"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 8, ബുധനാഴ്‌ച

കമ്മ്യൂണിസ്റ്റ് പാഠങ്ങള്‍: 9. കമ്മ്യൂണിസ്റ്റ് വിപ്ലവം എന്നാല്‍ എന്ത് ? (അഡ്വ. സോമപ്രസാദിനുള്ള മറുപടികള്‍)


'തൊഴിലാളികളും കമ്മ്യൂണിസ്റ്റ്കാരും' എന്ന രണ്ടം അധ്യായത്തില്‍ നിന്നും:
---------------------------------------------------------------------------------------------------------
പരമ്പരാഗതമായ സ്വത്തുടമബന്ധങ്ങളില്‍ നിന്നുള്ള ഏറ്റവും സമൂലമായ വിച്ഛേദനമാണ് കമ്മ്യൂണിസ്റ്റ് വിപ്ലവം. അപ്പോള്‍ അതിന്റെ വളര്‍ച്ചയില്‍ പരമ്പരാഗതമായ ആശയങ്ങളില്‍ നിന്ന് ഏറ്റവും സമൂലമായ വിച്ഛദനമുണ്ടാവുന്നതില്‍ അത്ഭുതമില്ല. 

കമ്മ്യൂണിസത്തോടുള്ള ബൂര്‍ഷ്വാ ആക്ഷേപങ്ങളെപ്പറ്റിയുള്ള പരാമര്‍ശം നമുക്ക് അവസാനിപ്പിക്കാം. 

തൊഴിലാളിവര്‍ഗത്തെ ഭരണാധികാരിവര്‍ഗത്തിന്റെ നിലയിലേക്കുയര്‍ത്തുക, ജനാധിപത്യത്തിനുവേണ്ടിയുള്ള സമരത്തില്‍ വിജയം നേടുക - ഇതാണ് തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവത്തിലെ ആദ്യത്തെ പടിയെന്ന് നാം മുകളില്‍ കണ്ടു. 

ബൂര്‍ഷ്വാസിയുടെ പക്കല്‍ നിന്ന് എല്ലാ മൂലധനവും പടിപടിയായി പിടിച്ചടുക്കാനും ഭരണകൂടത്തിന്റെ - അതായത്, ഭരണാധികാരി വര്‍ഗമായി സംഘടിച്ചിട്ടുള്ള തൊഴിലാളി വര്‍ഗത്തിന്റെ - കൈകളില്‍ എല്ലാ ഉത്പാദനോപകരണങ്ങളും കേന്ദ്രീകരിക്കാനും ആവുന്നത്ര വേഗം ഉത്പാദനശക്തികളുടെ ആകെത്തുക വര്‍ധിപ്പിക്കാനും വേണ്ടി തൊഴിലാളി വര്‍ഗം അതിന്റെ രാഷ്ട്രീയാധിപത്യത്തെ ഉപയോഗിക്കും.

സ്വത്തവകാശങ്ങളിന്മേലും ബൂര്‍ഷ്വാ ഉത്പാദനബന്ധങ്ങളിലും കൈകടത്താതെ, അതുകൊണ്ടുതന്നെ, സാമ്പത്തികമായി അപര്യാപ്തവും അസ്വീകാര്യവുമായി തോന്നുമെങ്കിലും, പ്രസ്ഥാനം വളരുന്നതോടുകൂടി സ്വയം വളരുന്നതും പഴയ സാമൂഹിക ക്രമത്തിലേക്ക് അധികമധികം കൈകടത്തല്‍ ആവശ്യമാക്കിത്തീര്‍ക്കുന്നതും ഉത്പാദനരീതിയില്‍ സമൂലപരിവര്‍ത്തനം വരുത്താനുള്ള ഉപാധി എന്ന നിലക്ക് അനുപേക്ഷണീയമായ നടപടികളെടുക്കാതെ തീര്‍ച്ചയായും ഇത് തുടക്കത്തില്‍ നേടാനാവില്ല.

ഈ നടപടികള്‍ പല രാജ്യത്തും പലതരത്തിലായിരിക്കുമെന്നതില്‍ സംശയമില്ല.
---------------------------------------------------------------------------------------------------------
അഡ്വ. സോമപ്രസാദ് മനസിലാക്കേണ്ടത്...

1) ...പരമ്പരാഗതമായ സ്വത്തുടമബന്ധങ്ങളില്‍ നിന്നുള്ള ഏറ്റവും സമൂലമായ വിച്ഛദനമാണ് കമ്മ്യൂണിസ്റ്റ് വിപ്ലവം... അപ്പോള്‍ കര്‍ഷകത്തൊഴിലാളികള്‍ കൊയ്ത വയലുകള്‍ ജന്മിയുടേത് മാത്രമായിരിക്കുകയും കര്‍ഷകത്തൊഴിലാളികള്‍ ജന്മിക്ക് അധ്വാനം കൈമാറ്റം ചെയ്യുന്നവര്‍ മാത്രമായിരിക്കുകയും ചെയ്യുന്ന പരമ്പരാഗതമായ അവസ്ഥയില്‍ തന്നെ തുടര്‍ന്നാല്‍ എങ്ങനെ കമ്മ്യൂണിസ്റ്റ് വിപ്ലവം സാധ്യമാകും? അഡ്വ. സോമപ്രസാദ് ഒന്നു വിശദീകരിച്ചു തരിക.

2) ...തൊഴിലാളിവര്‍ഗത്തെ ഭരണാധികാരിവര്‍ഗത്തിന്റെ നിലയിലേക്കുയര്‍ത്തുക, ജനാധിപത്യത്തിനുവേണ്ടിയുള്ള സമരത്തില്‍ വിജയം നേടുക - ഇതാണ് തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവത്തിലെ ആദ്യത്തെ പടിയെന്ന്... എംഗത്സ് പറയുമ്പോള്‍ സ്വകാര്യ സ്വത്ത് (ഇവിടെ ജന്മിയുടെ വയല്‍ കര്‍ഷകത്തൊഴി ലാളിക്കുകൂടി പങ്കുവെക്കപ്പെടാതിരുന്നാല്‍) ഇല്ലാതാക്കാനാവി ല്ലെന്ന് സമര്‍ത്ഥിക്കുന്ന അഡ്വ. സോമപ്രസാദ് പിന്തിരിപ്പന്‍ ചിന്താഗതിക്കാരനാവുകയല്ലേ? 

3) ...ബൂര്‍ഷ്വാസിയുടെ പക്കല്‍ നിന്ന് എല്ലാ മൂലധനവും പടിപടിയായി പിടിച്ചടുക്കാനും... എന്നും ഏംഗത്സ് ചൂണ്ടിക്കാട്ടുന്നു. കര്‍ഷകത്തൊഴിലാളി കൊയ്ത വയലുകള്‍ അവനുകൂടി സ്വന്തമാകാതെ ഇതെങ്ങനെ സാധിക്കും?

4) ...സ്വത്തവകാശങ്ങളിന്മേലും ബൂര്‍ഷ്വാ ഉത്പാദനബന്ധങ്ങളിലും കൈകടത്താതെ... എന്നും ംഗത്സ് ചൂണ്ടിക്കാട്ടുന്നു. കര്‍ഷക ത്തൊഴിലാളി കൊയ്ത വയലുകള്‍ അവനുകൂടി സ്വന്തമാകുന്നത് ഇത്തരം ഒരു കൈകടത്തലല്ലേ?