"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 31, വെള്ളിയാഴ്‌ച

സ്വപ്‌ന സുന്ദരി....!!!!


🔗 This Slum In Chennai Will Smash Your Notions Of What Indian Slums Are All About: I thought that the slum, ravaged by the 2004 tsunami and the floods in 2016, would be in a bad shape. But, I was wrong.

സുല്‍ത്താന്‍ ഗൗതം ഷാ അഥവാ ഗൗതം പബ്ലിക്കേഷന്‍സ്....!!!!



🔗 Educate, agitate, organise: Publishing houses specialising in books by and about Dalits are changing the discourse of the mainstream, one step at a time

ഹിന്ദുക്കള്‍ പ്രാദേശിക നിയോജകമണ്ഡലത്തിനുവേണ്ടി അങ്കം വെട്ടിയതെന്തിന്? ഡോ. അംബേഡ്കര്‍ പറഞ്ഞു....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 15)

👉 ഹിന്ദുക്കളുടെ നോമിനിയായും ചട്ടുകമായും പ്രവര്‍ത്തിച്ചു കൊ ള്ളാമെന്നു സമ്മതിക്കാത്ത ഒറ്റ അസ്പൃശ്യനും സംയുക്ത നിയോജകമണ്ഡലത്തില്‍ വിജയിക്കില്ല. അവിടെ അസ്പൃശ്യരുടെ ജനസംഖ്യാനുപാതം 1 : 24 മുതല്‍ 1: 49 വരെ ആണ്. ഹിന്ദുക്കള്‍ക്ക് സംയുക്ത നിയോജകമണ്ഡലം ഒരു 'ചീത്ത നഗര'മാണ്. ഹിന്ദുക്കളുടെ നോമിനിയായ ഒരുവനെ അസ്പൃശ്യ രുടെ സ്ഥാനാര്‍ത്ഥിയായി ജയിപ്പിക്കാന്‍ ഹിന്ദുക്കള്‍ക്കു കഴിയും. അസ്പൃശ്യരുടെ സാമുദായിക പദ്ധതിയെ ഹിന്ദുക്കള്‍ അവരുടെ ദേശീയ പദ്ധതികൊണ്ട് എതിര്‍ക്കുന്നത് ഏതെങ്കിലുമൊരു തത്വത്തിനുവേണ്ടിയോ രാഷ്ട്രത്തിനുവേണ്ടിയോ ഉള്ള സമരമല്ല. 

പുസ്തകം: ഒളിവിലെ ഓര്‍മകള്‍ - കല്ലറ സുകുമാരന്‍


📚മണ്ണ്, കണ്ടന്‍ചിറ, ഒളിവിലെ ഓര്‍മകള്‍ - എന്നീ മൂന്ന് ചെറുകവിതകളുടെ സമാഹാരമാണ് ഈ പ്രസിദ്ധീകരണം. മൂന്നും ഒരുപോലെ ദലിത് കവിതകളാണ്. ഏതാനും ദശാബ്ദങ്ങള്‍ക്കു മുമ്പ് ദലിതര്‍ അനുഭവിക്കേണ്ടിവന്ന പീഢനങ്ങളുടേയും യാതനകളുടേയും ഒരു കേവല നഖചിത്രം മാത്രമാണിത്.

നോര്‍വെയിലെ അംബേഡ്കര്‍ ജയന്തി ആഘോഷം....!!!


👉 വിദേശകാര്യ മന്ത്രാലയത്തിന്റേയും ഡിപ്ലോമാറ്റുകളുടേയും ആഭിമുഖ്യത്തില്‍ തലസ്ഥാനാമയ ഓസ്ലോയില്‍ 125 ആം ജയന്തി ആഘോഷപരിപാടികള്‍ നടന്നു. പാകിസ്ഥാന്റേയും അഫ്ഗാനി സ്ഥാന്റേയും മ്യാന്‍മറിന്റേയും അംബാസഡര്‍മാര്‍ പങ്കെടുത്തത് ചടങ്ങിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു....!!!!

Dr. B. R. Ambedkar | MEA

ജിതിന്‍.. പാടുന്നു...!!!

ലാലിബായ്.......!!!!! 10 വയസുള്ളപ്പോള്‍ മുതല്‍ ഞാനൊരു മാനുവല്‍ സ്‌കാവെഞ്ചറാണ്....!!!!


By The Age Of 10, I Was A Manual Scavenger. This Is My Story: My name is Lalibai and I didn’t burn my neighbour’s house. I don’t know who did it. Yet I was accused of burning the neighbour’s house and his livestock.

ചിതറിയവര്‍: തെറ്റിദ്ധരിക്കപ്പെട്ട സംവരണത്തെ മുന്‍നിര്‍ത്തി ചില നിര്‍ദ്ദേശങ്ങള്‍..?


🎥 2004 ല്‍ ഇറങ്ങിയ മലയാള സിനിമയാണ് 'ചിതറിയവര്‍'. സംവരണം ഒഴിവാക്കപ്പെടേണ്ട ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണെന്ന് ഈ സിനിമ വിലയിരുത്തുന്നു. പ്രമുഖ സാഹിത്യ നിരൂപകനും നോവലിസ്റ്റുമായ എം കെ ഹരികുമാര്‍ തയാറാക്കിയ കഥയാണ് സിനിമക്ക് ആധാരമാകുന്നത്. ഉന്നത വിദ്യാഭ്യാസം നേടുന്ന ദലിതര്‍ സംവരണത്തെ സര്‍ക്കാരുദ്യോഗം നേടുന്നതിനുള്ള അവസരമായി കാണാതെ, തങ്ങളുടെ ശേഷികള്‍ വിനിയോഗിച്ച് തൊഴില്‍ മേഖലസൃഷ്ടിച്ചുകൊണ്ട് മുന്നേറണമെന്ന ഒരു നിര്‍ദ്ദേശം ഈ സിനിമ മുന്നോട്ടു വെക്കുന്നു. ദലിതുകള്‍ക്ക് പുരോഗതിയു ണ്ടാകാത്തതും അവരുടെ സാംസ്‌കാരിക പാരമ്പര്യത്തില്‍ത്തന്നെ തളഞ്ഞുകൂടി കിടക്കേണ്ടിവരുന്നതും സംവരണമെന്ന പഴഞ്ചന്‍ ഏര്‍പ്പാടിനെ കൂടുതലായി ആശ്രയിക്കുന്നതുകൊണ്ടാണെന്നും ഈ സിനിമ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങളില്‍ സൂചനകളുണ്ട്.

2017, മാർച്ച് 30, വ്യാഴാഴ്‌ച

എലേനര്‍ സെലിയറ്റ്.....!!!!

പ്രത്യേക (സാമുദായിക) നിയോജകമണ്ഡലങ്ങള്‍ എന്തിന്? ഡോ. അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 14)

👉 അസ്പൃശ്യരുടെ നിയമസഭാ പ്രതിനിധികള്‍ അസ്പൃശ്യര്‍ തന്നെ ആയിരിക്കണമെന്ന് ഹിന്ദുക്കള്‍ സമ്മതിക്കുന്നു. അപ്പോള്‍ അസ്പൃശ്യരായ പ്രതിനിധികളെ തെരഞ്ഞെടുക്കേണ്ടത് അസ്പൃ ശ്യര്‍ തന്നെയാണെന്ന് സിദ്ധിക്കുന്നു. ഇത് ശരിയായ ഒരു നിലപാടാണെങ്കില്‍ അസ്പൃശ്യര്‍ക്ക് യഥാര്‍ത്ഥ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ കഴിയുന്ന ഏക സംവിധാനം പ്രത്യേക നിയോജക മണ്ഡലസംവിധാനമാണ്. പ്രത്യേക നിയോജക 

2017, മാർച്ച് 29, ബുധനാഴ്‌ച

ദലിത് സാഹിത്യം ദലിതര്‍ക്ക് മാത്രമേ സൃഷ്ടിക്കുവാന്‍ കഴിയുകയുള്ളോ..? - ശ്രേയശ്രീ സെന്‍



Can Dalit Literature Be Only Written By Dalits?: Dalit literature examines the role of community and collective oppression in re-writing subaltern history which other communities may not be exposed to.

സംയുക്ത നിയോജകമണ്ഡലങ്ങള്‍ക്കെതിരെ പ്രത്യേക നിയോജകമണ്ഡലങ്ങള്‍: അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 13)

👉 ഇന്ത്യയെപ്പോലൊരു രാജ്യത്ത് കേവലമായ പ്രാദേശിക നിയോജക മണ്ഡലങ്ങള്‍ ഗുണകരമല്ലെന്ന വീക്ഷണം സുദീര്‍ഘമാ യൊരു സമരത്തിനു ശേഷം ഹിന്ദുക്കള്‍ സ്വീകരിച്ചിരിക്കുന്നു. യഥാര്‍ത്ഥ മായ ഒരു പ്രാതിനിധ്യ സഭ രണ്ടു വിരുദ്ധ രീതികളെന്ന നിലയില്‍ പ്രാദേശിക നിയോജകമണ്ഡലത്തെപ്പറ്റിയും പ്രത്യേക നിയോജക മണ്ഡലത്തെപ്പറ്റിയും മുമ്പുനടത്തിയ ചര്‍ച്ച ആവശ്യമില്ലാത്തായി രുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. അവയുടെ അനുകൂലപ്രതികൂല ഭാവങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു. കാരണം, ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ അറിയാത്ത വിദേശികള്‍ പ്രസ്തുത 

ഡെന്‍മാര്‍ക്കില്‍ അംബേഡ്കര്‍ ജയന്തി ആഘോഷം


 തലസ്ഥാനമായ കോപന്‍ഹാഗനിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലാണ് ജയന്തി ആഘോഷങ്ങള്‍ അരങ്ങേറിയത്. ഏഷ്യാ ഹൗസില്‍ സ്ഥരം പ്രദര്‍ശിപ്പാനായി ഡോ. അംബേഡ്ക റുടെ ഛായാചിത്രം സ്ഥാപിച്ചു.

