"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 9, തിങ്കളാഴ്‌ച

അയ്യന്‍ കാളിയുടെ പ്രജാസഭാ പ്രസംഗങ്ങള്‍; 24 ഫെബ്രുവരി 1919 - ഫീസെടുക്കുന്നതില്‍ നിന്ന് കണിയാര്‍ സമുദായക്കാരെ ഒഴിവാക്കല്‍


ശ്രീ എന്‍.പത്മനാഭന്‍ വൈദ്യന്‍ (Member Nominated)

കണിയാര്‍ സമുദായക്കാരുടെ കുട്ടികള്‍ക്ക് കഴിഞ്ഞ വര്‍ഷം പകുതി ഫീസ് സൗജന്യമനുവദിച്ചതിന് ശ്രീ എന്‍.പത്മനാഭവൈദ്യന്‍ മഹാരാജാവ് തിരുമനസ്സിന്റെ ഗവണ്‍മെന്റിനോട് നന്ദി പ്രകടിപ്പിച്ചു. എന്നിരുന്നാലും തന്റെ സമുദായത്തിന്റെ ദാരിദ്ര്യം, ഇംഗ്ലീഷു വിദ്യാഭ്യാസത്തിന്റെ കുറവ്, വിദ്യാഭ്യാസത്തിനു നിലവില്‍ വേണ്ടി വരുന്ന ഭാരിച്ച ചെലവ് ഇവയൊക്കെ കണക്കാക്കി അവരെ ഫീസ് ഒടുക്കുന്നതില്‍ നിന്നൊഴിവാക്കിത്തരണമെന്നദ്ദേഹം അഭ്യര്‍ത്ഥിക്കുകയുണ്ടായി.
ദിവാന്റെ മറുപടി:-എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ കിട്ടാനുള്ള ഫീസ് ഉപേക്ഷിക്കാന്‍ ഗവണ്‍മെന്റ് ഒരു സമുദായക്കാരെയും അനുവദിക്കുകയില്ല.

follow us on facebook

ആണ്‍കുട്ടികള്‍ക്കായുള്ള ഹയര്‍ഗ്രേഡ് ഇംഗ്ലീഷ് സ്‌കൂള്‍ കോട്ടാറില്‍ എത്രയും പെട്ടെന്നു പൂര്‍ത്തീകരിക്കുകയും പെണ്‍കുട്ടികള്‍ക്കായി ലോവര്‍ഗ്രേഡ് ഇംഗ്ലീഷ് സ്‌കൂള്‍ നാഗര്‍കോവില്‍ തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ ആവശ്യകത.

ശ്രീ ഡി.ഫ്രാന്‍സിസ് (Member Nominated)

മെമ്പര്‍ ശ്രീ ഡി.ഫ്രാന്‍സിസ് ഇപ്രകാരം ബോധിപ്പിച്ചു. കോട്ടാറുള്ള ഇംഗ്ലീഷ് ഹൈസ്‌ക്കൂള്‍ സ്ഥിതി ചെയ്യുന്നത് ശുചിത്വമില്ലാത്തതും അനാരോഗ്യകരമായതുമായ ഒരു സ്ഥലത്താണ്. അതിനാല്‍ കുട്ടികള്‍ വളരെ ബുദ്ധിമുട്ടനുഭവിക്കുന്നു. കുടിക്കാന്‍കൊള്ളാവുന്ന വെള്ളംകിട്ടുന്ന ഒരു കിണറില്ലാ ത്തതാണ് അടുത്ത കുറവ്. അവിടെയുള്ള അദ്ധ്യാപകരെക്കൂടാതെ 100 ആണ്‍കുട്ടികളും ഭക്ഷണം കഴിക്കുമ്പോള്‍ കുടിക്കാറുള്ളത് ഉപ്പുരസമുള്ള വെള്ളമാണ്. എന്നാല്‍ ഇപ്പോള്‍ പുതിയതായി നിര്‍മ്മിക്കുന്ന പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ സ്ഥലം എന്തുകൊണ്ടും ഉചിതമാണ്. അതുകൊണ്ട് ആ കെട്ടിടം എത്രയും പെട്ടെന്നു പണിതു തീര്‍ക്കാനദ്ദേഹമഭ്യര്‍ത്ഥിച്ചു. നാഗര്‍കോവിലില്‍ അടുത്തതായി ആവശ്യമുള്ളത്, ഇംഗ്ലീഷ് പഠനത്തിനായി ഒരു പെണ്‍പള്ളിക്കൂടം വേണമെന്നുള്ളതാണ്. കാരണം, അവിടെ ഒരു മിഷന്‍ സ്‌കൂളുണ്ടെങ്കിലും ആളുകള്‍ അവരുടെ പെണ്‍കുട്ടികളെ അവിടേയ്ക്കയക്കാറില്ല. ഇപ്പോള്‍ അവിടെ രണ്ടു ആണ്‍പള്ളിക്കൂടങ്ങളുള്ളതിനാല്‍ രണ്ടു പെണ്‍പള്ളിക്കൂടങ്ങള്‍ കൂടി ഉണ്ടാകുമെന്ന പ്രതീക്ഷയാണവിടെയുള്ളവര്‍ക്കുള്ളതെന്ന് മെമ്പര്‍ ധരിപ്പിച്ചു.

