"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 9, തിങ്കളാഴ്‌ച

ജാതിയുടെ ലക്ഷണമായി ഫ്രഞ്ച് പണ്ഡിതന്‍ മി. സെനാര്‍ട് മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടിനുള്ള മറുപടി.(ഡോ. അംബേഡ്കര്‍. സമ്പൂര്‍ണകൃതികള്‍ വാല്യം 1. പേജ് 7, 8)

'സൈദ്ധാന്തികമായി പാരമ്പര്യത്തില്‍ അധിഷ്ഠിതമായ കെട്ടുറപ്പുള്ള ഒരു സമിതി; കാലാകാലങ്ങളില്‍ പൂര്‍ണ സമ്മേളനം നടത്തുന്ന കാര്യാലോചനാ സമിതിയും ഒരു തലവനുമുള്ള സ്വതന്ത്ര സംഘടന; തൊഴിലുകൊണ്ട് പരസ്പരബദ്ധരും വിവാഹവേളകളിലും ആചാര ഭക്ഷണപ്രശ്‌നങ്ങളിലും മറ്റും ഒന്നിക്കുന്ന അംഗങ്ങളുടെ സംഘടന......'- മി. സെനാര്‍ട്ട്.അംബേഡ്കര്‍ പറഞ്ഞു; സെനാര്‍ട്ടില്‍ നിന്ന് തുടങ്ങാം. ജാതിയുടെ ലക്ഷണമായി, 'അശൗചം' (അശുദ്ധി) എന്ന ആശയം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത് ജാതിയുടെ മാത്രമായ ഒരു പ്രത്യേകതയല്ല. സാധാരണയായി ഇത് ഉത്ഭവിക്കുന്നത് പൗരോഹിത്യപരമായ ആചാരപരതയിലാണ്. വിശുദ്ധി സംബന്ധമായ പൊതുവിശ്വാസത്തെ ബാധിക്കുന്ന ഒരു പ്രത്യേകതയുമാണിത്. തത്ഫലമായി അതിന് ജാതിയോടുള്ള അവശ്യബന്ധം ജാതിയുടെ പ്രവര്‍ത്തനത്തിനു നാശമുണ്ടാക്കാതെതന്നെ നിഷേധിക്കാവുന്നതാണ്. ഏറ്റവും ഉയര്‍ന്ന തട്ടില്‍ നില്ക്കുന്നത് പൗരോഹിത്യ ജാതിയാണെന്നതുകൊണ്ടുമാത്രമാണ് 'അശുദ്ധി' എന്ന ആശയം ജാതിയോട് ബന്ധിക്കപ്പെടുന്നത്. പുരോഹിതന്മാരും പരിശുദ്ധിയും പുരാതനമിത്രങ്ങളാണ്. അതിനാല്‍ മതപരമായ രുചിഭേദം വരുമ്പോള്‍ മാത്രമേ ജാതിക്ക് അശുദ്ധി ലക്ഷണമായി ഭവിക്കുന്നുള്ളൂ. പുറത്തുള്ളവരുമായി മിശ്രഭോജനമില്ലെന്നതാണ് ജാതിയുടെ ഒരു ലക്ഷണമായി കരുതപ്പെടുന്നത്. ഈ വാദഗതിക്കു പുതുമയുണ്ടെങ്കിലും നെസ്ഫീല്‍ഡ് കാര്യത്തെ കാരണമായി തെറ്റിദ്ധരിച്ചിരിക്കുന്നു. സ്വയം വലയിതമായ ഒരു ഘടകമെന്ന നിലയില്‍ ജാതി അതിലെ അംഗങ്ങളുടെ ഭോജനമുള്‍പ്പെടെയുള്ള സാമൂഹിക സംസര്‍ഗം പരിമിതപ്പെടുത്തുന്നത് സ്വാഭാവികമാണ്. അതിനാല്‍ പുറത്തുള്ളവരോടൊത്ത് മിശ്രഭോജനം നടത്താത്ത അവസ്ഥ നിശ്ചിതമായ ഒരു നിരോധനത്തിന്റെ അനന്തര ഫലമല്ല. ജാതിയുടെ സ്വാഭാവികമായ പരിണതഫലമാണത് - അതായത് ഒഴിഞ്ഞു മാറ്റം. ഒഴിഞ്ഞുമാറ്റം കൊണ്ടുണ്ടായ പന്തിഭോജനമില്ലായ്മ ഒരു മതാനുശാസനത്തിന്റെ നിരോധനസ്വഭാവമാര്‍ജിച്ചു എന്നതില്‍ സംശയമില്ല. എന്നാല്‍ അത് പില്ക്കാലത്തുണ്ടായ ഒരു പരിണാമമാണ്. റിസ്‌ളേയുടെ നിര്‍വചനത്തില്‍ ശ്രദ്ധാര്‍ഹമായി ഒന്നുമില്ല.

ഇനി ഡോ. കേത്കറുടെ നിര്‍വചനത്തിലേക്കു കടക്കാം. വിഷയവിശദീകര ണത്തിന് സഹായകമാണിത്. അദ്ദേഹം ഒരു സ്വദേശി മാത്രമല്ല, ജാതിയെ പ്പറ്റിയുള്ള പഠനത്തില്‍ നിരൂപണപരമായ വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കുകയും, തുറന്ന മനസ്സോടെ സമീപിക്കുകയും ചെയ്യുന്ന ഒരു പണ്ഡിതനാണ്. പരിഗണനാര്‍ഹമാണ് അദ്ദേഹത്തിന്റെ നിര്‍വചനം. അദ്ദേഹം ജാതിയെ നിര്‍വചിക്കുന്നത് അതിന് ജാതിവ്യൂഹവുമായുള്ള ബന്ധം മുന്‍നിര്‍ത്തി യാണ്. മാത്രമല്ല, ഒരു വ്യൂഹത്തില്‍ ഒരു പ്രത്യേക ജാതിയുടെ അസ്തിത്വം നിര്‍ണയിക്കുന്ന അവശ്യഘടകങ്ങളില്‍ മാത്രമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറ്റുള്ളതെല്ലാം അപ്രധാന്യമെന്നുകണ്ട് ഒഴിവാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ നിര്‍വചന ത്തില്‍ അല്പം ചിന്താക്കുഴപ്പം കടന്നുകൂടിയിട്ടുണ്ടെന്ന് പറയാതെ വയ്യ. അതൊഴിച്ചാല്‍ അത് വ്യക്തവും ദീപ്തവുമാണ്. മിശ്രവിവാഹനിരോധനവും സ്വയംഭൂത്വവും രണ്ട് ലക്ഷണങ്ങളായിട്ടാണ് അദ്ദേഹം കാണുന്നത്. എന്നാല്‍ ഇത് രണ്ടും ഡോ. കേത്കര്‍ സങ്കല്പിക്കുന്നതുപോലെ രണ്ട് വ്യത്യസ്ത കാര്യങ്ങളല്ല, ഒരേവസ്തു വിന്റെ രണ്ട് ഭാവങ്ങള്‍ മാത്രമാണ്. മിശ്രവിവാഹം (ഗോത്രബാഹ്യവിവാഹം) നിരോധിച്ചാല്‍ അതിന്റെ ഫലം സംഘത്തില്‍ പിറക്കുന്നവരുടെ അംഗത്വം പരിമിതമാകുന്നു എന്നതാണ് അതിനാല്‍ ഇത് രണ്ടും ഒരു പതക്കത്തിന്റെ രണ്ട് വശങ്ങള്‍ തന്നെ.