Dr. B. R. Ambedkar | MEA

2017, മാർച്ച് 28, ചൊവ്വാഴ്ച

ധൗലി: ജാതിവ്യവസ്ഥക്കെതിരേ നേപ്പാളില്‍ നിന്നും ഒരു സമരാഹ്വാനം


🎬 ഹിന്ദുക്കള്‍ വ്യാപിച്ചിടത്തെല്ലാം അവര്‍ തങ്ങള്‍ക്കുവേണ്ട ജോലികള്‍ ചെയ്തുകിട്ടുന്നതിനായി അടിമവേലക്കാരുടെ ഒരു വിഭാഗത്തെ നിലനിര്‍ത്തുന്നു. ലോകത്തെ ഏക ഹിന്ദുരാഷ്ട്രമായ നേപ്പാളില്‍ ദലിതര്‍ നിലനില്ക്കുന്നതും ഈ ഹിന്ദുത്വ അജണ്ടയുടെ പ്രവര്‍ത്തനഫലമായാണ്. 2011 ലെ സെന്‍സസ് പ്രകാരം നേപ്പാളില്‍ 13. 6 % ദലിതരുണ്ട്. (3.6 മില്യണ്‍) എന്നാല്‍ ഗവേഷകരും ദലിത് വിമോചകപ്രവര്‍ത്തകരും കണ്ടെത്തുന്ന യാഥാര്‍ത്ഥ്യം നേപ്പാളിലെ ജനസംഖ്യയുടെ 20 % ദലിതരാണെ ന്നാണ്. ദലിത് സ്ത്രീകളുടെ സാമൂഹ്യ പിന്നോക്കാവസ്ഥയാണ് 

ദേശീയ പദ്ധതി സാമുദായിക പദ്ധതിയേക്കാള്‍ മോശം: അംബേഡ്കര്‍ പറഞ്ഞൂ....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍മകൃതികള്‍. വാല്യം 17. പേജ് 12)

തനിപ്രാദേശിക നിയോജകമണ്ഡലങ്ങളുടെ ഒരു സമ്പ്രദായത്തിന്‍ കീഴില്‍ ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷം ഉറപ്പാണ് ഹിന്ദുക്കളുടേയും അസ്പൃശ്യരുടേയും വോട്ടുകള്‍ ആണ് ഈ ഭൂരിപക്ഷം ഉറപ്പാക്കുന്നത്. അതുപോലെതന്നെ ഉറപ്പാണ് അസ്പൃശ്യര്‍ക്ക് എല്ലാ സീറ്റും നഷ്ടപ്പെടുന്നത്. നഷ്ടപ്പെടാതെ വയ്യ. ഒന്നാമതായി അവര്‍ ന്യൂനപക്ഷമാണ്. രണ്ടാമതായി അവരുടെ ദൗര്‍ബല്യം വിജയകരമായി ചൂഷണം ചെയ്യാന്‍ ഹിന്ദുക്കള്‍ക്ക് കഴിയും. അങ്ങനെ അസ്പൃശ്യര്‍ അവരുടെ വോട്ടുകള്‍ ഹിന്ദുക്കള്‍ക്ക് നിവേദിക്കുന്നു - ദൈവത്തിന് ചുട്ടമാംസം നിവേദിക്കുംപോലെ.

സാമുദായിക പദ്ധതി പ്രവര്‍ത്തിപഥത്തില്‍ വന്നാല്‍ അസ്പൃ ശ്യര്‍ക്കു കൈവശമാകുക രാഷ്ട്രീയാധികാരം കൊള്ളയടിക്കാന്‍ ഹിന്ദുക്കള്‍ക്കു ലാഭം കൊയ്യാന്‍ പറ്റുന്ന തരത്തില്‍ പ്രാദേശിക നിയോജകമണ്ഡലങ്ങളെ മാറ്റിത്തീര്‍ക്കുന്ന ഈ ശക്തികളുടെ വെളിച്ചത്തില്‍ വ്യക്തമാകുന്നത് ദേശീയ പദ്ധതി അതിന്റെ ഫലസിദ്ധിയില്‍, സാമുദായിക പദ്ധതിയേക്കാള്‍ മോശമാണെന്നാണ്.

ഹോങ് കോങിലെ അംബേഡ്കര്‍ ജയന്തി ആഘോഷം.


ഡോ. അംബേഡ്കറുടെ 125 ആം ജയന്തി ആഘോഷം, ഇന്ത്യന്‍ കണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ നടന്നു. ശ്രീ രവി സിന്ഹ അംബേഡ്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
Dr. B. R. Ambedkar | MEA

കുഴലി: ദലിത് വീരാംഗനയുടെ ജാതിസ്വത്വം മറയ്ക്കപ്പെടുമ്പോള്‍


🎥 ആവിഷ്‌കാരരൂപങ്ങളില്‍ ദലിത് ജാതിസ്വത്വം മറച്ചുവെച്ച് അവതരിപ്പികുമ്പോള്‍ ദേശികരായ ഒരു ജനതയാണ് ചരിത്രത്തില്‍ നിന്നും നിഷ്‌കാസിതരാകുന്നത്. വിശേഷിച്ചും ചരിത്രപുരുഷന്മാരെ / വനിതകളെ കേന്ദ്രീകരിക്കുന്ന ആവിഷ്‌കാരങ്ങളില്‍ അതൊരു ദുരന്തമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ദലിതുകളുടെ ആവശ്യമോ അല്ലയോ എന്ന വിഷയം തത്കാലം മാറ്റിവെക്കുക, സ്വാതന്ത്ര്യ സമരങ്ങളില്‍ ഏറ്റവുംകൂടിതല്‍ വ്യാപൃതരായവരും ജീവത്യാഗം ചെയ്തവരും ദലിതുകളാണെന്ന വസ്തുത നിഷേധിക്കാനാവില്ല. പക്ഷെ ചരിത്രപുസ്തകങ്ങളില്‍ അവര്‍ക്ക് പ്രവേശനം കിട്ടാതെ പോയി. അതിന്റെ വഫലമോ, ദലിതര്‍ സ്വാതന്ത്ര്യ സമരത്തോട് വിമുഖതയുള്ളവരായിരുന്നുവെന്നും അവര്‍ ബ്രിട്ടീഷ് ചാരന്മാരാ യിരുന്നുവെന്നും കുറ്റപ്പെടുത്തപ്പെട്ടു! 20 വയസ് മാത്രമുള്ളപ്പോള്‍ ബ്രിട്ടീഷുകാരുടെ വെടിയേറ്റ് ജീവന്‍ വെടിഞ്ഞ സ്വാതന്ത്ര്യ

2017, മാർച്ച് 27, തിങ്കളാഴ്‌ച

പ്രാദേശിക നിയോജകമണ്ഡലവാദത്തില്‍ ഹിന്ദുക്കള്‍ കടിച്ചുതൂങ്ങാനുള്ള കാരണം...! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 11, 12)

എല്ലായിടത്തും അധിക്ഷേപിച്ചു തള്ളിയ ഒരു രാഷ്ട്രീയ സംവിധാനത്തില്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ കടിച്ചുതൂങ്ങുന്ന തെന്തിനെന്ന ചോദ്യം ജിജ്ഞാസയുണര്‍ത്തുന്നതാണ്. അവര്‍ പറയുന്ന കാരണം അതുമാത്രമാണ് ദേശീയതയുമായി പൊരുത്തപ്പെടുന്ന ഏക സമ്പ്രദായമെന്നത്രെ. യഥാര്‍ത്ഥ വിശദീകരണം ഇതാണെന്നു തോന്നുന്നില്ല. എന്റെ ബോധ്യത്തില്‍ യഥാര്‍ത്ഥ വിശദീകരണം ഏറെ ഭിന്നമാണ്. ഹിന്ദുക്കള്‍ പ്രാദേശിക നിയോജകമണ്ഡലങ്ങള്‍ ഇഷ്ടപ്പെടാന്‍ പ്രത്യേക കാരണമുണ്ട്. ഈ നിയോജകമണ്ഡലങ്ങളിലെ എല്ലാ രാഷ്ട്രീയാധി കാരങ്ങളും സ്വന്തം കൈപ്പിടിയില്‍ ഒതുക്കിനിര്‍ത്താന്‍

വി സി സുനില്‍ - തെരഞ്ഞെടുപ്പു രാഷ്ട്രീയം വിലയിരുത്തുന്നു



📹

ഹിന്ദുക്കള്‍ പ്രാദേശിക നിയോജകമണ്ഡലവാദത്തില്‍ കടിച്ചുതൂങ്ങുന്നതെന്തുകൊണ്ട് ? - അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 10,11)

--- പ്രതിനിധി തന്റെ സമ്മതിദായകരുടെ താത്പര്യത്തേക്കാള്‍ മുന്‍ഗണന നല്കുന്നത് തന്റെ വര്‍ഗത്തിന്റെ താത്പര്യത്തിനാ ണെന്നത് സാധാരണ അനുഭവമാണ്. അയാള്‍ മറിച്ചു പ്രവര്‍ത്തി ക്കുമെന്നു പ്രതീക്ഷിക്കുന്നതെന്തിന്? ഒരു മനുഷ്യന്റെ സ്വത്വം അയാളുടെ നിയോജകമണ്ഡലത്തേക്കാള്‍ അയാളുമായി സമീപസ്ഥ മാണെന്നത് സ്വാഭാവികം മാത്രം 'മനഷ്യന്റെ ത്വക്ക് കുപ്പായത്തേ ക്കാള്‍ ദേഹത്തോട് പറ്റിച്ചേര്‍ന്നിരിക്കുന്നു' എന്നൊരു ചൊല്ലുണ്ട്. നിയമസഭാംഗങ്ങളെ സംബന്ധിച്ചിടത്തോളം അയാളുടെ വര്‍ഗം അയാളുടെ ത്വക്കും നിയോജകമണ്ഡലം അയാളുടെ കുപ്പായവു മാണ്. കുപ്പായം ത്വക്കില്‍ നിന്ന് വേറിട്ടതാണെന്ന് പറയേണ്ടതി ല്ലല്ലോ.

ഡോ. അംബേഡ്കര്‍ ഇ കണ്ണന്‍ എംഎല്‍എക്ക് അയച്ച കത്തുകള്‍: 14 പരിഭാഷ: വയലാര്‍ ഓമനക്കുട്ടന്‍



ബി ആര്‍ അംബേഡ്കര്‍,
ദാമോദര്‍ ഹാള്‍, 
പരേല്‍, ബോംബെ.
7-3-1931

പ്രിയപ്പെട്ട കണ്ണന്,

താങ്കളുടെ കത്ത് കിട്ടി. സമ്മേളനം ഏപ്രില്‍ 12 ന് നടത്താമെന്ന തീരുമാനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. രാജയ്ക്കും ഗവായ്ക്കും ഉള്‍പ്പെടെ പ്രവിശ്യയിലുള്ള നമ്മുടെ എല്ലാ നേതാക്കള്‍ക്കും താങ്കള്‍ തീര്‍ച്ചയായും കത്തെഴുതണം. എല്ലാ പ്രതിനിധികളോടും 11 ആം തിയതി വൈകുന്നേരം ബോംബെയില്‍ എത്തിച്ചേരുവാന്‍ പറയണം. വരുന്നവ അവരുടെ സമയം അറിയിക്കുകയാണെങ്കില്‍, റെയില്‍വേ സ്റ്റേഷനില്‍ അവരെ സ്വീകരിക്കാന്‍ ചിലരെ ഏര്‍പ്പാടാക്കുവാന്‍ എനിക്ക് കഴിയും. എന്തുതന്നെയായാലും 12 ആം തിയതി സ്വീകാര്യമായതിനാല്‍, താങ്കളുടെ ഉറപ്പിന്മേല്‍ മീറ്റിംഗിനുവേണ്ട തയാറെടുപ്പുകളുമായി ഞാന്‍ മുന്നോട്ടു പോവുകയാണ്. 

