"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 8, ഞായറാഴ്‌ച

ജാതിയുടെ ഉത്പത്തിയുടെ വിശദീകരണം


അംബേഡ്കര്‍ പറഞ്ഞു...
(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1 പേജ് 6)

👉പ്രസിദ്ധരായ നരവംശശാസ്തരജ്ഞന്മാരുടെ അഭിപ്രായത്തില്‍, ഇന്ത്യയിലെ ജനങ്ങള്‍ ആര്യന്മാരുടേയും ദ്രാവിഡരുടേയും മംഗോളിയരുടേയും സ്‌കിത്തിയരുടേയും സങ്കരമാണ്. ഇച്ചൊന്ന ജനവര്‍ഗങ്ങളെല്ലാം നൂറ്റാണ്ടുകള്‍ക്കു മുമ്പ്, അവര്‍ ഗോത്രങ്ങളായിരുന്ന ഘട്ടത്തില്‍, പലപല ദിക്കുകളില്‍ നിന്ന് വിവിധ സംസ്‌കാരങ്ങളുമായി ഇന്ത്യയില്‍ എത്തിച്ചേര്‍ന്നവരാണ്. അവരെല്ലാം ഊഴമനുസരിച്ച് മുന്‍ഗാമികളുമായി യുദ്ധം ചെയ്ത് രാജ്യത്തിനകത്ത് ഞെരുങ്ങിക്കടന്നുവരുകയും ആദ്യത്തെ വിദ്വേഷത്തിനു ശേഷം ശാന്തരായ അയല്‍ക്കാരായി അധിവാസമുറപ്പി ക്കുകയും ചെയ്തു. നിരന്തര സമ്പര്‍ക്കത്തിലൂടെയും പരസ്പര സംസര്‍ഗത്തി





 ലൂടെയും അവര്‍ ഒരു പൊതു സംസ്‌കാരം വിരിയിച്ചെടുത്തു. അത് അവരുടെ പ്രത്യേക സംസ്‌കാരങ്ങളെ ഉല്ലംഘിച്ചുനിന്നു. വിവിധ ജനവിഭാഗങ്ങള്‍ തമ്മില്‍ പൂര്‍ണമായ ഒരു സംയോജനം ഉണ്ടായിട്ടില്ലെന്നത് നേരാണ്. ഇന്ത്യക്കകത്ത് ഒരു സഞ്ചാരി കാണുന്ന മനുഷ്യര്‍ ഒന്നുപോലെയല്ല. നിറത്തിലും ശരീരഘടനയിലും വ്യത്യസ്തത പുലര്‍ത്തുന്ന മനുഷ്യരാണ് തെക്കും വടക്കും വടക്കുകിഴക്കും പടിഞ്ഞാറുമുള്ളത്. പക്ഷെ സംയോജനം മാത്രമല്ല ഐകരൂപ്യത്തിന്റെ മാനദണ്ഡം - നരവംശശാസ്ത്രപരമായി എല്ലാ ജനതയും സങ്കരമാണ്. സാംസ്‌കാരികമായ ഐക്യമാണ് ഐകരൂപ്യ ത്തിന്റെ അടിസ്ഥാനം. ഈ നിലപാട് സ്വീകരിച്ചുകൊണ്ട് പറയട്ടെ, സാംസ്‌കാരികമായ ഐക്യത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡ ത്തിനെതിര്‍നില്ക്കാന്‍ മറ്റൊരു രാജ്യമില്ല. ഇന്ത്യക്ക് ഭൂശാസ്ത്രപരമായ ഐക്യംമാത്രമല്ല ഉള്ളത്. എല്ലാറ്റിനുമപരിയായി മൗലികതരവും അഗാധതരവുമായ ഒരു ഐക്യമുണ്ട് - രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ വ്യാപിച്ചുനില്ക്കുന്ന നിര്‍വിവാദപരമായ സാംസ്‌കാരികകൈക്യം! എന്നാല്‍ ഈ ഐകരൂപ്യം ജാതിയുടെ വിശദീകരണത്തിനു വിഷമം സൃഷ്ടിക്കുന്നു. ഹൈന്ദവസമൂഹം പരസ്പരം വേറിട്ടു നില്ക്കുന്ന ഘടക ങ്ങളുടെ ഒരു ഫെഡറേഷന്‍ ആയിരുന്നെങ്കില്‍ കാര്യം എളുപ്പമായേനെ. എന്നാല്‍ നേരത്തേതന്നെ ഏകരൂപമായി വര്‍ത്തിച്ചിരുന്ന ഒരു ഘടക ത്തിന്റെ ഭാഗമാണ് ജാതി. അതിനാല്‍ ജാതിയുടെ ഉത്പത്തിയുടെ വിശദീകരണം, ഭാഗംവെക്കലിന്റെ വിശദീകരണമാണ്.