"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 26, ഞായറാഴ്‌ച

ഡോ. അംബേഡ്കര്‍ ഇ കണ്ണന്‍ എംഎല്‍എക്ക് അയച്ച കത്തുകള്‍: 13 പരിഭാഷ: വയലാര്‍ ഓമനക്കുട്ടന്‍



ഭീംറാവു അംബേഡ്കര്‍,
MA, PhD, Bar at Law,
ദാമോദര്‍ ഹാള്‍,
പരേല്‍, ബോംബെ - 12.
28-21931.

പ്രിയപ്പെട്ട കണ്ണന്,

ഞാനിന്നലെ ബോംബെയില്‍ തിരിച്ചെത്തി എന്നറിയിക്കാനാണ് ഈ കത്തെഴുതുന്നത്. ലണ്ടനിലായിരുന്നപ്പോള്‍ താങ്കള്‍ക്കെഴുതിയുരു ന്നതുലെ, നമ്മുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരി ക്കണമെന്ന് രേഖപ്പെടുത്തി വെക്കാന്‍, നമ്മുടെ നേതാക്കന്മാരുടെ ഒരു മീറ്റിംഗ് കഴിവതും നേരത്തേ വിളിച്ചുചേര്‍ക്കണമെന്ന് ഞാന്‍ താത്പര്യപ്പെടുന്നു. അത് തീര്‍ച്ചയായും തെരഞ്ഞെടുക്കപ്പെട്ട ചിലര്‍ക്കുവേണ്ടി മാത്രമായിരിക്കണമോ അല്ലയോ എന്നുള്ള കാര്യത്തില്‍ താങ്കളുടെ അഭിപ്രായമെന്തെന്നറിയാല്‍ എനിക്ക് ആതിയായ ആഗ്രഹമുണ്ട്. ഈ മാസങ്ങളിലൊക്കെത്തന്നെയും നമ്മുടെ ജനങ്ങളോട് താങ്കളാണ് ബന്ധപ്പെട്ടിരുന്നത് എന്നതിനാല്‍ ഇക്കാര്യത്തില്‍ താങ്കള്‍ക്കെന്ന ഉപദേശിക്കാനാവുമെന്ന് ഞാന്‍ കരുതുന്നു. വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത പത്രപ്രവര്‍ത്ത കര്‍ക്ക് ഞാനൊരു പ്രസ്താവന നല്കിയിട്ടുണ്ട്. അതിനോടുള്ള താങ്കളുടെ അഭിപ്രായം എന്തെന്നറിയുവാനും ഞാന്‍ ആഗ്രഹി ക്കുന്നു.

അത്യധികം സന്തോഷത്തോടെ,
ഞാന്‍,
താങ്കളുടെ,
ബി ആര്‍ അംബേഡ്കര്‍.