ഞാന്‍,
സത്യസന്ധമായും താങ്കളുടെ, 
ബി ആര്‍ അംബേഡ്കര്‍.

ബ്രസീലിലെ ബ്രസീലിയയില്‍ നടന്ന ഡോ. അംബേഡ്കര്‍ 125 ആം ജയന്തി ആഘോഷം


ബ്രസീലിലെ ബ്രസീലിയയില്‍ നടന്ന ഡോ. അംബേഡ്കര്‍ 125 ആം ജയന്തി ആഘോഷം
Dr. B. R. Ambedkar | MEA

മുഖ്യപരിഗണന വേണ്ടത് ദലിത് ഐക്യത്തിന് - സുഖാദിയോ തോറാട്ട്‌


‘Dalits’ unity is a major concern’: Thorat said that unity was very essential in Dalit community, adding,

2017, മാർച്ച് 26, ഞായറാഴ്‌ച

ഭൂരിപക്ഷത്തിന് മറ്റൊരു ജനവിഭാഗത്തെ പ്രതിധിനിധീകരിക്കാന്‍ കഴിയില്ല: അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍. സമ്പൂര്‍ണ കൃതികള്‍. വാല്യം 17. പേജ് 10)

നിയോജകമണ്ഡലത്തിലെ ഭൂരിപക്ഷത്തിന് എല്ലാ സാഹചര്യങ്ങ ളിലും മുഴുവന്‍ ജനവിഭാഗങ്ങളുടെ ഇച്ഛാശക്തി പ്രകടിപ്പിക്കാന്‍ കഴിയുമെന്നു കരുതുന്നതു തെറ്റാണ്. വാസ്തവത്തില്‍ അതിന് ഇക്കാര്യം നിറവേറ്റാന്‍ കഴിയുകയില്ല. അഥാ കഴിഞ്ഞാല്‍ത്തന്നെ അത് പൊതുവായ ഇച്ഛാശക്തിയുടെ ഒരു വിളറിയ പ്രതിഫലനം മാത്രമായിരിക്കും. വിളറിയ ഈ പ്രതിഫലനം പോലും നിയോജകമണ്ഡലത്തിലെ വിവിധ വിഭാഗങ്ങള്‍ ഘന്യസ്തമായ ഒട്ടേറെ താത്പര്യങ്ങള്‍ എങ്ങനെ ബോധപൂര്‍വം പങ്കുവെക്കുന്നു എന്നതിനേയും അവയുടെ പാരമ്പര്യ പ്രവര്‍ത്തനം എത്രമാത്രം സ്വതന്ത്രവും പൂര്‍ണവുമാണെന്നതിനേയും ആശ്രയിച്ചിരിക്കും. ഇന്ത്യയിലെപ്പോലെ പങ്കുവെക്കപ്പെടുന്ന താത്പര്യങ്ങളില്ലാത്തി ടത്ത്, സ്വതന്ത്രവും പൂര്‍ണവുമായ പരസ്പരപ്രവര്‍ത്തന ങ്ങളില്ലാത്തിടത്ത് ഒരു ജനവിഭാഗത്തിന് അത് വലുതായാലും ചെറുതായാലും, മറ്റൊരു ജനവിഭാഗത്തിന്റെ താത്പര്യങ്ങളെ പ്രതിനിധാനം ചെയ്യാന്‍ കഴിയുകയില്ല. ഭൂരിപക്ഷത്തിന്റെ ഇച്ഛാശക്തി എന്നത് ഭൂരിപക്ഷത്തിന്റെ മാത്രം ഇച്ഛാശക്തിയാണ്. ആതില്‍ കൂടുതലായ ഒന്നുമല്ല. ഈ വസ്തുതയെ മാറ്റിമറിക്കാന്‍ ഒരു താര്‍ക്കിക പാടവത്തിനും സാധ്യമല്ല. ഇതിന് പ്രാബല്യം നല്കുകയെന്നുവെച്ചാല്‍ ഭൂരിപക്ഷത്തിന്റെ മര്‍ദ്ദനമുറകള്‍ക്ക് അരങ്ങുതകര്‍ക്കാന്‍ അനുമതിനല്കുക എന്നതായിരിക്കും. കൂടാതെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധി അയാളെ തെരഞ്ഞെടുത്ത സമ്മതിദായകരുടെ ആഗ്രഹങ്ങള്‍ പ്രതിനിധാനം ചെയ്യുമെന്നും അയാളുടെ വര്‍ഗതാത്പര്യം കീഴ്‌പെടുത്തുകയോ വിസ്മരിക്കുകയോ ചെയ്യുമെന്നും സങ്കല്പിക്കുന്നത് തെറ്റായ്രിക്കും. പ്രതിനിധിയുടെ കൂറ് വിഭജിതമായിരിക്കും. അയാള്‍ക്ക് നേരിടേണ്ടത് പരസ്പരവിരു ദ്ധമായ രണ്ട് അഥവാ മൂന്ന് കര്‍ത്തവ്യങ്ങളാണ്. 1) തന്നോടുത ന്നെയുള്ള കര്‍ത്തവ്യം. 2) അയാള്‍ ഉള്‍പ്പെടുന്ന വര്‍ഗത്തോടുള്ള കര്‍ത്തവ്യം. 3) അയാളെ തെരഞ്ഞെടുത്ത സമ്മതിദായകരോടുള്ള കര്‍ത്തവ്യം.

ഗയാനയില്‍ അംബേഡ്കര്‍ ജയന്തി ആഘോഷം


ലാറ്റിനമേരിക്കന്‍ രാജ്യമായ ഗയാനയിലെ 125 ആം അംബേഡ്കര്‍ ജയന്തി ആഘോഷം 2016 മാര്‍ച്ച് 21 ന് ജോര്‍ജ്ടൗണിലും മാര്‍ച്ച് 30 ന് വെര്‍ബീസിലുമായി നടന്നു.
Dr. B. R. Ambedkar | MEA

രുദ്രവീണ: ജാതിവിവേചനത്തിനെതിരേ മീട്ടിയ സമരസ്വനം


🎬 1998 ല്‍ തെലുങ്കില്‍ ഇറങ്ങിയ രൂദ്രവീണ, സംഗീത - കലാരംഗത്ത് അതിക്രമിച്ചുകടന്ന ജാതിവ്യവസ്ഥ സമൂഹത്തില്‍ വരുത്തിവെച്ച അസമത്വങ്ങളെ ചോദ്യം ചെയ്യുന്നു. കെ ബാലചന്ദര്‍ സംവിധാനം ചെയ്ത രുദ്രവീണ ആദ്യന്തം ഒരു സംഗീത സിനിമയാണെങ്കിലും അത് നിര്‍മിക്കപ്പെട്ടിരിക്കുന്നത് ജാതിവിരുദ്ധതുയുടെ അടിത്തറ യിലാണ്. യാഥാസ്ഥിതികനായ അച്ഛനും പുരോഗമനചിന്താഗതി ക്കാരനായ മകനും സാമൂഹ്യ കാഴ്ചപ്പാടില്‍ വെച്ചുപുലര്‍ത്തി യിരുന്ന വൈരുധ്യങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് സിനിമയുടെ ചാലകഘടകം. 'എക്കാലവും ഇന്ത്യയുടെ വിധിയായ പരാജയ ത്തിന് കാരണം ജാതിവ്യവസ്ഥയാണ്. ജാതിവ്യവസ്ഥ പൊതു വായി സംഘടിക്ക ലിനേയും സംഘടിപ്പിക്കലിനേയും തടയുന്നു' എന്ന് അംബേഡ്കര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നായകനായ മകന്‍ ജാതിവ്യവ സ്ഥക്കെതിരായി പൊതുവായി സംഘടിപ്പി ച്ചതിലൂടെ സംഗീത - കലാരംഗത്തെ മാത്രമല്ല, സമൂഹത്തെയാ കെത്തന്നെ പൂരോഗതി യിലെത്തിച്ചുകൊണ്ട് അംബേഡ്കറുടെ കാഴ്ചപ്പാടുകളെ ശിരിവെച്ചിരിക്കുന്നു.

വി സി സൂനില്‍, 'സൈന്ധവമൊഴി' ചീഫ് എഡിറ്റര്‍. 'കമ്മട്ടിപ്പാടം' സിനിമയെ കുറിച്ച്....



📹

ഡോ. അംബേഡ്കര്‍ ഇ കണ്ണന്‍ എംഎല്‍എക്ക് അയച്ച കത്തുകള്‍: 13 പരിഭാഷ: വയലാര്‍ ഓമനക്കുട്ടന്‍



ഭീംറാവു അംബേഡ്കര്‍,
MA, PhD, Bar at Law,
ദാമോദര്‍ ഹാള്‍,
പരേല്‍, ബോംബെ - 12.
28-21931.

പ്രിയപ്പെട്ട കണ്ണന്,

ഞാനിന്നലെ ബോംബെയില്‍ തിരിച്ചെത്തി എന്നറിയിക്കാനാണ് ഈ കത്തെഴുതുന്നത്. ലണ്ടനിലായിരുന്നപ്പോള്‍ താങ്കള്‍ക്കെഴുതിയുരു ന്നതുലെ, നമ്മുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരി ക്കണമെന്ന് രേഖപ്പെടുത്തി വെക്കാന്‍, നമ്മുടെ നേതാക്കന്മാരുടെ ഒരു മീറ്റിംഗ് കഴിവതും നേരത്തേ വിളിച്ചുചേര്‍ക്കണമെന്ന് ഞാന്‍ താത്പര്യപ്പെടുന്നു. അത് തീര്‍ച്ചയായും തെരഞ്ഞെടുക്കപ്പെട്ട ചിലര്‍ക്കുവേണ്ടി മാത്രമായിരിക്കണമോ അല്ലയോ എന്നുള്ള കാര്യത്തില്‍ താങ്കളുടെ അഭിപ്രായമെന്തെന്നറിയാല്‍ എനിക്ക് ആതിയായ ആഗ്രഹമുണ്ട്. ഈ മാസങ്ങളിലൊക്കെത്തന്നെയും നമ്മുടെ ജനങ്ങളോട് താങ്കളാണ് ബന്ധപ്പെട്ടിരുന്നത് എന്നതിനാല്‍ ഇക്കാര്യത്തില്‍ താങ്കള്‍ക്കെന്ന ഉപദേശിക്കാനാവുമെന്ന് ഞാന്‍ കരുതുന്നു. വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത പത്രപ്രവര്‍ത്ത കര്‍ക്ക് ഞാനൊരു പ്രസ്താവന നല്കിയിട്ടുണ്ട്. അതിനോടുള്ള താങ്കളുടെ അഭിപ്രായം എന്തെന്നറിയുവാനും ഞാന്‍ ആഗ്രഹി ക്കുന്നു.

