"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 1, ഞായറാഴ്‌ച

പ്രൊഫ. രവിചന്ദ്രന്‍ സി യുടെ അംബേഡ്കര്‍ പ്രഭാഷണത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് 2017 ലെ പോസ്റ്റിംഗുകള്‍ ആരംഭിക്കുന്നു.

പ്രൊഫ. രവിചന്ദ്രന്‍ സി യുടെ അംബേഡ്കര്‍ പ്രഭാഷണത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് 2017 ലെ പോസ്റ്റിംഗുകള്‍ ആരംഭിക്കുന്നു. അംബേഡ്കറെ ചുറ്റിപ്പറ്റി രൂപപ്പെട്ട രണ്ട് മിത്തുകളെ പ്രധാനമായും പ്രൊഫസര്‍ പൊളിച്ചടുക്കുന്നുണ്ട്. ഒന്ന്, ഭരണഘടനാ നിര്‍മാണ കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം എം കെ ഗാന്ധിയുടെ ദാനമാണ് എന്നതും മറ്റൊന്ന്, ബംഗാളിലെ സ്ഥാനാര്‍ത്ഥിത്വം മുസ്ലീങ്ങളുടെ ദാനമാണെന്നതും. ഗാന്ധിയും കോണ്‍ഗ്രസും അംബേഡ്കറോട് എന്തു ചെയ്തു എന്നതും പ്രൊഫസര്‍ വ്യക്തമാക്കുന്നു....!!!!

ഇതുവരെ പോസ്റ്റുകള്‍ 3678. പോയവര്‍ഷം 1400 പോസ്റ്റുകള്‍. ഇതുവരെ 486214 പേര്‍ ബ്ലോഗ് സന്ദര്‍ശിച്ചു. ഇന്നലെ മാത്രം 1777 സന്ദര്‍ശകര്‍. ഇതുവരെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ ബാബാസാഹേബിന്റെ ആര്യന്മാരെ സംബന്ധിച്ച പോസ്റ്റിന് - 40565 പേര്‍. ഏറ്റവും കൂടുതല്‍ പോസ്റ്റുകളും ബാബാസാഹേബിന് തന്നെ. തൊട്ടടുത്ത് മഹാത്മാ അയ്യന്‍ കാളി. ഇപ്പോള്‍ നമ്മോടൊപ്പമുള്ള ഗുരുകാരണവന്മാരില്‍ ഏറ്റവും കൂടുതല്‍ പോസ്റ്റ് ദലിത് ബന്ധു എന്‍ കെ ജോസ് പിതാവിന്റേത്. തൊട്ടടുത്ത് കുന്നുകുഴി എസ് മണി.... ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ പ്രൊഫ. എസ് കൊച്ചുകുഞ്ഞിന്റെ എയ്ഡഡ് മേഖലയെ സംബന്ധിച്ച പോസ്റ്റിന് സന്ദര്‍ശിച്ചു - 1214 പേര്‍.... പരസ്പരം നന്ദി പറയുക...!!!! ജയ് ഭീം....!!!!