"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 7, ചൊവ്വാഴ്ച

കമ്മ്യൂണിസ്റ്റ് പാഠങ്ങള്‍ : 8 സ്വകാര്യ സ്വത്തുടമസ്ഥതയെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കഴിയുമോ? (അഡ്വ. സോമപ്രസാദിനുള്ള മറുപടി)


കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവില്‍ നിന്നും ഫ്രെഡറിക് എംഗത്സ് എഴുതിയ 'കമ്മ്യൂണിസത്തിന്റെ തത്വങ്ങള്‍ എന്ന അധ്യായത്തില്‍ നിന്നും;

---------------------------------------------------------------------------------------------------------
ചോദ്യം 16: സ്വകാര്യ സ്വത്തുടമസ്ഥതയെ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കഴിയുമോ?

ഉത്തരം: അങ്ങിനെ സംഭവിക്കുന്നതാണ് അഭിലഷണീയം. തീര്‍ച്ചയായും കമ്മ്യൂണിസ്റ്റുകാര്‍ അതിനെതിരായിരിക്കുകയില്ല. എല്ലാ ഗൂഢാലോചനകളും വ്യര്‍ത്ഥമാണെന്നു മാത്രമല്ല ഹാനികരം കൂടിയാണെന്ന് കമ്മ്യൂണിസ്റ്റ് കാര്‍ക്ക് എത്രയോ ഭംഗിയായിട്ട റിയാം. കല്പിച്ചുകൂട്ടിയും സ്വേച്ഛാനുസൃതമായും വിപ്ലവങ്ങള്‍ നടത്താനാവില്ലെന്നും ഏതെങ്കിലും പാര്‍ട്ടിയുടേയും മുഴുവന്‍ വര്‍ഗങ്ങളുടേയും ഹിതത്തേയോ നേതൃത്വത്തേയോ തെല്ലും ആശ്രയിക്കാത്ത സാഹചര്യങ്ങളുടെ ആവശ്യമായ അനന്തരഫല മെന്ന നിലക്കാണ് എവിടെയും എക്കാലത്തും വിപ്ലവങ്ങള്‍ നടന്നിട്ടുള്ളതെന്നും അവര്‍ക്ക് എത്രയോ ഭംഗിയായിട്ടറിയാം. എന്നാല്‍ ഏതാണ്ടെല്ലാ പരിഷ്‌കൃതരാജ്യങ്ങളിലും തൊഴിലാളി വര്‍ഗത്തിന്റെ വികാസത്തെ ബലം പ്രയോഗിച്ച് അടിച്ചമര്‍ത്തു കയാണെന്നും കമ്മ്യൂണിസ്റ്റുകാരുടെ എതിരാളികള്‍ അതുവഴി വിപ്ലവത്തെ സര്‍വവിധേന പ്രോത്സാഹിപ്പിക്കുകയാണെന്നും കൂടി അവര്‍ കാണുന്നുണ്ട്. മര്‍ദ്ദിതരായ തൊഴിലാളിവര്‍ഗം അവസാനം വിപ്ലവം നടത്താന്‍ നിര്‍ബന്ധിതരായിത്തീരുകയാണെങ്കില്‍ ഇപ്പോള്‍ വാക്കാലെന്ന പോലെ പ്രവൃത്തിയിലും കമ്മ്യൂണിസ്റ്റുകാ രായ ഞങ്ങള്‍ തൊഴിലാളികളുടെ ലക്ഷ്യത്തെ കാത്തുരക്ഷിക്കുന്ന താണ്.

ചോദ്യം : 17 സ്വകാര്യ സ്വത്തുടമസ്ഥതയെ ഓറ്റയടിക്ക് ഇല്ലാതാക്കാന്‍ കഴിയുമോ? 