അത്യധികം സന്തോഷത്തോടെ,
ഞാന്‍,
താങ്കളുടെ,
ബി ആര്‍ അംബേഡ്കര്‍.

Khammam MLA donates 66 acres for Dalit scheme


 🔗 Khammam MLA donates 66 acres for Dalit scheme: TRS MLA from Khammam Puvvada Ajay Kumar on Friday announced donation of 66 acres of land to the government for distribution under the ‘Dalitulaku Bhupampini’ (Distribution of Land to Dalits) scheme.

2017, മാർച്ച് 25, ശനിയാഴ്‌ച

ഉണ്ണി പൂണിത്തുറ: നാടകാനുഭവസ്മരണകള്‍



📹 ഉണ്ണി പൂണിത്തുറ: നാടകാനുഭവസ്മരണകള്‍ പങ്കുവെക്കുന്നു. ഗുരുനാഥന്‍ ജോസ് ചിറമ്മല്‍, ബദാല്‍ സര്‍ക്കാര്‍... കമ്മട്ടിപ്പാടം മണികണ്ഠന്‍... മഞ്ജുളാ പത്മനാഭന്റെ സ്‌കിറ്റന്‍, ആന്റണ്‍ ചെക്കോവിന്റെ ദി പ്രൊപ്പോസല്‍, സന്തോഷ് എച്ചിക്കാന ത്തിന്റെ കൊമാല.....

ഡോ. അംബേഡ്കര്‍ ഇ കണ്ണന്‍ എംഎല്‍എക്ക് അയച്ച കത്തുകള്‍ : 12 പരിഭാഷ: വയലാര്‍ ഓമനക്കുട്ടന്‍




ഇന്ത്യന്‍ വട്ടമേശ സമ്മേളനം

ലണ്ടന്‍
6-1-1931

പ്രിയപ്പെട്ട കണ്ണന്,

താങ്കള്‍ വളരെ സന്തോഷത്തോടുകൂടി അയച്ച പലകത്തുകള്‍ക്കും കൃത്യമായി എനിക്ക് മറുപടി അയക്കാന്‍ കഴിയാതിരുന്നതിനാല്‍ ഞാന്‍ ഖേദിക്കുന്നു. അതിനുകാരണം, വട്ടമേശ സമ്മേളനത്തിലെ ഒട്ടുമിക്ക ഉപസമിതികളിലേക്കും ഞാന്‍ തെരഞെഞടുക്കപ്പെട്ടിരി ക്കുന്നതിനാല്‍ എന്റെ എല്ലാ സമയവും അപഹരിക്കപ്പെടുന്നു എന്നുള്ളതാണ്.

2017, മാർച്ച് 24, വെള്ളിയാഴ്‌ച

ജയ്ത് രേ ജയ്ത്...! ജയത്തിന് തുല്യം തോല്‍വി...!?


🎬 വിഖ്യാത സംവിധായകന്‍ ജബ്ബാര്‍ പട്ടേല്‍ 1977 ല്‍ എടുത്ത സിനിമയാണ് 'ജയ്ത് രേ ജയ്ത്'. ജയം... ജയം... എന്നാണ് ഈ ശീര്‍ഷകത്തിന് അര്‍ത്ഥം. 'ഠാകര്‍' എന്ന ആദിവാസി വിഭാഗ ത്തിന്റെ ജീവിതചര്യകളെ ആധാരമാക്കിയാണ് സിനിമ ആവിഷ്‌കാരം കൊണ്ടത്. എന്നാല്‍ ജയ്ത് രേ ജയ്ത് ആദിവാസി കളായ ഠാകര്‍മാരുടെ സാംസ്‌കാരിക പാരമ്പ്യത്തില്‍ നിന്നുള്ള സംഭാവനകളെ ആശ്രയിച്ചുള്ളതോ, അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്നതിനുള്ള നിര്‍ദ്ദേശമുള്‍ക്കൊ ള്ളുന്നതോ ആയ ഒരു കഥാസന്ദര്‍ഭത്തെയല്ല സിനിമയിലൂടെ ആവിഷ്‌കരിക്കുന്നത്.. വിഖ്യാത മറാത്തി സാഹിത്യകാരന്‍ ഗോപാല്‍ നീല്‍കണ്ഠ് ദണ്ഡേക്കറുടെ ഇതേപേരിലുള്ള നോവലിന് ആവിഷ്‌കാരം കൊടുത്തപ്പോള്‍ ഠാകര്‍മാരുടെ ജീവിതത്തെ ആധാരമാക്കി എന്നു മാത്രം.

2017, മാർച്ച് 23, വ്യാഴാഴ്‌ച

മണര്‍കാട് ശശികുമാര്‍ - ഭ്രാന്തന്റെ ഡയറിക്കുറിപ്പുകള്‍



📹 ഭ്രാന്തന്റെ ഡയറിക്കുറിപ്പുകള്‍ എന്ന തന്റെ കവിതാ സമാഹാരത്തെക്കുറിച്ച്. ഓണ്‍ലൈന്‍ മാസികയായ 'മലയാളം സമീക്ഷ' ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഈ കൃതി നേടുകയുണ്ടായി.

ഭവനീ ഭവായ്: ജാതിവ്യവസ്ഥയുടെ നേര്‍ക്കുള്ള പരിഹാസശരം!


🎬 1980 ല്‍ ഗുജറാത്തി ഭാഷയില്‍ എടുത്ത തന്റെ ആദ്യ സിനിമയായ 'ഭവനീ ഭവായ്' ലൂടെ പ്രസിദ്ധ സംവിധായകന്‍ കേതന്‍ മേത്ത ജാതിവ്യവസ്ഥയെ രൂക്ഷ പരിഹാസത്തിന് വിധേയമാക്കുന്നു. സമൂഹത്തില്‍ മേല്‍ക്കൈ നേടിയവരുടെ ആത്മനിഷ്ഠകളാണ് ജാതിയെ വ്യവസ്ഥാപിതമാക്കിയത്. അത് ജനാധിപത്യ കീഴ് വഴക്കത്തിന് വിരുദ്ധമായാണ് രൂപപ്പെട്ടത്. ആത്മനിഷ്ഠ വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. ഒരുവന്‍ അസ്പൃശ്യനാണെന്ന് അപരന്‍ വിശ്വസിക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ആ വിശ്വാസം അയാള്‍ ഉപേക്ഷി ക്കുകയേ വേണ്ടൂ. അതിനായി കായികമായ ഒരു പ്രക്രിയയും നടത്തേണ്ടതില്ല. അധികാരസ്ഥാനത്തുനിന്നും ഇതിനുവേണ്ടി ആത്മാര്‍ത്ഥമായ ഒരു നീക്കമുണ്ടായാല്‍ മതി, ആ പിന്തിരിപ്പന്‍ വിശ്വാസത്തെ ഉച്ചാടനം ചെയ്യാമെന്ന് 'അസ്പൃശ്യത'യെ ആജ്ഞാപനത്തിലൂടെ നീക്കം ചെയ്യാന്‍ നിര്‍ബന്ധിതനായ ഒരു രാജാവിന്റെ കഥ 'ഭവനീ ഭവായ്'ലൂടെ ഉപവര്‍ണിച്ചുകൊണ്ട് കേതന്‍ മേത്ത സമര്‍ത്ഥിക്കുന്നു. 

2017, മാർച്ച് 22, ബുധനാഴ്‌ച

ചെമ്പില്‍ അരയന്‍....!!!!!

കാലോ ഹരിണ്‍: വേട്ടയാടപ്പെട്ട കറുത്തമാന്‍!


🎬 ഫുട്‌ബോളര്‍ ഐ എം വിയനെക്കുറിച്ച് 1998 ല്‍ ഇറങ്ങിയ ഡോക്യുമെന്ററിയാണ് ''കാലോ ഹരിണ്‍. തൃശൂര്‍ സ്വദേശിയായ ചെറിയാന്‍ ജോസഫ് എടുത്ത കാലോ ഹരിണ്‍ ആണ് ഇന്ത്യയില്‍ ഒരു ഫുട്‌ബോളറെ കുറിച്ച് ആദ്യമായി എടുക്കുന്ന ഡോക്യു മെന്ററി. തൃശ്ശിവപേരൂര്‍ ക്രിയേഷന്‍സ് നിര്‍മിച്ച ഈ സിനിമയുട രചന നിര്‍വഹിച്ചത് എ എന്‍ രവീന്ദ്രദാസും എന്‍ പി ചന്ദ്രശേഖരനും ചേര്‍ന്നാണ്. ഛായാഗ്രഹണം പി ജെ ചെറിയാനും എം എ മതിയഴകനും ചേര്‍ന്ന് നിര്‍വഹിച്ചു. പി രാമന്‍ നായരാണ് സിനിമയുടെ എഡിറ്റര്‍. വിഖ്യാത സംഗീതസംവി ധായകന്‍ കെ രാഘവന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ ഏതാനും ഗാനങ്ങളും സിനിമയുടെ സവിശേഷതയാണ്. ശബ്ദമിശ്രണം ടി കൃഷ്ണനുണ്ണിയുടേതാണ്. 1999 കൊച്ചിയില്‍ നടന്ന ഐഎഫ്എഫ്‌ കെ യില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിച്ച കാലോഹരിണ്‍ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.

Buddha Bhavan, hub of Dalit education, celebrates 60 yrs of service


Buddha Bhavan, hub of Dalit education, celebrates 60 yrs of service: Established 60 years ago with an objective to unite dalits and educate local youth, ‘Buddha Bhavan’ has served as an education centre for communists in the district.

2017, മാർച്ച് 21, ചൊവ്വാഴ്ച

ബിഷ്ണു ചരണ്‍ ദാസ്‌

രോഷ്മിത ഹരിമൂര്‍ത്തി...!!!!

ബിനീഷ് ഉദയംപേരൂര്‍ - 'ഒരു മെക്‌സിക്കന്‍ അപാരത'



📹

കലാവതി സിദ്ധാര്‍ത്ഥന്‍...!!!

2017, മാർച്ച് 20, തിങ്കളാഴ്‌ച

'ഇടനേരം'



ഇന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇതുവരെ 3836 പോസ്റ്റുകള്‍ ചെയ്തു. സന്ദര്‍ശകര്‍ ഇതുവരെ 542113. ഈ മാസം സന്ദര്‍ശകര്‍ (ടൈപ്പ് ചെയ്യുന്ന നേരം) 31201. ഈ ദിവസം 792 സന്ദര്‍ശകര്‍. ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ ബാബാസാഹേ ബിന്റെ പോസ്റ്റിന്. 40765 പേര്‍. ഏറ്റവും കൂടുതല്‍ സന്ദര്‍ശക രുള്ള മാസം; 2016 സെപ്തംബര്‍, 79486 പേര്‍. ബാബാസാഹേബ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പോസ്റ്റ മഹാത്മാ അയ്യന്‍കാളി യുടേതാണ്. തൊട്ടുപിന്നിലായി വലിയ വ്യത്യാസം കൂടാതെ മഹാരഥന്മാര്‍ എല്ലാവരുമുണ്ട്. ഇന്നു ജീവിച്ചിരിക്കുന്ന മഹാരഥന്മാരില്‍ ദലിത് ബന്ധു എന്‍ കെ ജോസ്, കുന്നുകുഴി എസ് മണി എന്നിവര്‍ ഒന്നും രണ്ടും സ്ഥാനത്ത്. 

