"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 5, ഞായറാഴ്‌ച

കമ്മ്യൂണിസ്റ്റ് പാഠങ്ങള്‍: 5 അഡ്വ. സോമപ്രസാദിനുള്ള മറുപടികള്‍


മറ്റേതൊരു ചരക്കിനേയും പോലെ അധ്വാനവും ഒരു ചരക്കാണെങ്കില്‍ അത് കൈമാറ്റം ചെയ്യാന്‍ നിര്‍ബന്ധിതനാകുന്ന കര്‍ഷകത്തൊഴിലാളിയും മറ്റേതൊരു തൊഴിലാളിയേയും പോലെ ഒരു തൊഴിലാളിയാണല്ലോ. ഗകര്‍ഷകത്തൊഴിലാളികള്‍ തങ്ങളുടെ അധ്വാനം വില്ക്കുന്ന ജന്മിമാരുടെ ഇടയില്‍ വന്‍കിടക്കാരും ചെറുകിടക്കാരുമുണ്ട്. ഈ ചെറുകിടക്കാരെ ഏംഗത്സ് 'അടിയാളന്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ പദം ഏറ്റവും താഴെത്തട്ടിലുള്ള കര്‍ഷകത്തൊഴിലാളികളെയല്ല ഉദ്ദേശിക്കുന്നത്, മറിച്ച് ജന്മിമാരുടെ ഇടയിലെ താഴെക്കിടക്കാരെയാണ് ഉദ്ദേശിക്കുന്നതെന്ന് വഴിയേ മനസിലാകും. (കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പരിഭാഷകര്‍ക്ക് പറ്റിയ അബദ്ധമാണ് ഈ ആശയക്കുഴപ്പത്തിന് കാരണം)
---------------------------------------------------------------------------------------------------------
ചോദ്യം 8: തൊഴിലാളി അടിയാളനില്‍ (ചെറുകിട ജന്മി) നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നത് ഏതു വിധത്തിലാണ് ?

ഉത്തരം: ഒരു ഉത്പാദനോപകരണം, ഒരു തുണ്ടു ഭൂമി, അടിയാളന്റെ (ചെറുകിട ജന്മി) കൈവശത്തിലും ഉപയോഗത്തി ലുണ്ട്. അതിനു പകരമായി അവന്‍ ഉത്പന്നത്തിന്റെ ഒരംശം ഏല്പ്പിക്കുകയോ പണിയെടുക്കുകയോ ചെയ്യുന്നു. തൊഴിലാളി യാകട്ടെ മറ്റൊരാളിന്റെ വകയായ ഉത്പാദനോപകരണങ്ങള്‍ വെച്ച് പണിയെടുക്കുകയും ഉത്പന്നത്തിന്റെ ഒരംശം പകരമായി അവന് കിട്ടുകയും ചെയ്യുന്നു. അടിയാളന്‍ (ചെറുകിട ജന്മി) കൊടുക്കുന്നു. തൊഴിലാളിക്ക് കൊടുക്കപ്പെടുന്നു. അടിയാളന് (ചെറുകിട ജന്മിക്ക്) ഉപജീവനത്തിന് ഉറപ്പുണ്ട്. തൊഴിലാളിക്ക് (കര്‍ഷകത്തൊഴിലാളിക്കും) അതില്ല. അടിയാളന്‍ (ചെറുകിട ജന്മി) മത്സരത്തിന് പുറത്തും തൊഴിലാളി അതിനകത്തും നില്ക്കുന്നു. പട്ടണത്തിലേക്ക് ഓടിപ്പോയി അവിടെ ഒരു കൈവേലക്കാരനായി ത്തീരുകയോ, തന്റെ ഭൂവുടമക്ക് അദ്വാനവും ഉത്പന്നവും കൊടുക്കുന്നതിനു പകരം പണംകൊടുത്ത് അതുവഴി ഒരു വെറും പാട്ടക്കാരനാവുകയോ, അതുമല്ലെങ്കില്‍ തന്റെ ഫ്യൂഡല്‍ ഭൂപ്രഭുവിനെ അടിച്ചോടിച്ചിട്ട് താന്‍ തന്നെ സ്വത്തുടമയാവുകയോ ചെയ്തിട്ടാണ് - ചുരുക്കിപ്പറഞ്ഞാല്‍, സ്വത്തുടമവര്‍ഗത്തിന്റെ അണികളിലും മത്സരത്തിലും ഒരു വഴിക്കല്ലെങ്കില്‍ മറ്റൊരു വഴിക്ക് പ്രവേശിച്ചുകൊണ്ടാണ് - അടിയാളന്‍ (ചെറുകിട ജന്മി) മോചനം നേടുന്നത്. മത്സരവും സ്വകാര്യ സ്വത്തും എല്ലാ വര്‍ഗ വൈജാത്യങ്ങളും അവസാനിപ്പിച്ചുകൊണ്ടാണ് തൊഴിലാളി മോചനം നേടുന്നത്.
---------------------------------------------------------------------------------------------------------

അഡ്വ. സോമപ്രസാദ് മനസിലാക്കേണ്ട വസ്തുത: ചെറുകിട ജന്മി (അടിയാളന്‍) അവന് ഒരു തുണ്ടു ഭൂമിയെങ്കിലുമുണ്ടല്ലോ. അവന്‍ ഫ്യൂഡല്‍ പ്രഭുവിനെ അടിച്ചോടിച്ചിട്ടാണെങ്കിലും സ്വത്തുടമയായി മാറിക്കൊണ്ട് മോചനം നേടുന്നു! അവിടെ അവന്‍ സ്വകാര്യ സ്വത്ത് ഉറപ്പിക്കുകയാണല്ലോ ചെയ്യുന്നത്. നേരേ മറിച്ച് തൊഴിലാളിക്ക് മോചനം നേടണമെങ്കിലോ, ഈ സ്വകാര്യ സ്വത്തും എല്ലാ വര്‍ഗ വൈജാത്യങ്ങളും അവസാനിപ്പിക്കണം! (അവസാനം വാചകം ശ്രദ്ധിക്കുക)

കര്‍ഷകത്തൊഴിലാളിക്ക് വിമോചിതനാകണമെങ്കില്‍ ജന്മിയുടെ സ്വകാര്യ സ്വത്തായ ഭൂമി അവനുകൂടി അവകാശമുള്ള പൊതു സ്വത്തായി മാറണം. ഒന്നുകൂടി ആവര്‍ത്തിക്കട്ടെ; 'സ്വകാര്യ സ്വത്ത് ഇല്ലാതാക്കുക എന്നു പറഞ്ഞാല്‍ പൊതുസ്വത്ത് ഉണ്ടാക്കുക എന്നാണര്‍ത്ഥം!'. മാര്‍ക്‌സിയന്‍ കമ്മ്യൂണിസമാണ് അഡ്വ. സോമപ്രസാദ് പിന്‍തുടരുന്നതെങ്കില്‍ പ്രസ്താവന പിന്‍വലിക്കുക യെങ്കിലും ചെയ്യുക.