"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 2, വ്യാഴാഴ്‌ച

കമ്മ്യൂണിസ്റ്റ് പാഠങ്ങള്‍ - 1



അഡ്വ: സോമപ്രസാദിനുള്ള മറുപടി-

അദ്ദേഹത്തിന്റെ പ്രസംഗത്തിലെ സാരം: 'നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ' എന്നു കര്‍ഷകത്തൊഴിലാളികളെക്കൊണ്ട് പാടിപ്പിച്ചതു ശരിതന്നെ. എന്നുകരുതി കശുവണ്ടി ഫാക്ടറി കശുവണ്ടിത്തൊഴിലാളികള്‍ അവകാശപ്പെടാമോ?

ഭൂമി കശുവണ്ടി ഫാക്ടറി പോലെയല്ല. ഭൂമി ഓരോ പൗരനും അവകാശപ്പെട്ടതാണ്. കശുവണ്ടി ഫാക്ടറിയലെ തൊഴിലാളികള്‍ക്ക് അത് അവകാശപ്പെടാന്‍ കഴിയില്ല. കാരണം ഫാക്ടറി ഉടമയുടെ സ്വകാര്യ സ്വത്താണ്. അവിടെ തൊഴിലാളി തന്റെ അധ്വാനം തൊഴിലുടമക്ക് കൈമാറ്റം ചെയ്ത് വേതനം പറ്റുന്നു. തൊഴിലാളിയെ ചൂഷണം ചെയ്യുന്ന മുതലാളി സ്വകാര്യ സ്വത്ത് വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ കശുവണ്ടി ഫാക്ടറി പോലെ ഭൂമി ജന്മി തന്റെ അധ്വാനമോ സ്വത്തോ മുടക്കി സ്ഥാപിച്ചതല്ല. അത് അവന്‍ കൈവശപ്പെടുത്തി എന്നു മാത്രം. അവിടെയും തൊഴിലാളി തന്റെ അധ്വാനം ജന്മിക്ക് കൈമാറ്റം ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നു. ജന്മി ലാഭം കൊയ്യുകയും ചെയ്യുന്നു. ഭൂമി അവന്റെ (ജന്മിയുടെ) സ്വകാര്യ സ്വത്താണെന്ന് അവന്‍ കരുതുന്നു. സ്വകാര്യ സ്വത്ത് ഇല്ലാതായാല്‍ മാത്രമേ കമ്മ്യൂണിസം നടപ്പാകുകയുള്ളൂ. അതിനാല്‍ തൊഴിലാളികള്‍ കൊയ്യുന്ന വയലുകളെല്ലാം എല്ലാവരുടേതുമാകേണ്ടതുണ്ട്.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രൊഫസര്‍ ഓന്നു മറിച്ചു നോക്കണം - (തൊഴിലാളികളും കമ്മ്യൂണിസ്റ്റുകാരും എന്ന രണ്ടാം അധ്യായത്തില്‍ നിന്ന്) 

' ചരിത്രപരമായ സ്ഥിതിഗതികളില്‍ മാറ്റം വരുന്നതിന്റെ ഫലമായി എല്ലാ സ്വത്തുടമബന്ധങ്ങളും കഴിഞ്ഞകാലത്ത് തുടര്‍ച്ചയായി ചരിത്രപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ട്.

ഉദാഹരണത്തിന് ഫ്രഞ്ചുവിപ്ലവം ബൂര്‍ഷ്വാസ്വത്തിനുവേണ്ടി ഫ്യൂഡല്‍സ്വത്തിനെ ഉച്ചാടനം ചെയ്തു.

പൊതുവില്‍ സ്വത്തില്ലാതാക്കുകയല്ല, ബൂര്‍ഷ്വാസ്വത്ത് ഇല്ലാതാക്കുകയാണ് കമ്മ്യൂണിസത്തിന്റെ സവിശേഷ സ്വഭാവം. എന്നാല്‍, വര്‍ഗവൈരങ്ങളുടെ, കുറച്ചുപേര്‍ വളരെപ്പേരെ ചൂഷണം ചെയ്യുന്നതിന്റെ, അടിസ്ഥാനത്തില്‍ ഉത്പാദനം നടത്തുകയും ഉത്പന്നങ്ങല്‍ സ്വായത്തമാക്കുകയും ചെയ്യുക എന്ന സമ്പ്രദായത്തിന്റെ ഏറ്റവും പൂര്‍ണവും അന്തിമവുമായ രൂപമാണ് ആധുനിക ബൂര്‍ഷ്വാ സ്വകാര്യ സ്വത്ത്. 

ഈ അര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ സിദ്ധാന്തത്തെ ഒറ്റവാചകത്തില്‍ ഇങ്ങനെ ചുരുക്കിപ്പറയാം; സ്വകാര്യ സ്വത്ത് ഇല്ലാതാക്കല്‍'