സഹകരിക്കുന്നവരുടെ ഓരോരുത്തരുടേയും പേരുപറഞ്ഞാല്‍, അബദ്ധവശാല്‍ പേരു പരാമര്‍ശിക്കാന്‍ വിട്ടുപോയവരോടുള്ള നന്ദികേടാകും. ആ നിസ്സാഹായതതയെ കുറിച്ച് എല്ലാവരും ബോധവാന്മാരാകുക...

ബ്ലോഗിലേക്കുവേണ്ടി ഒരു പുസ്തകം ചോദിച്ചപ്പോള്‍ സ്വന്തം ലൈബ്രറി തന്നെ ദാനം തന്ന സാനന്ദരാജ്......

തന്റെ ജീവിത കഥ മുഴുന്‍ വിട്ടുതന്നശേഷം യാത്രയായ ലക്ഷിയമ്മ (ലക്ഷ്മി രാമന്‍ - സിനിമാനടി).... ഓര്‍ക്കാതിരിക്കാനാവില്ല,... ഓര്‍ത്താല്‍ കരയാതിരിക്കാനും...

(രണ്ടുപേര്‍ക്കും ഞാന്‍ അവരുടെ ജീവചരിത്രം പുസ്തകരൂ പത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്)

ഉദ്ധം സിംഗ്: സിനിമയാകുന്ന ആദ്യത്തെ ദലിത് ജീവചരിത്രം.


🎬 ജാലിയന്‍ വാലാബാഹ് കൂട്ടക്കൊലക്ക് ഉത്തരവാദിയായ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ മൈക്കിള്‍ ഒ'ഡ്വെയറെ അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ ചെന്ന് വധിച്ചതിലൂടെ വിഖ്യാതനായ വിപ്ലവകാരി യാണ് ഉദ്ധം സിംഗ് എന്ന ധീരദലിതന്‍. 2000 ല്‍ ഉദ്ധം സിംഗിന്റെ ജീവിതപ്പോരാട്ടങ്ങളെ ആധാരമാക്കി 'ശഹീദ് ഉദ്ധം സിംഗ്: ഏലിയാസ് രാം മൊഹമ്മദ് സിംഗ് ആസാദ്' എന്നൊരു സിനിമയിറങ്ങി. ചിത്രാര്‍ത്ഥ് എന്ന സംവിധായകന്‍ പഞ്ചാബി ഭാഷയില്‍ എടുത്ത പ്രസ്തുത സിനിമയില്‍ രാജ് ബബ്ബാര്‍ ഉദ്ധം സിംഗായി വേഷമിടുന്നു. 1977 ല്‍ ബല്‍രാജ് താഹ് സംവിധാനം ചെയ്ത് പുറത്തിറക്കിയ 'ജാലിയന്‍വാലാ ബാഹ്' എന്ന സിനിമയിലും ഉദ്ധം സിംഗിന്റെ ജീവിതത്തേയും ആധാരമാക്കി യിട്ടുണ്ട്. ഹിന്ദിയില്‍ എടുത്ത ഈ സിനിമയില്‍ ബല്‍രാജ് സാഹ്നിയാണ് ഉദ്ധം സിംഗായി വേഷമിട്ടത്.

മുക്ത സാല്‍വെ.....!!!!



🔗 Curtesy: https://feminisminindia.com/2017/03/20/mukta-salve-essay/

ആദ്യത്തെ ദലിത് എഴുത്തുകാരി മുക്ത സാല്‍വെ പരിചയപ്പെടൂ.. .!!! ജാതിവിവേചനത്ത ആദ്യമായി ചോദ്യം ചെയ്തത് മംങ് അഥവാ മാതംഗ എന്ന ദലിത് സമുദായത്തില്‍ 1855 ല്‍ ജനിച്ച മുക്താ സാല്‍വെയാണ്. പഠനം നടത്തിയ ഐശ്വര്യ ജാവല്‍ഗേ ക്കര്‍ക്കും ഫെമിനിസം ഇന്‍ ഇന്ത്യക്കും നന്ദി...!!!!!

കീഴ് വെണ്മണി: എന്തുകൊണ്ട് ഒരു സിനിമ ഉണ്ടാകുന്നില്ല ? !


🎬 തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയുടെ കീള്‍വേലൂര്‍ താലൂക്ക് ആസ്ഥാനത്തുനിന്നും 8 കി. മീ അകലെയുള്ള കീഴ് വെണ്മണി എന്ന ഗ്രാമത്തിലെ കര്‍ഷകത്തൊഴിലാളികളായ ദലിതരില്‍, കുഞ്ഞുകുട്ടികളും സ്ത്രീകളുമടങ്ങുന്ന 44 പേരെ അടച്ചുപൂട്ടിയ വീട്ടിലിട്ട് ജന്മിമാര്‍ വീടടക്കം ചുട്ടെരിക്കുകയുണ്ടായി. ഓര്‍മകളില്‍ ഇന്നും നടുക്കമുളവാക്കുന്ന ആ ദാരുണ സംഭവം അരങ്ങേറിയത് 1968 ഡിസംബര്‍ 25 നാണ്! കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) യുടെ പ്രേരണയാല്‍ ഭൂരഹിതരും നിസ്സഹായരു മായ ദലിതര്‍ കൂലിക്കുടുതലിനും മെച്ചപ്പെട്ട ജീവിത സൗകര്യ ങ്ങള്‍ക്കും വേണ്ടി ജന്മിമാര്‍ക്കെതിരെ സമരം നയിച്ചിരുന്നു. അതിനുള്ള പ്രതികാര നടപടിയായാണ് ജന്മിമാര്‍ ദലിതരെ കൂട്ടത്തോടെ ചുട്ടെരിച്ചത്.

അഡ്വ. ബാലപ്രസന്നന്‍: പ്രഭാഷണപരമ്പര: 15 - എയ്ഡഡ് വിദ്യാഭ്യാസ മേഖല



📹

2017, മാർച്ച് 19, ഞായറാഴ്‌ച

ആതാ ഉന്‍ കോയിലിലെ: പ്രണയദുരന്തം ഒരു ജാതിനിര്‍മിതി!


🎬 കസ്തൂരി രാജ 1991 ല്‍ എടുത്ത 'ആത ഉന്‍ കോയിലിലെ' എന്ന തന്റെ ആദ്യ തമിഴ് സിനിമ ജാതിവ്യവസ്ഥയെ പ്രശ്‌നവത്കരി ക്കുന്നുണ്ടെങ്കിലും കഥാഗതിയില്‍ അതിനെ മുന്‍നിര്‍ത്തുന്നില്ലെന്നു കാണാം. പ്രണയസാഫല്യത്തിന് ജാതി പ്രശ്‌നമായതാണ് കഥാവസ്തു. പ്രണയസഞ്ചാരത്തിന്റെ മറുകര ദുരന്തമാണല്ലോ. സാധാരണഗതിയില്‍ സാമ്പത്തിക അസന്തുലിതാ വസ്ഥ, കുലമഹിമ, പ്രാദേശികത തുടങ്ങിയവയിലെ ഏറ്റക്കുറ ച്ചിലുകള്‍ എന്നിവ സാമൂഹ്യ ഘടനയില്‍ മുഖ്യ പരിഗണന നേടുമ്പോഴാണ് പ്രണയം ദുരന്തത്തിലെത്തിച്ചേരുന്നത്. ഇവിടെ അത് ജാതിവ്യവസ്ഥയായി എന്നുമാത്രം. മറ്റു സിനിമകളിലേതു പോലെ പ്രശ്‌നപരിഹാര നിര്‍ദ്ദേശമില്ലെങ്കിലും ജാതിവ്യവസ്ഥയുടെ നിരര്‍ത്ഥകതയെ ബോധ്യപ്പെടുത്തുന്നതിനുള്ള ശക്തിവൈശിഷ്ഠ്യം 'ആതാ ഉന്‍ കോയിലിലെ' പ്രകടിപ്പിക്കുണ്ട്.

കെ വി സുനില്‍കുമാര്‍ : 'തലക്കുമീതേ ശൂന്യാകാശം...'



📹

അഡ്വ. ബാലപ്രസന്നന്‍: പ്രഭാഷണപരമ്പര: 14 - ഹിന്ദുത്വം നടപ്പാക്കുമ്പോള്‍...



📹

ബിനീഷ് ഉദയംപേരൂര്‍: 'കമ്മട്ടിപ്പാടം'



📹

2017, മാർച്ച് 18, ശനിയാഴ്‌ച

ജീവന്‍ പ്രഭാത്: ജാതിവിരുദ്ധ നിലപാടുകള്‍ക്ക് ഒരു അനുബന്ധം


🎬 ജാതിവിരുദ്ധ ചിന്തയുടെ ആദ്യത്തെ സെല്ലുലോയ്ഡ് പങ്കാളിത്തമായ 'അശുദ്ധ് കന്യയുടെ' ശില്പികള്‍ തീര്‍ത്ത അനുബന്ധമാണ് 1937 ല്‍ പുറത്തിറങ്ങിയ 'ജീവന്‍ പ്രകാശ്'. സംവിധായകനായ ഫ്രാന്‍സ് ഓസ്റ്റനേയും നിര്‍മാതാവായ ഹിംമാംശു റായിയേയും കഥാകൃത്തായ നിരഞ്ജന്‍ പാലിനേയും നായികയെ അവതരിപ്പിച്ച ദേവികാ റാണിയേയും കുറിച്ച് 'അശുദ്ധ് കന്യ' എന്ന കുറിപ്പില്‍ വിശദമായ പരാമര്‍ശങ്ങള്‍ നല്കിയിട്ടുണ്ട്. ജാതിവിരുദ്ധ വികാരം സമൂഹത്തില്‍

കെ വി സുനില്‍ കുമാര്‍...!!!! - നഷ്ടസ്വര്‍ഗങ്ങളേ... നിങ്ങളെനിക്കൊരു...



