"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 25, ശനിയാഴ്‌ച

ഡോ. അംബേഡ്കര്‍ ഇ കണ്ണന്‍ എംഎല്‍എക്ക് അയച്ച കത്തുകള്‍ : 12 പരിഭാഷ: വയലാര്‍ ഓമനക്കുട്ടന്‍




ഇന്ത്യന്‍ വട്ടമേശ സമ്മേളനം

ലണ്ടന്‍
6-1-1931

പ്രിയപ്പെട്ട കണ്ണന്,

താങ്കള്‍ വളരെ സന്തോഷത്തോടുകൂടി അയച്ച പലകത്തുകള്‍ക്കും കൃത്യമായി എനിക്ക് മറുപടി അയക്കാന്‍ കഴിയാതിരുന്നതിനാല്‍ ഞാന്‍ ഖേദിക്കുന്നു. അതിനുകാരണം, വട്ടമേശ സമ്മേളനത്തിലെ ഒട്ടുമിക്ക ഉപസമിതികളിലേക്കും ഞാന്‍ തെരഞെഞടുക്കപ്പെട്ടിരി ക്കുന്നതിനാല്‍ എന്റെ എല്ലാ സമയവും അപഹരിക്കപ്പെടുന്നു എന്നുള്ളതാണ്.

വട്ടമേശ സമ്മേളനത്തില്‍ ഞാനെടുത്ത നിലപാടും അവതരിപ്പിച്ച പ്രബന്ധങ്ങളും ഇന്ത്യയില്‍ ശരിയാംവിധം സ്വീകരിക്കപ്പെടുന്നു എന്നുള്ള വിവരം താങ്കളുടെ കഴിഞ്ഞ കത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. സ്വരാജ് പ്രസ്ഥാനത്തില്‍ നിന്ന് അധഃസ്ഥിത വിഭാഗങ്ങള്‍ ഒഴിഞ്ഞുനില്ക്കു ന്നത് ആത്മഹത്യാപരമാണെന്ന എന്റെ നിലപാട്, ദേശീയ നിലപാടിന് വിരുദ്ധമല്ലാത്തതിനാല്‍, മര്‍ദ്ദിത വിഭാഗങ്ങള്‍ക്ക് വിരുദ്ധമായ നിലാപാടാണ് ഞാനെടുത്തതെന്ന് വിചാരിക്കുന്ന ധാരാളം ഇന്ത്യക്കാരും അതിലേറെ യൂറോപ്യന്മാരും ഉണ്ടെന്നെനിക്കറിയാം. അത് അവരുടെ ഒരു രക്ഷപ്പെടല്‍ മാത്രമാണെന്നുള്ള കാര്യത്തില്‍ താങ്കളും വലിയൊരു വിഭാഗം നമ്മുടെ ആളുകളും എന്നോട് യോജിക്കുന്നുണ്ട് എന്നറിയുന്ന തിലും ഞാന്‍ സന്തുഷ്ടനാണ്. സ്വരാജ്, തീര്‍ച്ചയായും നമുക്ക് അനുഗ്രഹമായിരിക്കില്ല. അത് അങ്ങനെ ആകാതിരുന്നാല്‍ അധഃസ്ഥിതര്‍ക്കു വേണ്ട എല്ലാ പരിരക്ഷകളും ലഭിച്ചിരിക്കുമെന്ന് ഞാന്‍ പറയുന്നു. അതിനുവേണ്ടി ഏറ്റവും മഹത്തായ യുദ്ധമാണ് ഞാന്‍ നടത്തുന്നതെന്നും അതില്‍ ഞാന്‍ വിജയിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. അതില്‍ താങ്കളും സന്തുഷ്ടനായിരിക്കുമെന്നും ഞാന്‍ കരുതുന്നു. വട്ടമേശ സമ്മേളനത്തില്‍ അധഃസ്ഥിത വിഭാഗങ്ങളുടെ സംരക്ഷണാര്‍ത്ഥം ഞാന്‍ സമര്‍പ്പിച്ച മെമ്മോറാണ്ടം ഇതോടൊപ്പം അയക്കുകയാണ്. നമ്മുടെ എല്ലാ ആവശ്യങ്ങളും ഉള്‍ക്കൊള്ളുവാന്‍ തക്കവിധം വിശാലമാണ് അതെന്നുള്ള വസ്തുത താങ്കള്‍ സ്വീകരിക്കുമെന്ന് ഞാന്‍ കരുതുന്നു. മെമ്മോറാണ്ടം താങ്കള്‍ക്ക് കിട്ടുന്ന മുറക്ക് അധഃസ്ഥിത വിഭാഗങ്ങളുടെ ഒരു മീറ്റിംഗ് വിളിച്ചു ചേര്‍ക്കുകയും ഈ മെമ്മോറാണ്ടത്തില്‍ ഏറ്റവും അത്യാവശ്യം നമുക്കുവേണ്ട പരിമിതമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അത് അനുവദിക്കപ്പെടണമെന്നും ആവശ്യപ്പെടുന്ന ഒരു കത്ത് പ്രധാനമന്ത്രിക്ക് എഴുതിയയക്കുന്നത് ഉചിതമായിരിക്കുമെന്നും ഞാന്‍ കരുതുന്നു. നമ്മുടെ സമ്മേളനം ഈ മാസം അവസാന ത്തോടുകൂടി അതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ചുരുക്കുന്നതാ യിരിക്കും. തുടര്‍ന്ന് അതിന്റെ ഭാവിപ്രവര്‍ത്തനമെന്താ യിരിക്കുമെന്ന് ഞാന്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ജനീവയിലേക്ക് പോയി ലീഗ് ഓഫ് നേഷന്‍സിന്റെ ഓഫീസ് ജീവനക്കാരെ കാണമെന്ന് ഒരു താത്പര്യം എനിക്കുണ്ട്. ഒരു പക്ഷെ ഞാന്‍ യുഎസ്എയിലേക്ക് പോയേക്കാം. പക്ഷെ എങ്ങോട്ടേക്കാണെന്ന കാര്യം ഇപ്പോഴും ഉറപ്പിച്ചിട്ടില്ല. എന്നിരുന്നാലും അക്കാര്യം താങ്കളെ എഴിതി അറിയിക്കുന്നതായിരിക്കും. 

താങ്കള്‍ ആരോഗ്യവാനായിരിക്കുന്നു എന്നു വിശ്വസിക്കുന്നു.

ആത്മാര്‍ത്ഥതയോടെ ഞാന്‍,

താങ്കളുടെ ബി ആര്‍ അംബേഡ്കര്‍.