"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 17, വെള്ളിയാഴ്‌ച

പുസ്തകം: കവാടങ്ങള്‍ക്കരികില്‍ (കഥകള്‍) - പി എ ഉത്തമന്‍


📚 1990 ല്‍ പട്ടികജാതി വികസനവകുപ്പിന്റെ പദ്ധതിയനുസരിച്ച് കേരള ഗവണ്‍മെന്റ് ധനസഹായത്തോടെ ദലിത് എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘമാണ് പ്രസാധകര്‍. ജനറല്‍ എഡിറ്റര്‍: വി കെ നാരായണന്‍.

പിന്‍കുറി;

ആധുനിക മലയാള ചെറുകഥാരംഗത്ത് ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് പി എ ഉത്തമന്‍. വസ്തുനിഷ്ഠമായ അവതരണങ്ങള്‍ക്കും ബാഹ്യമായ വര്‍ണനകള്‍ക്കുമപ്പുറത്തേക്ക് കടന്ന് മനുഷ്യമനസിന്റെ ഉള്‍ത്തലങ്ങളെ കണ്ടെത്തുകയാണ് ഉത്തമന്‍ തന്റെ കഥകളിലൂടെ. ജീവിതമെന്ന മഹാപ്രഹേളികയുടെ ഉത്തരം കണ്ടെത്താനുള്ള ശ്രമംകൂടിയാണ് 'കവാടങ്ങല്‍ക്കരികില്‍' എന്ന പി എ ഉത്തമന്റെ ഈ കഥാസമാഹാരം. പതിനാല് മനോഹരമായ കഥകളാണിതിലുള്ളത്. ജീവിതത്തില്‍ നിന്നു തെന്നിമേറേണ്ടിവരുന്ന നിമിഷങ്ങള്‍ അനവധിയാണെന്നു നമ്മെ ഓര്‍മപ്പെടുത്തുന്ന കഥകളാണിവ. മരണത്തിന്റേയും ജീവിതത്തി ന്റേയും സന്ധ്യകള്‍ നമ്മുടെ അനുഭവമണ്ഡലത്തിലേക്ക് ഉരുകിയൊലിക്കുന്നു. കണ്ണുകള്‍, അമ്മ, മുറിവ്, അമ്പ്, കവാട ങ്ങള്‍ക്കരികില്‍, വിഡ്ഢികളുടെ തെരുവ് തുടങ്ങി പ്രതീകങ്ങളി ലൂടെയും പദവ്യൂഹങ്ങളിലൂടെയും നമ്മിലേക്കിറങ്ങിവന്ന് നമ്മുടേതാവുന്ന കഥകള്‍.

കവര്‍ ഡിസൈന്‍: സുധീര്‍ ഷാ.
വില: 11.50 രൂപ.