📹 എറണാകുളം ജില്ലയിലെ ഉദയംപേരൂരില്‍ പാവപ്പെട്ട ഒരു അരയകുടുംബത്തില്‍ 1964 ലാണ് സുനില്‍ കുമാര്‍ ജനിച്ചത്. അച്ചന്‍ കൊച്ചുവേലു അരയനും അമ്മ ഉമാപതിയും മികച്ച പാട്ടുകാരായിരുന്നു. കുറവന്‍പറമ്പില്‍ എന്നാണ് വീട്ടുപേര്. കൊച്ചുവേലുവിന്റെ കുടുംബം, തിരുവിതാംകൂര്‍ രാജാക്ക ന്മാരുടെ സൈന്യാധിപനായിരുന്ന ചെമ്പിലരയന്റെ വംശാവലി യില്‍ പെട്ടതാണ്. മത്സ്യബന്ധന - വിപണന ജോലികളില്‍ മുഴുകി ജീവിച്ച ഇവരെ സംഗീതരംഗത്ത് മുന്‍ നിരയിലെത്തിക്കാന്‍ തക്കവണ്ണമുള്ള സാഹചര്യം അക്കാലത്ത് നാട്ടിലില്ലായിരുന്നു. അമ്മ ഉമാപതി കൈകൊട്ടിക്കളിയുടെ ആശാട്ടിയുമായിരുന്നു. നാട്ടുകാരുടെ ചെറുസംഘങ്ങള്‍ ഉപാപതിയെ വരുത്തി പാടിക്കുക പതിവായിരുന്നു. 'നീലക്കുയില്‍' സിനിമയിലെ പാട്ടുകളായിരുന്നു ഉമാപതിക്ക് ഏറെ ഇഷ്ടം. അതിനെതുടര്‍ന്ന് നാട്ടുകാര്‍ സുനില്‍കു മാറിന് കൊടുത്ത ഓമനപ്പേരാണ് 'ഉമാ സുനില്‍കുമാര്‍!'. 

അഡ്വ. ബാലപ്രസന്നന്‍: പ്രഭാഷണ പരമ്പര 13



📹 സാമ്പത്തിക മേഖല സ്വകാര്യവ്യക്തികളുടെ കൈകളിയായ ഇന്ത്യ!

2017, മാർച്ച് 17, വെള്ളിയാഴ്‌ച

പുസ്തകം: ധൂമികാധൂസരം (നോവല്‍) - വര്‍ക്കല രവി


📚 1990 ല്‍ പട്ടികജാതി വികസനവകുപ്പിന്റെ പദ്ധതിയനുസരിച്ച് കേരള ഗവണ്‍മെന്റ് ധനസഹായത്തോടെ ദലിത് എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘമാണ് പ്രസാധകര്‍. ജനറല്‍ എഡിറ്റര്‍: വി കെ നാരായണന്‍. ടി കെ സി വടുതയുടെ സാന്നിദ്ധ്യ സഹായങ്ങള്‍ ആദ്യന്തം ഈ സംരംഭത്തിനുണ്ടായിരുന്നു.

പിന്‍കുറി;

ധൂമികാധൂസരം (നോവല്‍) - വര്‍ക്കല രവി

ആസന്നമായ മരണത്തില്‍ നിന്നും ആകസ്മികമായി രക്ഷപ്പെട്ട് സ്‌നേഹത്തിന്റെ ഓംകാരനാദം കേട്ട് കുളിരണിഞ്ഞ്, വിശ്വാസ ത്തിന്റെ സൗമ്യഗാനം ശ്രവിച്ചു തെളിഞ്ഞ്, കുടിലതയുടെ കരാള ഹസ്തത്തില്‍പ്പെട്ട് അന്ത്യശാ്വസം വലിച്ചുകൊണ്ടിരുന്ന പ്പോഴും പരസ്പരാശ്ലേഷത്തില്‍ ഒന്നായിത്തീര്‍ന്ന രണ്ട് അനാഥരുടെ കഥയാണ് 'ധൂമികാധൂസരം'. തെരുവിലലഞ്ഞു നടക്കുന്ന രണ്ട് മനുഷ്യാത്മാക്കള്‍. അവരുടെ സ്വപ്‌നങ്ങള്‍ക്കും മോഹങ്ങള്‍ക്കും ആയിരം ചിറകുകളുണ്ട്. ആത്മഹര്‍ഷത്തിന്റെ കതിരൊളിയു മായി അവര്‍ സ്വപ്‌നങ്ങള്‍ പങ്കുവെച്ചു. സുജയും സുരയും - അവരുടെ ജീവിതത്തില്‍ കയറിയിറങ്ങിയ വിധിയുടെ രഥചക്രം ആ ജീവിതങ്ങളെ ഞെരിച്ചു തകര്‍ത്തു. അനുവാചകഹൃദയങ്ങളെ ആര്‍ദ്രമാക്കുന്ന വികാരോജ്വലമായ ഒരു നോവല്‍.

അവതാരിക: പ്രോഫ. കുമ്മിള്‍ സുകുമാരന്‍.
കവര്‍ ഡിസൈന്‍: എ ഡി വര്‍ഗീസ്.
വില: 9. രൂപ

പുസ്തകം: ഒരിക്കലും തിരിഞ്ഞൊഴുകാത്ത പുഴ (നോവല്‍) - ബാബു പച്ചമല


📚 1990 ല്‍ പട്ടികജാതി വികസനവകുപ്പിന്റെ പദ്ധതിയനുസരിച്ച് കേരള ഗവണ്‍മെന്റ് ധനസഹായത്തോടെ ദലിത് എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘമാണ് പ്രസാധകര്‍. ജനറല്‍ എഡിറ്റര്‍: വി കെ നാരായണന്‍. ടി കെ സി വടുതയുടെ സാന്നിദ്ധ്യ സഹായങ്ങള്‍ ആദ്യന്തം ഈ സംരംഭത്തിനുണ്ടായിരുന്നു.

പിന്‍കുറി;

ഒരിക്കലും തിരിഞ്ഞൊഴുകാത്ത പുഴ (നോവല്‍) - ബാബു പച്ചമല

ജീവിതം ഒരിക്കലും തിരിഞ്ഞൊഴുകാത്ത പുഴപോലെയാണ്. അടുത്ത നിമിഷത്തിലേക്കും സംഭവങ്ങളിലേക്കും പുരോഗമി ക്കുകമാത്രം ചെയ്യുന്ന പുഴ. ഈ ജീവിത ചിത്രീകരണമാണ് ബാബു പച്ചമലയുടെ 'ഒരിക്കലും തിരിഞ്ഞൊഴുകാത്ത പുഴ' എന്ന ഈ നോവല്‍. മലയോരത്തെ കാടുകളില്‍ വസിക്കുന്ന ഗിരിവര്‍ഗക്കാരുടെ തലവനാണ് മുട്ടുകാണി. നാട്ടിലെ തമ്രാനായ കേശവന്‍ നായര്‍ അവര്‍ക്കു കണ്‍കണ്ട ദൈവമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ വിജയന്‍നായര്‍ ക്രൂരനും ഗിരിവര്‍ഗ ക്കാരുടെ ശത്രുവുമാണ്. മുട്ടുകാണിയുടെ മകള്‍ നീലി അയാളില്‍ നിന്നും ഗര്‍ഭം ധരിച്ചു. കോപിഷ്ഠനായ മുട്ടുകാണി നീലിയെ ബലികൊടുക്കാനൊരുങ്ങി. പക്ഷെ, കൊച്ചുതമ്രാന്‍ വിജയന്‍ നായരുടെ തോക്ക് മുട്ടുകാണിയുടെ അന്ത്യം കുറിച്ചു. നീലിയെ അയാള്‍ വിവാഹം കഴിച്ച് നാട്ടില്‍ കഴിഞ്ഞു. അവരുടെ ഓമനപ്പുത്രന്‍ ദേവ്. അവരുടെ ജീവിതത്തിനും ഒരുനാള്‍ താളം തെറ്റി. അച്ഛന്‍ അമ്മയെ കൊല്ലുന്നത് ദേവിന് കാണേണ്ടിവന്നു. ഒടുവില്‍ അയാളുടെ ജീവനും മറ്റൊരു പുഴയായി ഒഴുകി. പക്ഷെ, അനുഭവങ്ങള്‍.... ജീവിതത്തിന്റെ ഒരു മുഖമാണ് ഈ നോവലില്‍ വിരിയുന്നത്.

കവര്‍ ഡിസൈന്‍: എം സോമു.
വില: 8. 50 രൂപ.

പുസ്തകം: അറിവിന്റെ ദീപ്തികള്‍ (ലേഖനങ്ങള്‍) - ജി ആര്‍ ചന്ദ്രന്‍ മുളവന


📚 1990 ല്‍ പട്ടികജാതി വികസനവകുപ്പിന്റെ പദ്ധതിയനുസരിച്ച് കേരള ഗവണ്‍മെന്റ് ധനസഹായത്തോടെ ദലിത് എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘമാണ് പ്രസാധകര്‍. ജനറല്‍ എഡിറ്റര്‍: വി കെ നാരായണന്‍. ടി കെ സി വടുതയുടെ സാന്നിദ്ധ്യ സഹായങ്ങള്‍ ആദ്യന്തം ഈ സംരംഭത്തിനുണ്ടായിരുന്നു.

പിന്‍കുറി;

അറിവിന്റെ ദീപ്തികള്‍ (ലേഖനങ്ങള്‍) - ജി ആര്‍ ചന്ദ്രന്‍ മുളവന

നാല് ലഘുലേഖനങ്ങളുടെ സമാഹാരമാണ് ജി ആര്‍ ചന്ദ്രന്‍ മുളവനയുടെ 'അറിവിന്റെ ദീപ്തികള്‍' എന്ന ഈ ഗ്രന്ഥം. നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിലേക്കും ചരിത്രത്തിലേ ക്കുമുള്ള ഒരെത്തിനോട്ടമാണ് ഇതിലെ ലേഖനങ്ങള്‍. പ്രഥമ ലേഖനമായ 'സാഹിത്യവും മതവും' മലയാളഭാഷയിലും സാഹിത്യത്തിലും മതം ചെലുത്തിയ സ്വാധീനത്തപ്പെറ്റിയുള്ള അന്വേഷണമാണ്. അറിവ് എന്ന വസ്തുതയെ നിര്‍വചിക്കാനും അറിവിന്റെ വഴികളെ കണ്ടെത്താനുമുള്ള ശ്രമമാണ് 'അറിവിന്റെ ദീപ്തികള്‍' എന്ന രണ്ടാമത്തെ ലേഖനത്തില്‍. മഹാകവി കുമാരനാശാന്റെ കവിതകള്‍ സാമൂഹ്യതലത്തില്‍ വരുത്തിയ പരിവര്‍ത്തനങ്ങളെപ്പറ്റിയും അദ്ദേഹത്തിന്റെ ദര്‍ശനത്തപ്പെറ്റിയും പ്രതിപാദിക്കുകയാണ് 'കുമാരനാശാന്റെ കാവ്യവീക്ഷണം' എന്ന ലേഖനം ചെയ്യുന്നത്. കേരളത്തിലെ ആദിവാസി വിഭാഗത്തില്‍പ്പെടുന്നവര്‍ ആരാണെന്ന് കാര്യകാരണ സഹിതം സ്ഥാപിക്കുന്നതാണ് അവസാന ലേഖനം.

