"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 15, ഞായറാഴ്‌ച

അസ്പൃശ്യന്റെ അടിയാളത്തത്തിന് കാരണം ഹിന്ദുമതം!


👉(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 3)

കീഴാളര്‍ എന്ന് വാര്‍ഡ് വിളിക്കുന്ന തരത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഉണ്ടായിരുന്നിട്ടുണ്ട്. റോമക്കാര്‍ക്ക് അടിമകള്‍; സ്പാര്‍ട്ടക്കാര്‍ക്ക് ഹെലോട്ടുകള്‍; ബ്രിട്ടീഷുകാര്‍ക്ക് വില്ലെനുകള്‍; അമേരിക്കക്കാര്‍ക്കു നീഗ്രോകള്‍; ജര്‍മന്‍കാര്‍ക്ക് യഹൂദര്‍ അതുപോലെ ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്ക് അസ്പൃശ്യര്‍. എന്നാല്‍ അസ്പൃശ്യര്‍ നേരിടുന്ന മാതിരി ഒരു ദുര്‍വിധി മറ്റാര്‍ക്കുമുണ്ടായിട്ടില്ല. അടിമത്തവും അടിയാള ത്തവും വില്പനയും അപ്രത്യക്ഷമായി. എന്നാല്‍ അസ്പൃശ്യത ഇന്നും














നിലനില്ക്കുന്നു. അത് ഹിന്ദുമതം നിലനില്ക്കുന്നിടത്തോളം തുടരുകയും ചെയ്യും. ഒരു അസ്പൃശ്യന്റെ സ്ഥിതി ഒരു യഹൂദന്റെ സ്ഥിതിയേക്കാള്‍ മോശമാണ്. യഹൂദന്റെ ദുരിതം സ്വയംകൃതമാണ്. അസ്പൃശ്യരുടെ ദുരിതം അത്തരത്തില്‍പ്പെട്ടതല്ല. മൃഗീയമായ ബലപ്രയോഗത്തേക്കാള്‍ ദുരിതങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കൃത്യത തെറ്റിക്കാത്ത ഹിന്ദുമതത്തിന്റെ ബോധ പൂര്‍വമായ ഹീനകൃത്യത്തിന്റെ ഫലമാണത്; യഹൂദര്‍ വെറുക്കപ്പെടുന്നു. എന്നാല്‍ അയാള്‍ക്ക് വളരാന്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നില്ല. അസ്പൃശ്യര്‍ വെറുക്കപ്പെടുന്നു എന്നു മാത്രമല്ല അയാള്‍ക്ക് ഉയരാനുള്ള എല്ലാ അവസരങ്ങളും നിഷേധിക്കപ്പെടുന്നു. എന്തൊക്കെയായിട്ടും അസ്പൃശ്യരെ ആരും ശ്രദ്ധിക്കുന്നില്ല. അറുപതു ദശലക്ഷം ആത്മാക്കള്‍ അവഗണി ക്കപ്പെടുന്നു. അവരുടെ താത്പര്യങ്ങള്‍ ആരും ഏറ്റെടുക്കുന്നില്ല.