"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 4, ശനിയാഴ്‌ച

കമ്മ്യൂണിസ്റ്റ് പാഠങ്ങള്‍ - 3



അഡ്വ സോമപ്രസാദിനുള്ള മറുപടി - കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ നിന്നും.

അദ്ദേഹത്തിന്റെ പ്രസംഗത്തിലെ സാരം: 'നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ...' എന്ന് കമ്മ്യൂണി സ്റ്റുകാര്‍ കര്‍ഷകത്തൊഴിലാളികളെക്കൊണ്ട് പാടിച്ചിട്ടുണ്ട് എന്നുള്ളത് ശരിയാണ്. എന്നുകരുതി കശുവണ്ടി ഫാക്ടറി കശുവണ്ടിത്തൊ ഴിലാളികള്‍ അവകാശപ്പെടുന്നത് ശരിയൊണോ? 

ഇങ്ങനെ കര്‍ഷകത്തൊഴിലാളികളെ അധിക്ഷേപിക്കുമ്പോള്‍, കര്‍ഷകത്തൊഴിലാളികള്‍ ഇപ്പോഴത്തെ അവസ്ഥയില്‍ത്തന്നെ തുടരണമെന്നും ഭൂവുടമകള്‍ എക്കാലവും അവരെ ചൂഷണം ചെയ്യാന്‍ അധികാരമുള്ളവരുമാണെന്നും അഡ്വ. സോമപ്രസാദ് വിചാരിക്കുന്നതായി കാണാം. 'തൊഴിലാളിവര്‍ഗം' എന്നാല്‍ എന്താണെന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അനുബന്ധത്തില്‍ ഫ്രെഡറിക് എംഗത്സ് 'കമ്മ്യൂണിസത്തിന്റെ തത്വങ്ങള്‍' എന്ന അധ്യായത്തില്‍ പറയുന്നു;

---------------------------------------------------------------------------------------------------------
ചോദ്യം: 7) തൊഴിലാളി അടിമയില്‍ നിന്നു വ്യത്യാസപ്പെട്ടി രിക്കുന്നത് ഏതു വിധത്തിലാണ്?

ഉത്തരം അടിമ എക്കാലത്തേക്കുമായി വില്ക്കപ്പെടുന്നു. തൊഴിലാളിക്ക് ദിവസം തോറും മണിക്കൂറുകള്‍ തോറും വില്‌ക്കേണ്ടിവരുന്നു. ഒരു നിശ്ചിത യജമാനന്റെ സ്വത്തായ ഓരോ പ്രത്യേകം പ്രത്യേകം അടിമക്കും യജമാനന്റെ താത്പര്യ ത്തിനുവേണ്ടി മാത്രമാണെങ്കിലും എത്രതന്നെ മോശപ്പെട്ടതാണെ ങ്കിലും ഉപജീവനത്തിന് ഉറപ്പുണ്ട്. ഓരോ പ്രത്യേകം പ്രത്യേകം തൊഴിലാളിയും ബൂര്‍ഷ്വാ വര്‍ഗത്തിന്റെ ഒന്നടങ്കം സ്വത്താണെന്നു പറയാം. ആര്‍ക്കെങ്കിലും ആവശ്യമുള്ള പ്പോള്‍ മാത്രമേ അവന്റെ അധ്വാനത്തെ വാങ്ങുന്നുള്ളൂ. ആ നിലക്ക് അവന്റെ ഉപജീവന ത്തിന് ഉറപ്പില്ല. തൊഴിലാളിവര്‍ഗ ത്തിനു മൊത്തത്തില്‍ മാത്രമേ ഈ ഉപജീവനത്തിന് ഉറപ്പുള്ളൂ. അടിമ നില്ക്കുന്നത് മത്സര ത്തിന് വെളിയിലാണ്. തൊഴിലാളി നില്ക്കുന്നത് അതിനകത്താണ്. അതിന്റെ എല്ലാ ചാഞ്ചാട്ടങ്ങളും അവന് അനുഭവപ്പെടുന്നു. അടിമയെ കണക്കാക്കുന്നത് ഒരു സാധനമായിട്ടാണ്. സിവില്‍ സമൂഹത്തിലെ അംഗമായിട്ടല്ല. തൊഴിലാളിയെ വീക്ഷിക്കുന്നത് ഒരു വ്യക്തിയെന്ന നിലക്കാണ്. സിവില്‍ സമൂഹത്തിലെ അംഗമെന്ന നിലക്കാണ്. അങ്ങിനെ അടിമ തൊഴിലാളിയേക്കാള്‍ ഭേദപ്പെട്ട ജീവിതം നയിച്ചുവെന്നു വരാം. എങ്കിലും തൊഴിലാളി സമൂഹത്തിന്റെ കൂടുതലുയര്‍ന്ന ഒരു വികാസഘട്ടത്തില്‍ പെട്ടവനാണ്. അടിമയേക്കാള്‍ ഉയര്‍ന്ന പടിയിലാണ് അവന്‍ നില്ക്കുന്നത്. എല്ലാ സ്വകാര്യ സ്വത്തുടമ ബന്ധങ്ങളും വെച്ച് അടിമത്തബന്ധത്തെ മാത്രം തകര്‍ത്തുകൊണ്ട് അടിമ മോചനം നേടുകയും അങ്ങനെ ഒരു തൊഴിലാളിയായിത്തീരുകയും ചെയ്യുന്നു. പൊതുവില്‍ സ്വകാര്യ സ്വത്തിനെത്തന്നെ ഇല്ലാതാക്കി ക്കൊണ്ടു മാത്രമേ തൊഴിലാളിക്കു മോചനം നേടാന്‍ കഴിയൂ.
---------------------------------------------------------------------------------------------------------