കവര്‍ ഡിസൈന്‍: ജെ തെരുവന്‍
വില: 4 രൂപ.

പുസ്തകം: ദ്രാവിഡ ദൈവങ്ങള്‍ (കവിതകള്‍) - എസ് കെ രഘു


📚 1990 ല്‍ പട്ടികജാതി വികസനവകുപ്പിന്റെ പദ്ധതിയനുസരിച്ച് കേരള ഗവണ്‍മെന്റ് ധനസഹായത്തോടെ ദലിത് എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘമാണ് പ്രസാധകര്‍. ജനറല്‍ എഡിറ്റര്‍: വി കെ നാരായണന്‍. ടി കെ സി വടുതയുടെ സാന്നിദ്ധ്യ സഹായങ്ങള്‍ ആദ്യന്തം ഈ സംരംഭത്തിനുണ്ടായിരുന്നു.

ദ്രാവിഡ ദൈവങ്ങള്‍ (കവിതകള്‍) - എസ് കെ രഘു

ശക്തിയുടെ ദേവതകളെ തോറ്റിയുണര്‍ത്തുന്ന കവിതകളാണ് എസ് കെ രഘുവിന്റെ ദ്രാവിഡ ദൈവങ്ങല്‍ എന്ന ഈ സമാഹാര ത്തിലുള്ളത്. അടിച്ചമര്‍ത്തപ്പെട്ട ജനവര്‍ഗത്തിന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം നിറഞ്ഞ ഭൂമി കാട്ടിക്കൊടുക്കുകയാണ് ഈ കവിതകള്‍. പ്രതീക്ഷയുടേയും സാഫല്യത്തിന്റേയും ഗീതങ്ങള്‍. തന്റെ മക്കള്‍ ചങ്ങലക്കെട്ടുകളില്‍ കിടന്ന് പിടയുന്നതു കാണുമ്പോള്‍ കോപക്ക ലിപൂണ്ടാര്‍ത്തടുക്കുന്ന കട്യാതിയെപ്പറ്റിയുള്ള ആദ്യ കവിതതന്നെ ഉദാഹരണം. അധീശവര്‍ഗത്തിന്റെ അടിപതറിക്കുന്ന ശക്തമായ ഭാഷ ഈ കവിതയുടെ സവിശേഷതയാണ്. നാടോടി മിത്തു കള്‍ക്കും നാടന്‍പാട്ടുകള്‍ക്കും ഇന്നുമുള്ള പ്രസക്തി വ്യക്തമാക്കി ത്തരുന്ന കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. വരേണ്യ വര്‍ഗം നടത്തുന്ന ക്രൂരമായ മര്‍ദ്ദനങ്ങളും ചൂഷണങ്ങളും ആഴത്തില്‍ മുറിവലേപ്പിച്ച മനസ്സുകളുമായി യാചനയുടെ മുഖഭാവം ലേശവുമില്ലാതെ സമരത്തിന്റെ വീര്യം തുളുമ്പി നില്ക്കുന്ന മുഖവുമായി നമുക്കുമുന്നില്‍ തിളങ്ങുന്നവരുടെ ഗാഥകളാണിവ. നാടന്‍പാട്ടിന്റെ ശക്തിയും ലാവണ്യവും ഓരോന്നിലും നിറഞ്ഞു നില്ക്കുന്നു. കട്യാതി, കരുമാടിക്കുട്ടന്‍, കണിയാന്‍, ചെറുമിത്തോറ്റം, തെയ്യം, ശംവംതീനികളുടെ ശംഖനാദം, തുടങ്ങി ഇരുപതു കവിതകളുടെ സമാഹാരം.

കവര്‍ ഡിസൈന്‍: സുധീര്‍ ഷാ.
വില: 8. 50 രൂപ.

പുസ്തകം: പാവം യക്ഷന്‍ (കവിതകള്‍) - പി കെ അയ്യപ്പന്‍


📚 പാവം യക്ഷന്‍ (കവിതകള്‍) - പി കെ അയ്യപ്പന്‍

1990 ല്‍ പട്ടികജാതി വികസനവകുപ്പിന്റെ പദ്ധതിയനുസരിച്ച് കേരള ഗവണ്‍മെന്റ് ധനസഹായത്തോടെ ദലിത് എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘമാണ് പ്രസാധകര്‍. ജനറല്‍ എഡിറ്റര്‍: വി കെ നാരായണന്‍.

പിന്‍കുറി;

വൈവിധ്യമാര്‍ന്ന ഏതാനും മനോഹരകവിതകളുടെ സമാഹാര മാണ് പി കെ അയ്യപ്പന്റെ 'പാവം യക്ഷന്‍' എന്ന ഈ ഗ്രന്ഥം. മധുരോദാരമായ ഗാനങ്ങളാലപിക്കേണ്ട യക്ഷന്‍ തന്റെ നിസ്സഹായതയോടെ തെരുവോരത്ത് മരണത്തിന്റെ മണം പാര്‍ത്തിരിക്കുന്നു. അവന്റെ ആത്മാവ് വിതുമ്പുകയാണ്. ഈ ലോകം നഷ്ടപ്പെടുന്ന മനുഷ്യന്റെ നിസ്സഹായതയുടെ ചിത്രമാണ് ഇതിലെ മിക്ക കവിതകളും നമുക്ക് നല്കുന്നത്. സ്വപ്‌നങ്ങളെല്ലാം മറന്ന് ഹരിതാഭകളെല്ലാം വേനലില്‍ ബലിയര്‍പ്പിച്ച് യാത്രക്കൊ രുങ്ങുമ്പോഴും പനിനീരുറവപോലെ കാത്തിരിക്കുന്ന അമ്മ! നക്ഷത്രം നയിക്കുന്ന വഴിയേ മകന്‍ എത്തിച്ചേരുവോളം എരിയുന്ന തിരിയായി കാത്തിരിക്കുന്ന അമ്മ മാത്രം പ്രതീക്ഷ നല്കുന്നു. സമരത്തിന്റെയും സഹനത്തിന്റെയും പാതയില്‍ കാലിടറാതെ അഗ്നികുണ്ഡത്തിനു മുകളിലൂടെ നടന്നെത്തുവാന്‍ കാഴ്ചനല്കുന്ന ദീപനാളം! വഴികള്‍ തെറ്റാതെയുള്ള ജീവിത ത്തിന്റെ വചനങ്ങളാണ് പി കെ അയ്യപ്പന്റെ കവിതകള്‍ നമ്മെ അനുസ്മരിപ്പിക്കുന്നത്.

കവര്‍ ഡിസൈന്‍: എം സോമു.
വില: 4 രൂപ.


പുസ്തകം: തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് (ബാസലാഹിത്യം) - നൂറനാട് മോഹന്‍


📚 തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് (ബാസലാഹിത്യം) - നൂറനാട് മോഹന്‍

1990 ല്‍ പട്ടികജാതി വികസനവകുപ്പിന്റെ പദ്ധതിയനുസരിച്ച് കേരള ഗവണ്‍മെന്റ് ധനസഹായത്തോടെ ദലിത് എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘമാണ് പ്രസാധകര്‍. ജനറല്‍ എഡിറ്റര്‍: വി കെ നാരായണന്‍.

പിന്‍കുറി;

പതിനഞ്ചു കുട്ടിക്കഥകളുടെ സമാഹാരമാണ് നൂറനാട് മോഹന്റെ ഈ ഗ്രന്ഥം. ആധുനിക ജീവിതത്തില്‍ നഷ്ടപ്പെടുന്ന സ്‌നേഹം, വിശ്വാസം, സൗഹാര്‍ദ്ദം, കാരുണ്യം തുടങ്ങിയ സദ്വികാരങ്ങളുടെ സാംഗത്യം എടുത്തുകാട്ടുന്ന ഉപമകള്‍ ഈ കഥകളില്‍ ധാരാളം കാണാം. കുട്ടികളില്‍ ഈ വികാരങ്ങല്‍ വളര്‍ത്തുന്നതിനും കഥയോടുള്ള അവരുടെ താത്പര്യവും അഭിരുചിയും വര്‍ധിപ്പിക്കുന്നതിനും ഈ കഥകള്‍ക്ക് കഴിയും. ഇവയിലധികവും ജന്തുകഥകളാണ്. കുട്ടികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഈ കഥകള്‍ ഈ സമാഹാരത്തെ ധന്യമാക്കുന്നു. സരളമായ ഭാഷയും സംഭാഷണശേലിയും വാങ്മയ ചിത്രങ്ങളും ഈ പുസ്തകത്തെ രസകരമാക്കുന്നു. ടിക്കുവും മാക്കാനും, തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്, പന്തയത്തില്‍ തോറ്റ കാക്ക, സ്വയം കുഴിച്ച കുഴി, നിധികാക്കുന്ന ഭൂതം, എന്നിങ്ങനെ കുട്ടികളില്‍ അത്ഭുതവും അഭിമാനും ജനിപ്പിക്കുന്ന നല്ല പതിനഞ്ചു കഥകളുടെ സമാഹാരമാണ് നൂറനാട് മോഹന്റെ 'തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്'. 

അവതാരിക: പി ടി ഭാസ്‌കരപ്പണിക്കര്‍
കവര്‍ ഡിസൈന്‍: എം സോമു.
വില: 10. 50 രൂപ.

പുസ്തകം: കവാടങ്ങള്‍ക്കരികില്‍ (കഥകള്‍) - പി എ ഉത്തമന്‍


📚 1990 ല്‍ പട്ടികജാതി വികസനവകുപ്പിന്റെ പദ്ധതിയനുസരിച്ച് കേരള ഗവണ്‍മെന്റ് ധനസഹായത്തോടെ ദലിത് എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘമാണ് പ്രസാധകര്‍. ജനറല്‍ എഡിറ്റര്‍: വി കെ നാരായണന്‍.

