"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 12, ഞായറാഴ്‌ച

ഷാഫ്റ്റ് തുടങ്ങിവെച്ച വിപ്ലവം ഹിഡണ്‍ ഫിഗേഴ്‌സ് വിജയപഥത്തിലെത്തിച്ചു.


🎬 1971 കറുത്തവര്‍ഗക്കാരുടെ 'ഷാഫ്റ്റ്' എന്ന സിനിമ അമേരിക്കയില്‍ ബോക്‌സ് ഓഫീസ് വിയം നേടുന്നതോടെയാണ് കറുത്ത ഉടലുകള്‍ തിരശ്ശീലയില്‍ സ്വാധീനം നേടുന്നത്. ഗോര്‍ഡന്‍ പാര്‍ക്‌സ് ആണ് സംവിധായകന്‍. എന്നാല്‍ ആദ്യത്തെ മുഴുനീള സിനിമയായി വിലയിരുത്തുന്ന 'ബെര്‍ത്ത് ഓഫ് എ നേഷന്‍' തത്വത്തില്‍ കറുത്തവര്‍ഗക്കാരായ അടിമകളുടെ സ്വാതന്ത്ര്യപ്രശ്‌ന ത്തില്‍ ഊന്നി നില്ക്കുന്നു. 1971 വരെ അമേരിക്കന്‍ സിനിമയില്‍ കറുത്ത ഉടലുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും അവരൊക്കെ വേലക്കാരോ, അടിപിടിക്കേസുകളിലെ പ്രതികളോ ഒക്കെയായിട്ടാ യിരുന്നു. ഷാഫ്റ്റ് വലിയ വിപ്ലവം തന്നെ സൃഷ്ടിച്ചു. അമേരി ക്കന്‍ സമൂഹത്തില്‍ കറുത്തവര്‍ഗക്കാരില്ലാ തിരുന്നതുകൊണ്ടോ, അവര്‍ക്ക് പ്രശ്‌നങ്ങല്‍ നിലനില്ക്കാതിരുന്നതു കൊണ്ടോ അല്ല അവര്‍ അദൃശ്യരായത്. സിനിമയിലെന്നല്ലാ, എല്ലാ വ്യവഹാര മേഖലകളിലും കറുത്ത ഉടലുകള്‍ സാമ്പത്തിക വിജയത്തെ നിര്‍ണയിക്കുന്ന അനിവാര്യഘടകമായിരുന്നിട്ടും കറുത്ത തൊലിനിറമായതിനാല്‍ അവര്‍ തമസ്‌കരിക്കപ്പെടുക യായിരുന്നു. വാനശാസ്ത്രത്തില്‍ അമേരിക്കക്ക് അന്നത്തെ സോവിയറ്റു യൂണിയനെ വെല്ലാന്‍ കഴിഞ്ഞത് കറുത്തവര്‍ഗക്കാ രായ - അതും വനിതകളായ മൂന്നു ഗണിതശാസ്ത്രജ്ഞകളുടെ തലച്ചോറില്‍ വിരിഞ്ഞ ആശയം മൂലമാണെ ചരിത്ര വസ്തുതയെ എത്രപേര്‍ അംഗീകരിക്കുന്നുണ്ട്.? 

ഡോറൊത്തി വാഘണ്‍, മേരി ജാക്‌സണ്‍, കാതറീന്‍ ജോണ്‍സണ്‍ എന്നീ പ്രസ്തുത ശാസ്തജ്ഞകളുടെ അതിജീവനപ്പോരാട്ടത്തെ ആധാരമാക്കി 2016 ല്‍ തിയോഡര്‍ മെല്‍ഫി 'ഹിഡണ്‍ ഫിഗേഴ്‌സ്' എന്ന ഒരു സിനിമയെടുത്തു. പേര് സൂചിപ്പിക്കുന്നത് വിഖ്യാത രാകേണ്ടിരുന്ന മൂന്ന് അമൂല്യ വ്യക്തിത്വങ്ങളുടെ 'രൂപം' മറയക്കപ്പെട്ടിരിക്കുന്നുവെന്നാണ്. ശാസ്ത്രജ്ഞകളായിരുന്നിട്ടും അവരുടെ വ്യക്തിത്വങ്ങള്‍ എന്തുകൊണ്ട് മറയ്ക്കപ്പെട്ടു? തൊലിനിറം കറുത്തുപോയതിനാല്‍ എന്നല്ലാതെ എന്തെങ്കിലും ഉത്തരം അതിന് കണ്ടെത്താനാവില്ല.

ഷാഫ്റ്റ് തുടങ്ങിവെച്ച വിപ്ലവം ഹിഡണ്‍ ഫിഗേഴ്‌സ് വിജയപഥ ത്തിലെത്തിച്ചു.