അഡ്വ. സോമപ്രസാദ് മനസിലാക്കേണ്ടത്;

1) അടിമ എക്കാലത്തേക്കുമായി വില്ക്കപ്പെടുന്നു. തൊഴിലാളിക്ക് ദിവസം തോറും മണിക്കൂറുകള്‍ തോറും വില്‌ക്കേണ്ടിവരുന്നു.

2) ഓരോ പ്രത്യേകം പ്രത്യേകം അടിമക്കും യജമാനന്റെ താത്പര്യത്തിനുവേണ്ടി മാത്രമാണെങ്കിലും എത്രതന്നെ മോശപ്പെട്ടതാണെങ്കിലും ഉപജീവനത്തിന് ഉറപ്പുണ്ട്.

3) ഓരോ പ്രത്യേകം പ്രത്യേകം തൊഴിലാളിയും ബൂര്‍ഷ്വാ വര്‍ഗത്തിന്റെ ഒന്നടങ്കം സ്വത്താണെന്നു പറയാം. ആര്‍ക്കെങ്കിലും ആവശ്യമുള്ളപ്പോള്‍ മാത്രമേ അവന്റെ അധ്വാനത്തെ വാങ്ങുന്നുള്ളൂ. ആ നിലക്ക് അവന്റെ ഉപജീവനത്തിന് ഉറപ്പില്ല.

4) അടിമ നില്ക്കുന്നത് മത്സരത്തിന് വെളിയിലാണ്. തൊഴിലാളി നില്ക്കുന്നത് അതിനകത്താണ്.

5) അടിമയെ കണക്കാക്കുന്നത് ഒരു സാധനമായിട്ടാണ്. സിവില്‍ സമൂഹത്തിലെ അംഗമായിട്ടല്ല. തൊഴിലാളിയെ വീക്ഷിക്കുന്നത് ഒരു വ്യക്തിയെന്ന നിലക്കാണ്. സിവില്‍ സമൂഹത്തിലെ അംഗമെന്ന നിലക്കാണ്.

6) അടിമ തൊഴിലാളിയേക്കാള്‍ ഭേദപ്പെട്ട ജീവിതം നയിച്ചുവെന്നു വരാം.

7) എല്ലാ സ്വകാര്യ സ്വത്തുടമ ബന്ധങ്ങളും വെച്ച് അടിമത്ത ബന്ധത്തെ മാത്രം തകര്‍ത്തുകൊണ്ട് അടിമ മോചനം നേടുകയും അങ്ങനെ ഒരു തൊഴിലാളിയായിത്തീരുകയും ചെയ്യുന്നു.

8) പൊതുവില്‍ സ്വകാര്യ സ്വത്തിനെത്തന്നെ ഇല്ലാതാക്കിക്കൊണ്ടു മാത്രമേ തൊഴിലാളിക്കു മോചനം നേടാന്‍ കഴിയൂ.

ശ്രദ്ധിക്കേണ്ട വസ്തുത;
------------------------------------

അവസാനവാചകത്തില്‍ ഏംഗത്സ് വീണ്ടും ഊന്നിപ്പറയുന്നത്, സ്വകാര്യ സ്വത്ത് ഇല്ലാതാക്കുക എന്നു തന്നെയാണ്. ഭൂമി പൊതു സ്വത്താക്കി മാറ്റുന്നിടത്ത് ജന്മിയും കുടിയാനുമില്ല! ജന്മി ഭൂസ്വത്തിന്റെ ഉടമയായിരിക്കുകയും കുടിയാന്‍ അവന്റെ ഭൂമിയില്‍ തന്റെ അധ്വാനം കൈമാറി ഉപജീവനമാര്‍ഗം തേടേണ്ട വന്‍ മാത്രമായിരിക്കുകയും ചെയ്യുമ്പോള്‍ 'സ്വകാര്യസ്വത്ത്' നിലനില്ക്കുകയും പൊതുസ്വത്ത് ഉണ്ടാകുന്നതിനെ തടഞ്ഞു നിര്‍ത്തുകയുമാണല്ലോ ചെയ്യുന്നത്? അടിയാന്‍ കൊയ്ത വയലുകള്‍ അവനുകൂടി സ്വന്തമാകുന്ന പ്രക്രിയ (സ്വകാര്യസ്വത്ത് ഇല്ലാതാക്കല്‍) അപ്രായോഗികമാണെന്ന് വാദിക്കുമ്പോള്‍ അഡ്വ. സോമപ്രസാദിനെ പോലെയുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന്‍ തന്റെ വിശ്വാസപ്രമാണങ്ങള്‍ക്ക് എതിര്‍ദിശയിലാണ് സഞ്ചരിക്കുന്നത് എന്ന വസ്തുത ഓര്‍മിക്കുക!