ഉത്തരം : ഇല്ല. കൂട്ടായ സമ്പദ് വ്യവസ്ഥയുടെ സൃഷ്ടിക്കാവശ്യ മായ അളവില്‍ നിലവിലുള്ള ഉത്പാദനശക്തികളെ ഒറ്റയടിക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധ്യമല്ലാത്തതുപോലെതന്നെ ഇതും സാധ്യമല്ല. അതുകൊണ്ട്, ആസന്നമായിരിക്കുന്നുവെന്ന് എല്ലാ സൂചനകളു മുള്ള തൊഴിലാളിവര്‍ഗവിപ്ലവത്തിന് നിലവിലുള്ള സമൂഹത്തെ ക്രമേണ രൂപാന്തരപ്പെടുത്താന്‍ മാത്രമേ കഴിയൂ. ഉത്പാദനോ പാധികള്‍ വേണ്ടത്ര സൃഷ്ടിച്ചുകഴിയുമ്പോള്‍ മാത്രമേ അത് സ്വകാര്യ സ്വത്തുടമസ്ഥത അവസാനിപ്പിക്കൂ.
---------------------------------------------------------------------------------------------------------

അഡ്വ. സോമപ്രസാദ് മനസിലാക്കേണ്ടത്;

1) സ്വകാര്യ സ്വത്തില്ലാതാക്കാന്‍ ഏറ്റവും അഭിലഷണീയം സമാധാനപരമായ മാര്‍ഗമാണെന്ന വസ്തുതയെ കമ്മ്യൂണിസ്റ്റുകാര്‍ അംഗീകരിക്കുന്നു. കര്‍ഷകത്തൊഴിലാളികള്‍ കൊയ്ത വയല്‍ യാതൊരു മുന്നുപാധികളുമില്ലാതെ അവര്‍ക്കു വിട്ടുകൊടുക്കുന്ന മാര്‍ഗത്തെയാണ് സമാധാനപരമെന്ന് പറയുന്നത്..! അത് സാധ്യമല്ലെന്നു പറയുമ്പോള്‍ അഡ്വ. സോമപ്രസാദിന്റെ ചിന്താഗതി കമ്മ്യൂണിസ്റ്റ് വിരുദ്ധമാകുന്നുവെന്നറിയുക.

2) ഹാനികരമായ എല്ലാ ഗൂഢാലോചനകളെക്കുറിച്ചും കമ്മ്യൂണിസ്റ്റ് കാര്‍ക്ക് വളരെ ഭംഗിയായിട്ടറിയാം. അതുകൊണ്ട് സമാധാനപരമായ മാര്‍ഗം സംഭവിക്കാന്‍ പോകുന്നില്ല. അതിനാല്‍, ....മര്‍ദ്ദിതരായ തൊഴിലാളിവര്‍ഗം അവസാനം വിപ്ലവം നടത്താന്‍ നിര്‍ബന്ധിതരായിത്തീരുകയാണെങ്കില്‍ ഇപ്പോള്‍ വാക്കാലെന്ന പോലെ പ്രവൃത്തിയിലും കമ്മ്യൂണിസ്റ്റുകാരായ ഞങ്ങള്‍ തൊഴിലാളികളുടെ ലക്ഷ്യത്തെ കാത്തുരക്ഷിക്കുന്നതാണ്..... എന്ന് എംഗത്സ് തറപ്പിച്ചു പറയുമ്പോള്‍ കര്‍ഷകത്തൊഴിലാളികള്‍ സ്വകാര്യസ്വത്തില്ലാതാക്കാന്‍ വേണ്ടി സായുധകലാപം ഉയര്‍ത്തിയാല്‍പ്പോലും കമ്മ്യൂണിസ്റ്റ്കാരനായ അഡ്വ. സോമപ്രസാദ് അവരോടൊപ്പം നില്‌ക്കേണ്ടതല്ലേ?

3) ...ഉത്പാദനോപാധികള്‍ വേണ്ടത്ര സൃഷ്ടിച്ചുകഴിയുമ്പോള്‍ മാത്രമേ അത് സ്വകാര്യ സ്വത്തുടമസ്ഥത അവസാനിപ്പിക്കൂ.... എന്ന് ഏംഗത്സ് സമര്‍ത്ഥിക്കുമ്പോള്‍ സ്വകാര്യ സ്വത്ത് ഇല്ലാതാക്കാന്‍ സമാധാനപരമായതോ, സായുധസമരത്തിന്റേതോ ആയ ഏതെങ്കിലും മാര്‍ഗത്തെ കര്‍ഷകത്തൊഴിലാളികള്‍ അവലംബിക്കുമ്പോള്‍ അഡ്വ. സോമപ്രസാദ് ആരുടെ പക്ഷത്ത് നിലയുറപ്പിക്കും?