ദിവാന്റെ മറുപടി:- എല്ലാ കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇറാനിയേല്‍ താലൂക്കിലുള്ള ഇംഗ്ലീഷ് സ്‌കൂളിന്റെ സ്റ്റാന്‍ഡേര്‍ഡ് ആറാം തരം വരെ ഉയര്‍ത്തേണ്ടതിന്റെ അനിവാര്യത

ശ്രീ പി.കെ.കൃഷ്ണപിള്ള (Member Eraniel taluk)

അസംബ്ലിയുടെ പത്താമത്തെ സമ്മേളനം മുതല്‍ തുടര്‍ച്ചയായ എല്ലാ സമ്മേളനങ്ങളിലും ശ്രീ പി.കെ.കൃഷ്ണപിള്ള താന്‍ എഴുതി തയ്യാറാക്കിയ നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും അവ എല്ലാ സഭയിലും പ്രത്യേകമായി ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നതാണെന്ന് പറഞ്ഞു. അതേ തുടര്‍ന്നു അതേ വിധത്തില്‍ നല്‍കപ്പെട്ട നിവേദനങ്ങള്‍ക്കൊക്കെ പരിഹാരമുണ്ടായതുമറിയാന്‍ കഴിഞ്ഞു. ഇറാനിയേല്‍ താലൂക്ക് നികുതി വരുമാനത്തിലും, ജനസംഖ്യയിലും, മറ്റു പല പ്രധാന കാര്യങ്ങളിലുമൊന്നും മറ്റു താലൂക്കുകളേക്കാള്‍ പ്രാധാന്യം കുറഞ്ഞ ഒന്നല്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മോണോസൈറ്റ് മറ്റു ധാതുദ്രവ്യങ്ങള്‍ എന്നിവയുടെ ലഭ്യതയുള്ള താലൂക്കെന്ന പ്രാധാന്യവുമുണ്ട്. അതും കൂടാതെ അസംസ്‌കൃതപദാര്‍ത്ഥങ്ങളായ കരിമ്പന പഹനാര്, കരിപ്പുകട്ടി, (പനംചക്കര) എന്നിവയുടെ കച്ചവടം ഇവിടെ സമൃദ്ധമാണ്. 52 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ചതാ ണിവിടൊരു പ്രാഥമിക ഇഗ്ലീഷ് വിദ്യാലയം. ഇവിയൊരു ഉയര്‍ന്ന നിലവാരത്തിലു ള്ളൊരു സ്‌കൂള്‍ വേണമെന്ന ആളുകളുടെ നിരന്തരാവശ്യം ഉത്തരം കിട്ടാത്ത പ്രശ്‌നമായി ഇന്നും അവശേഷിക്കുന്നു. ചുറ്റുപടാമുമുള്ള എല്ലാ പ്രദേശങ്ങളും ജനങ്ങളുടെ അധിവാസംകൊണ്ട് നിറഞ്ഞിരിക്കുന്നു. അധികൃതര്‍ ഒരു ഉന്നതവിദ്യാഭ്യാസം സ്‌കൂള്‍ സ്ഥാപിക്കയാണെങ്കില്‍ ധാരാളം കുട്ടികള്‍ പഠിക്കാനുണ്ടാകും.

ദിവാന്‍ :- കൊട്ടാരക്കരയിലെയും നെയ്യാറ്റിന്‍കരയിലെയും സമാന സാഹചര്യങ്ങളിലെ നിയമങ്ങള്‍ ഇറാനിയല്‍ താലൂക്കുകാരും പാലിക്കുമെങ്കില്‍ അടുത്ത അദ്ധ്യയനവര്‍ഷം നാലാം തരം ക്ലാസ് (Form IV) ആരംഭിച്ചുകൊണ്ട് സ്‌കൂളിന്റെ നിലവാരമുയര്‍ത്തുന്നതില്‍ യാതൊരെതിര്‍പ്പുമില്ല.

മേല്‍ ചൊന്ന കാര്യങ്ങളെ സംബന്ധിച്ച ഒരു വിശദീകരണക്കുറിപ്പ് നല്‍കണമെന്നും ജനങ്ങളുമായി ചര്‍ച്ച ചെയ്ത് അവര്‍ക്കു കൃത്യമായൊരു മറുപടി കൊടുക്കാനതുപകരിക്കുമെന്നും മെമ്പറാവശ്യപ്പെടുകയുണ്ടായി.

ദിവാന്റെ മറുപടി:- മെമ്പര്‍ക്ക് ഉടന്‍ തന്നെ എല്ലാ കാര്യങ്ങളും പ്രതിപാദിച്ചുകൊണ്ട് കുറിപ്പ് നല്‍കുന്നതായിരിക്കും.