"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 27, തിങ്കളാഴ്‌ച

ഡോ. അംബേഡ്കര്‍ ഇ കണ്ണന്‍ എംഎല്‍എക്ക് അയച്ച കത്തുകള്‍: 14 പരിഭാഷ: വയലാര്‍ ഓമനക്കുട്ടന്‍



ബി ആര്‍ അംബേഡ്കര്‍,
ദാമോദര്‍ ഹാള്‍, 
പരേല്‍, ബോംബെ.
7-3-1931

പ്രിയപ്പെട്ട കണ്ണന്,

താങ്കളുടെ കത്ത് കിട്ടി. സമ്മേളനം ഏപ്രില്‍ 12 ന് നടത്താമെന്ന തീരുമാനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. രാജയ്ക്കും ഗവായ്ക്കും ഉള്‍പ്പെടെ പ്രവിശ്യയിലുള്ള നമ്മുടെ എല്ലാ നേതാക്കള്‍ക്കും താങ്കള്‍ തീര്‍ച്ചയായും കത്തെഴുതണം. എല്ലാ പ്രതിനിധികളോടും 11 ആം തിയതി വൈകുന്നേരം ബോംബെയില്‍ എത്തിച്ചേരുവാന്‍ പറയണം. വരുന്നവ അവരുടെ സമയം അറിയിക്കുകയാണെങ്കില്‍, റെയില്‍വേ സ്റ്റേഷനില്‍ അവരെ സ്വീകരിക്കാന്‍ ചിലരെ ഏര്‍പ്പാടാക്കുവാന്‍ എനിക്ക് കഴിയും. എന്തുതന്നെയായാലും 12 ആം തിയതി സ്വീകാര്യമായതിനാല്‍, താങ്കളുടെ ഉറപ്പിന്മേല്‍ മീറ്റിംഗിനുവേണ്ട തയാറെടുപ്പുകളുമായി ഞാന്‍ മുന്നോട്ടു പോവുകയാണ്. 

ഞാന്‍,
സത്യസന്ധമായും താങ്കളുടെ, 
ബി ആര്‍ അംബേഡ്കര്‍.