പിന്‍കുറി;

ആധുനിക മലയാള ചെറുകഥാരംഗത്ത് ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് പി എ ഉത്തമന്‍. വസ്തുനിഷ്ഠമായ അവതരണങ്ങള്‍ക്കും ബാഹ്യമായ വര്‍ണനകള്‍ക്കുമപ്പുറത്തേക്ക് കടന്ന് മനുഷ്യമനസിന്റെ ഉള്‍ത്തലങ്ങളെ കണ്ടെത്തുകയാണ് ഉത്തമന്‍ തന്റെ കഥകളിലൂടെ. ജീവിതമെന്ന മഹാപ്രഹേളികയുടെ ഉത്തരം കണ്ടെത്താനുള്ള ശ്രമംകൂടിയാണ് 'കവാടങ്ങല്‍ക്കരികില്‍' എന്ന പി എ ഉത്തമന്റെ ഈ കഥാസമാഹാരം. പതിനാല് മനോഹരമായ കഥകളാണിതിലുള്ളത്. ജീവിതത്തില്‍ നിന്നു തെന്നിമേറേണ്ടിവരുന്ന നിമിഷങ്ങള്‍ അനവധിയാണെന്നു നമ്മെ ഓര്‍മപ്പെടുത്തുന്ന കഥകളാണിവ. മരണത്തിന്റേയും ജീവിതത്തി ന്റേയും സന്ധ്യകള്‍ നമ്മുടെ അനുഭവമണ്ഡലത്തിലേക്ക് ഉരുകിയൊലിക്കുന്നു. കണ്ണുകള്‍, അമ്മ, മുറിവ്, അമ്പ്, കവാട ങ്ങള്‍ക്കരികില്‍, വിഡ്ഢികളുടെ തെരുവ് തുടങ്ങി പ്രതീകങ്ങളി ലൂടെയും പദവ്യൂഹങ്ങളിലൂടെയും നമ്മിലേക്കിറങ്ങിവന്ന് നമ്മുടേതാവുന്ന കഥകള്‍.

കവര്‍ ഡിസൈന്‍: സുധീര്‍ ഷാ.
വില: 11.50 രൂപ.

പുസ്തകം: ഇന്ത്യയുടെ മകള്‍ (കവിതകള്‍) - കല്ലട ശശി


📚1990 ല്‍ പട്ടികജാതി വികസനവകുപ്പിന്റെ പദ്ധതിയനുസരിച്ച് കേരള ഗവണ്‍മെന്റ് ധനസഹായത്തോടെ ദലിത് എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘമാണ് പ്രസാധകര്‍. ജനറല്‍ എഡിറ്റര്‍: വി കെ നാരായണന്‍.

പിന്‍കുറി;

ജീവിതത്തിന്റെ ഇരുളടഞ്ഞ മേഖലകളില്‍ നിന്നു സമ്പാദിച്ച അനുഭവങ്ങളും ആ അനുഭവങ്ങെളെ വായനക്കാരുടെ ഹൃദയങ്ങളില്‍ എത്തിക്കാനുള്ള ആവേശവുമായി മുന്നോട്ടുവന്ന കവിയായ കല്ലട ശശിയുടെ കഥാകാവ്യമാണ് 'ഇന്ത്യയുടെ മകള്‍' എന്ന ഈ കാവ്യഗ്രന്ഥം. ഒരു കൊച്ചു ജീവിതത്തിന്റെ ശോകാര്‍ദ്ര ചലനങ്ങളെ വ്യക്തമായ സാമൂഹ്യ പശ്ചാത്തലത്തില്‍ കലാസുന്ദരമായി ചിത്രീകരിക്കുന്ന കാവ്യമാണിത്. ഇന്നത്തെ സാമൂഹ്യജീവിതത്തിന്റെ ഏറ്റവും ഗര്‍ഹണീയമായ വശങ്ങളിലൊന്നാണ് ഈ കവിതയില്‍ വരച്ചുകാട്ടിയിരിക്കുന്നത്. 'ഇന്ത്യയുടെ മകളെ' നമുക്കു ചുറ്റും നാമെന്നും ദര്‍ശിക്കുന്നുണ്ട്. പട്ടിണിക്കും പരിവട്ടത്തിനുമിടയില്‍ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുവാന്‍ അവള്‍ ശ്രമിക്കുമ്പോള്‍ അവള്‍ക്കു കിട്ടുന്ന ഫലങ്ങള്‍ നാം എന്നും കാണുന്നുണ്ട്. ആ അനുഭവത്തെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുകയാണ് ഈ കാവ്യത്തില്‍. 

അവതാരിക: തിരുനല്ലൂര്‍ കരുണാകരന്‍
കവര്‍ ഡിസൈന്‍: ഹരിശങ്കര്‍
വില: 6. 50 രൂപ

അഡ്വ. ബാലപ്രസന്നന്‍: പ്രഭാഷണപരമ്പര: 12



📹 'സ്ത്രീകള്‍ക്കും പിന്നോക്കക്കാര്‍ക്കും പ്രായപൂര്‍ത്തി വോട്ടവകാശത്തിന് വേണ്ടി വാദിച്ചത് ഡോ. ബി ആര്‍ അംബേഡ്കര്‍..!'

'കുറവന്‍പാറയും കുറത്തിപ്പാറയും' - അര്‍ച്ചന പ്രദീപ്



📹 കുറവന്‍പാറയുടേയും കുറത്തിപ്പാറയുടേയും ചരിത്രവും, ആധുനികലോകത്തിന് അത് സ്വായത്തമാക്കിത്തന്ന കരുവെള്ളായന്‍ കൊലുമ്പന്‍ എന്ന ആദിവാസി മൂപ്പനേയും മുഖ്യവിഷയമാക്കി താന്‍ നടത്തുന്ന ഗവേഷണപദ്ധതിയെ കുറിച്ച് ജേര്‍ണലിസം ബിരുദധാരിണിയായ അര്‍ച്ചന പ്രദീപ്...!!!

Funds fear on Dalit research


📄Funds fear on Dalit research: The government has decided to stop funding research centres on social discrimination at several universities, prompting accusations of shielding the 'Brahminical social order'.

2017, മാർച്ച് 16, വ്യാഴാഴ്‌ച

സതീശന്‍: പ്രത്യാശ നല്കുന്ന തീരുമാനങ്ങള്‍



📹 കേരളീയ സാമൂഹ്യ ഘടന സ്ത്രീവിരുദ്ധതയുടേയും കീഴാള വിരുദ്ധതയുടേയും അടിത്തറയിലാണ് നിര്‍മിക്കപ്പെട്ടി രിക്കുന്നത്. അത് സനിമയിലും പ്രതിഫലിക്കുന്നു. എങ്കിലും പ്രത്യാശ നല്കുന്ന തീരുമാനങ്ങളാണ് 'കമ്മട്ടിപ്പാടം' സിനിമയെ ചുറ്റിപ്പറ്റി ഉണ്ടായിട്ടുള്ളത്.

ബി സി രാധാകൃഷ്ണന്‍: ദലിതുകള്‍ അക്രമത്തിന് എതിരാണ്, രാജ്യദ്രോഹികളല്ല



📹 ദലിതുകള്‍ അക്രമത്തിന് എതിരാണ്, രാജ്യദ്രോഹികളല്ല, ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ നിന്നും മാറിനില്ക്കുന്നവരാണ്. അങ്ങനെ ചിത്രീകരിക്കുന്നതാണ് ഒഴിവാക്കപ്പെടേണ്ടത്.

കമ്മട്ടിപ്പാടം: അവാര്‍ഡ് സ്വീകാര്യമാകുമ്പോള്‍ കഥാപാത്രം നിരാസമാകുന്നതെന്തുകൊണ്ട്? സുധാകരന്‍ ചാര്‍വാകന്‍



📹 സ്ഥലകാലങ്ങളുടെ തിരസ്‌കാരമാണ് കമ്മട്ടിപ്പാടം സിനിമയെ അസ്വീകാര്യമാക്കുന്നത്. ഭരണഘടന നിര്‍മാണ സമിതിലേക്ക് ദാക്ഷായണിയെ പോലെ ഒരു ദലിത് വനിതയെ സംഭാവന ചെയ്ത ഇടമാണ് കമ്മട്ടിപ്പാടം. അവരുടെ സഹോദര്‍ കെ കെ മാധവന്‍ എംഎല്‍എ/എംപി, കൃഷ്‌ണേതിയാശാന്‍ കെ പി കറുപ്പന്‍, കെ പി വള്ളോന്‍, ടി കെ കൃഷ്ണമേനവന്‍ വക്കീല്‍ തുടങ്ങിയവരുടെയൊക്കെ സ്വാതന്ത്ര്യ സമരപ്പോരാട്ടത്തിന്റെ ഗുണഫലം അനുഭവിച്ച ഒരു ജനത ഈ ഇടത്തുനിന്ന് തമസ്‌കരി ക്കപ്പെടുന്നു. ആ ഇടം പരിഗണിക്കപ്പെട്ടിരുന്നുവെങ്കില്‍ ദലിത കഥാപാത്രങ്ങള്‍ വൃത്തികെട്ടവരും ദുര്‍വൃത്തരുമായി നിര്‍മിക്ക പ്പെടുമായിരുന്നില്ല ഈ സിനിമയില്‍. ടിനാ ദാബി എന്ന ദലിത് പെണ്‍കുട്ടി ഐഎഎസ് ടോപ്പറാകുകയും രോഷ്മിത ഹരിമൂര്‍ത്തി എന്ന ദലിത് പെണ്‍കുട്ടി ലോകസുന്ദരിപ്പട്ടത്തിന് മത്സരിക്കാന്‍ യോഗ്യത നേടുകയും 13 വയസില്‍ എവറസ്റ്റ് കീഴടക്കി മാലാവത് പൂര്‍ണ എന്ന ദലിത് പെണ്‍കുട്ടി ലോക റിക്കോര്‍ഡിനുടമയാകുകയും ചെയ്യുന്ന കാലത്ത് വിനായകന്റെ കറുത്ത ശരീരത്തില്‍ ഒരു കമ്പ്യൂട്ടര്‍ എഞ്ചിനീ യറുടെ കുപ്പായവും പാകമാകുമായിരുന്നു! പക്ഷെ കഥാപാത്ര ങ്ങളില്‍ ഗുണ്ടകള്‍ക്കപ്പുറം കറുത്ത ശരീരത്തിന് സിനിമയില്‍ ഒരു സ്ഥാനവും നല്‍കാന്‍ സാധ്യമല്ല എന്ന പ്രാഗ്ധാരണ ഉച്ചാടനം ചെയ്യപ്പെടാത്തതാണ് സിനിമയുടെ പോരായ്മകളില്‍ പ്രമുഖം എന്ന് ചൂണ്ടിക്കാണിക്കുന്നു.

2017, മാർച്ച് 15, ബുധനാഴ്‌ച

ഉണ്ണി പൂണിത്തുറ: 'സാംസ്‌കാരിക ആധിപത്യത്തിലെ ദലിത് ഹിംസ'



📹 ഉണ്ണി പൂണിത്തുറ, മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'സാംസ്‌കാരിക ആധിപത്യത്തിലെ ദലിത് ഹിംസ' എന്ന തന്റെ ലേഖനം പാരായണം ചെയ്യുന്നു.

അഡ്വ. ബാലപ്രസന്നന്‍: പ്രഭാഷണ പരമ്പര 11 - സ്വകാര്യവത്കരിക്കപ്പെട്ട വിദ്യാഭ്യാസമേഖല..!



📹

India: IAS officer’s son arrested for sexually abusing ex-Bihar minister’s daughter


India: IAS officer’s son arrested for sexually abusing ex-Bihar minister’s daughter: The victim had come in to contact with the accused following a missed call on her number