"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഫെബ്രുവരി 9, വ്യാഴാഴ്‌ച

കഴിവ്..., സംവരണം... ചിലവിശദീകരണങ്ങള്‍




എല്ലാ കഴിവുകളും എല്ലാവരിലും തുല്യമാണ്. ഇവിടെ ചില സമുദായങ്ങള്‍ ജനിക്കുന്നതുതന്നെ കഴിവോടുകൂടിയാണ് എന്ന് സങ്കലിപിച്ചാണ് ജാതിവ്യവസ്ഥ ചിട്ടപ്പെടുത്തിയിട്ടുള്ളത്. അവരാണ് കഴിവ് എല്ലാവരിലും തുല്യമല്ല എന്ന് തീര്‍പ്പ് കല്പിക്കുന്നത്.











കഴിവ് എല്ലാവരിലും തുല്യമാണ്. പക്ഷെ അധികാരം തുല്യമല്ലല്ലോ. കുറച്ചു പേര്‍ എല്ലാ അധികാരങ്ങളും കയ്യടക്കി വെച്ചരിക്കുന്നു. ഇവര്‍ കരുതുന്നത് മറ്റുള്ളവര്‍ കഴിവ് കെട്ടവരാണെ ന്നാണ്. അവരുയര്‍ത്തിയ അധികാരക്കോട്ടയെ പിളര്‍ക്കുന്നതാണ് സംവരണം.

എന്നാല്‍ കഴിവിന് ഒരു നിലവാരം (റേറ്റിംഗ്) കൊടുക്കുകയാണെങ്കില്‍ ഉന്നത നില ദലിതര്‍ക്കു തന്നെ കൊടുക്കേണ്ടിവരും. വായില്‍ പൊന്നിന്‍കരണ്ടിയുമായി ജനിക്കുന്നവന്റെ കഴിവും ഒന്നുമില്ലായ്മയില്‍ നിന്നും ഉയര്‍ന്നുവരുന്നവന്റെ കഴിവും അതിന്റെ പാരമാര്‍ത്ഥിക തലത്തിലില്‍ തുല്യമാണെങ്കില്‍ പോലും ഒന്നുമില്ലായ്മയില്‍ നിന്നും ഉയര്‍ന്നുവരുന്നവന്റെ കഴിവിന് മുന്തിയ പരിഗണന കൊടുക്കേണ്ടതുണ്ട്. ഉദാഹരണങ്ങള്‍ നോക്കൂ-

1) ഝാന്‍സിയിലെ ഒരു സ്‌കൂളില്‍ നിന്നും ഗുമസ്തനായി വിരമിച്ച വയോവൃദ്ധനായ ഭഗവാന്‍ദാസ് അഹിവാര്‍ എന്ന ദലിതന് പ്ലസ് ടു വിദ്യാഭ്യാസം നേടാന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ ഏറ്റവും കൂടുതല്‍ പിഎച്ച്. ഡി ബിരുദം നേടിയ അംഗങ്ങളുള്ള കുടുംബനാഥന്‍ എന്ന നിലയില്‍ ഭഗവാന്‍ ദാസ് 'ദി ലിംകാ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സി'ല്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഭഗവാന്‍ദാസിന്റെ അഞ്ച് മക്കളാണ് ഡോക്ടറേറ്റ് നേടിയിട്ടുള്ളത്.

2) മുംബെയിലെ സുനില്‍ ജാടവ് എന്ന ചെറുപ്പക്കാരനായ ദലിതന്‍ നാല് ഡിഗ്രി സ്വന്തമാക്കിയിരിക്കുന്നു. അതില്‍ ഒന്ന് ടാറ്റാ ഇന്സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ നിന്നുള്ള സോഷ്യോളജി എം എയാണ്. ജോലിയിലോ, സുനില്‍ മുബൈ മുനിസിപ്പാലിറ്റിയിലെ സ്‌കാവെഞ്ചര്‍ ജീവനക്കാരനാണ്...!!! ഇതാണ് ഒരു വിദ്യാസമ്പന്നന് രാഷ്ട്രം നീക്കിവെക്കുന്ന ബഹുമതികള്‍.

കഴിവ് പരിഗണിക്കപ്പെടാത്തിടത്ത് സംവരണം ഒരു സമരായുധമാണ്. അല്ലാതെ കഴിവ് ഇല്ലാത്തവര്‍ നേടിയെടുക്കുന്ന 'ആനുകൂല്യ'മല്ല സംവരണം..!!!!