"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 14, ശനിയാഴ്‌ച

പി ജി സദാനന്ദന്‍




ജനനം: 24 - 11 - 1954.
അച്ഛന്‍: കെ പി ഉമാപ്രസാദ്, അമ്മ: കെ പി ഗൗരി.

ദൃശ്യ - ശ്രാവ്യ മാധ്യമങ്ങള്‍ക്കുവേണ്ടി ഒട്ടനവധി പരിപാടികള്‍ സംവിധാനം ചെയ്തിട്ടുണ്ട്. എസ് എല്‍ പുരം സദാനന്ദന്‍, പാറപ്പുറത്ത് എന്നിവരെക്കുറിച്ചുള്ള ഡോക്യുമെന്ററികള്‍ ശ്രദ്ധേയം. ടെലിസീരിയലുകള്‍, ഡോക്യുമെന്ററികള്‍, റേഡിയോ നാടകങ്ങള്‍ എന്നിവ. ഏറെ അമേറ്റര്‍ - പ്രൊഫണല്‍ നാടകങ്ങളുടെ സംവിധായകനും നടനും ഗാനരചയിതാവും. പി ആര്‍ ശ്യാമള: വ്യക്തിയും സാഹിത്യകാരിയും എന്ന ഗ്രന്ഥത്തിന്റെ എഡിറ്റര്‍മാരില്‍ ഒരാള്‍. മിശ്രവിവാഹസമിതി സില്‍വര്‍ ജൂബിലി സൂവനീര്‍ - 2012, ചീഫ് എഡിറ്റര്‍. ഇപ്പോള്‍ മലയാളസാഹിതി ഡോട്ട് കോം വെബ്‌പോര്‍ട്ടല്‍ മാഗസിന്റെ ചീഫ് എഡിറ്റര്‍.













കൃതികള്‍

തരിശുനിലങ്ങള്‍ക്കപ്പുറം (നോവല്‍ 1979)
വഴിമുട്ടിയവര്‍ (കഥകള്‍ 1979)
ബാലസാഹിത്യമഞ്ജരി (ബാലസാഹിത്യം 1987)
ടോള്‍സ്‌റ്റോയ് കഥകള്‍ (ബാലസാഹിത്യം 1987)
ആശാന്റെ കാവ്യകഥകള്‍ (ബാലസാഹിത്യം 1987)
സിനിമാക്വിസ് (പ്രശ്‌നോത്തരി 2004)
യാത്രകള്‍ ഇങ്ങനെയൊക്കെയാണ് (കഥകള്‍ 2004)
അലയമണികള്‍ (നോവല്‍ 2005)
മഹാനദി (നോവല്‍ 2005)
സിനിമയുടെ നീതിസാരം (ചലച്ചിത്രപഠനം 2006)
വാടകവീടുകള്‍ (കഥകള്‍ 2010)
നാടകം: കലയും കാഴ്ചയും (നാടകപഠനം - 2013)
സിനിമയുടെ അടരുകളും അടിവേരുകളും (ചലച്ചിത്രപഠനം 2016)
(ഒട്ടാകെ 16 കൃതികള്‍)

പുരസ്‌കാരങ്ങള്‍

കേരളസാഹിത്യസമിതി അവാര്‍ഡ് - (മഹാനദി - നോവല്‍), മിശ്രവിവാഹസമിതി പുരസ്‌കാരം, വഞ്ചിനാട് കലാവേദി അംഗീകാരം, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അവാര്‍ഡ് (സിനിമയുടെ നീതിസാരം), കേരള സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് (സിനിമയുടെ അടരുകളും അടിവേരുകളും - ചലച്ചിത്രപഠനം - 2016)

ഭാര്യ: ടി ശ്യാമളഅമ്മ.
മക്കള്‍: എസ് ലോററ്റ്, എസ് ലോവല്‍, എസ് തനുജ.
മരുമക്കള്‍: എസ് മിനി ലോററ്റ്, അമ്പിളിദേവി ലോവല്‍, എസ് ശരണ്‍കുമാര്‍
പേരക്കുട്ടികള്‍: പൂജ ലോററ്റ്, നിരഞ്ജന്‍ ശരണ്‍, അമര്‍നാഥ് ലോവല്‍, നേഹ ലോററ്റ്.

മേല്‍വിലാസം: ഗൗരീശങ്കരം; റ്റിസി. 8/1254 (12), ജനശക്തിനഗര്‍, 74B, പൊങ്ങുംമൂട്, തിരുവനന്തപുരം: 695 011.
Ph. 9446493457