"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 2, വ്യാഴാഴ്‌ച

ദലിത് സാഹിത്യകാരന്മാരും കൃതികളും...!!!


📚 'പട്ടികജാതി വികസനവകുപ്പിന്റെ പദ്ധതിയനുസരിച്ച് കേരള ഗവണ്മെന്റ് ധനസഹായത്തോടെ പ്രസിദ്ധീകരിക്കുന്നത്'.....!!!! 1990 ലാണ് വി കെ നാരായണന്‍ ജനറല്‍ എഡിറ്ററായി സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലൂടെ ഈ മഹാസംരംഭം സാക്ഷാത്കരിക്കപ്പെടുന്നത്. ഒരുപാട് പ്രതിഭകളുടെ കൃതികളുടെ പ്രകാശനത്തിന് വി കെ നാരായണനിലൂടെ വഴിയൊരുങ്ങി. ഉറ്റ ചങ്ങാതികൂടിയായിരുന്ന കല്ലട ശശിയുടെ 'ഇന്ത്യയുടെ മകള്‍' എന്ന കാവ്യസമാഹാരത്തിന്റെ പുന:പ്രകാശനവും അക്കൂട്ടത്തില്‍ നിര്‍വഹിക്കപ്പെട്ടു. ഇപ്പോള്‍ നമ്മോടൊപ്പമില്ലാത്ത മറ്റൊരു
സാഹിത്യ പ്രതിഭയായ പി എ ഉത്തമന്റെ 'കവാടങ്ങള്‍ക്ക രികില്‍' എന്ന കഥാസമാഹാരവും ഇക്കൂട്ടത്തിലുണ്ട്. ഇന്ന് പുസ്തകപ്രസാധകനായി ഉയര്‍ന്ന നൂറനാട് മോഹന്റെ 'തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്' എന്ന ബാലസാഹിത്യ കൃതിയും ഇക്കൂട്ടത്തില്‍ പെടുന്നു. പുസ്തകങ്ങളൊക്കെയും കഥ, നോവല്‍, കവിത, നാടകം, പഠനം എന്നീ ശാഖകളില്‍ പെടുന്നു.