക്‌സ്, കല്ലിയൂര്‍, തിരുവനന്തപുരം പ്രസിദ്ധീകരിച്ച കല്ലിയൂര്‍ പ്രസന്നരാജിന്റെ 'മകരജ്യോതിസ് തട്ടിപ്പും പൊന്നമ്പലമേട്ടിലെ പൊലീസ് മര്‍ദ്ദനവും' എന്ന പുസ്തകത്തില്‍ നിന്നും.